കരുനാഗപ്പള്ളി. അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തോട് അനുബന്ധിച്ച് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നടപ്പാക്കുന്ന തൂഫാൻ ലഹരി വിരുദ്ധ സന്ദേശ പരിപാടികൾ സി ആർ മഹേഷ് എംഎൽഎ ചെണ്ട കൊട്ടി ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർമാൻ പി സോമരാജൻ അധ്യക്ഷതവഹിച്ചു വൈസ് ചെയർപേഴ്സൺ ബീനാ ജോൺസൺ ജില്ലാ പഞ്ചായത്തംഗം ആർ അരുൺരാജ്, കൗൺസിലർ രാജേഷ്, അസിസ്റ്റന്റ് കമ്മീഷണർ പോലീസ് റ്റി ജോൺ സർക്കിൾ ഇൻസ്പെക്ടർഎസ് ബി പ്രവീൺ,ഇൻസ്‌പെക്ടർ ആഷിഖ് റോട്ടറിക്ലബ് കരുനാഗപ്പള്ളി പ്രസിഡന്റ് മനോജ്,വ്യാപാരി വ്യവസായി നേതാക്കളായ സുധീർ ചോയ്സ് നിജാം ബഷി എക്സൈസ് ഇൻസ്പെക്ടർ റെജിലാൽ കോഓർഡിനേറ്റർ ഷിഹാസ്, രാജീവൻ എന്നിവർ സംസാരിച്ചു
കരുനാഗപ്പള്ളി റോട്ടറി ക്ലബ്ബ് സ്പോൺസർ ചെയ്ത ആയിരം ലഹരിവിരുദ്ധ സന്ദേശ സ്റ്റിക്കറിന്‍റെ വിതരണവും ചടങ്ങിൽ നിർവഹിച്ചു തുടർന്ന് തേവലക്കര പോലീസ് മ്യൂസിക് ക്ലബ്ബംഗങ്ങൾ അവതരിപ്പിച്ച ഗാനമേളയും സ്കൂൾ വിദ്യാർത്ഥി അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി



































