26.9 C
Kollam
Thursday 1st October, 2026 | 02:19:51 AM
Home News Breaking News എത്തിച്ചിട്ടുണ്ട് സാര്‍, രോഗിയുടെ അവശിഷ്ടങ്ങള്‍,ആ നിലവിളി ശബ്ദം ഇടോ..

എത്തിച്ചിട്ടുണ്ട് സാര്‍, രോഗിയുടെ അവശിഷ്ടങ്ങള്‍,ആ നിലവിളി ശബ്ദം ഇടോ..

കൊച്ചി. ഫോർട്ട്കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന ആംബുലൻസിൽ നിന്ന് തെറിച്ചുവീണ് രോഗിക്ക് ഗുരുതര പരിക്ക്. ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിൽ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ്, പെട്ടെന്ന് ബ്രേക്കിട്ടതോടെയാണ് സ്ട്രെച്ചറിൽ കിടന്നിരുന്ന രോഗി പുറത്തേക്ക് തെറിച്ചുവീണത്.

സ്ട്രെച്ചറിലെ സുരക്ഷാ ബെൽറ്റ് കൃത്യമായി ഘടിപ്പിക്കാതിരുന്നതും ആംബുലൻസിന്റെ പിൻവാതിൽ ശരിയായി അടച്ച് പൂട്ടാതിരുന്നതുമാണ് അപകടത്തിന് കാരണമായതെന്നാണ് ആരോപണം. റോഡിലേക്ക് വീണ രോഗിയുടെ വാരിയെല്ലുകൾക്കും നട്ടെല്ലിനും പൊട്ടലുണ്ട്. സംഭവത്തിൽ, അശ്രദ്ധമായി വാഹനം ഓടിച്ചതിനും അപകടം വരുത്തിയതിനും വിവിധ വകുപ്പുകൾ ചേർത്ത് ഫോർട്ട്കൊച്ചി പൊലീസ് കേസെടുത്തു