27.9 C
Kollam
Wednesday 12th August, 2026 | 12:16:41 PM
Home News Local 2026 ലെ സബർമതി അക്ഷര-അക്ഷര ശ്രീ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

2026 ലെ സബർമതി അക്ഷര-അക്ഷര ശ്രീ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കരുനാഗപ്പള്ളി : വായന വാരാഘോഷത്തോടനുബന്ധിച്ച് താലൂക്കിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി സബർമതി ഗ്രന്ഥശാല ഏർപ്പെടുത്തുന്ന സബർമതി അക്ഷരപുരസ്‌കാരവും താലൂക്കിന് പുറത്തുള്ളവർക്കായി ഏർപ്പെടുത്തുന്ന അക്ഷര ശ്രീ പുരസ്‌കാരവും പ്രഖ്യാപിച്ചു.

സബർമതി അക്ഷര പുരസ്‌കാരം അനു ചോതിവിളയ്ക്കും (ഉടൽചൂടിൽ ഉലയൂതുമ്പോൾ -നോവൽ)കിളിമംഗലം ലീലാകൃഷ്ണനും (കാവ്യ മാലിക – കവിത)

നോവൽ-
ആദർശ്.എസ് (ഹാക്കർ x രണ്ടാമൻ), ദീപഹരീന്ദ്ര കവിത- (അവളുടെ മേൽവിലാസം) എന്നിവർക്കാണ് അക്ഷരശ്രീ പുരസ്‌കാരം. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ, ബാലസാഹിത്യകാരൻ ബിജു തുറയിൽകുന്ന്, ലൈബ്രറി പ്രസിഡന്റ് സുമൻജിത്ത് മിഷ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര നേതാക്കളെ തെരഞ്ഞെടുത്തത്.ജൂൺ 28 ന് കരുനാഗപ്പള്ളി യിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.