കരുനാഗപ്പള്ളി:ചീത്ത വിളിച്ചത് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ച കേസിൽ പ്രതി പിടിയിൽ.കുലശേഖരപുരം ആദിനാട് വടക്ക് കൊക്കാട്ട് വടക്കേത്തറയിൽ സലീം (35)ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ 19ന് വൈകിട്ട് പുളിനിക്കുംകോട്ടയുടെ തെക്കുവശത്ത് വെച്ച് പ്രതി ചീത്ത വിളിച്ചത് ചോദ്യം ചെയ്തതിന്റെ വിരോധത്താൽ കയ്യിലിരുന്ന കുപ്പി ഗ്ലാസ് കൊണ്ട് പരാതിക്കാരനായ സുജിത്തിന്റെ മുഖത്തിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ സുജിത്തിന് മൂക്കിന് പൊട്ടൽ ഏൽക്കുകയും മുറിവുണ്ടാകുകയും ചെയ്തിരുന്നു.
തുടർന്ന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് പ്രതിയായ സലീമിനെ കായംകുളം ഭാഗത്ത് വെച്ച് പിടികൂടുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പരിക്കേറ്റ സുജിത്ത് ചികിത്സയിലാണ്.കരുനാഗപ്പള്ളി എസി.പി ജോണിന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ്എച്ച്ഓ എസ് ബി പ്രവീണിൻ്റെ നേതൃത്വത്തിൽ എസ്ഐമാരായ ആഷി ഖ്,സുജോ,അനിൽകുമാർ,എസ്‌സിപിഓമാരായ ഹാഷിം,ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
































