26.9 C
Kollam
Thursday 1st October, 2026 | 01:30:55 AM
Home News Breaking News വിവാഹത്തിനായി വാടകയ്ക്കെടുത്ത ബി.എം.ഡബ്ല്യു പാടത്തേക്ക് മറിഞ്ഞു; ഏഴുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

വിവാഹത്തിനായി വാടകയ്ക്കെടുത്ത ബി.എം.ഡബ്ല്യു പാടത്തേക്ക് മറിഞ്ഞു; ഏഴുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

വിവാഹത്തിനായി വാടകയ്ക്കെടുത്ത ബി.എം.ഡബ്ല്യു പാടത്തേക്ക് മറിഞ്ഞു; ഏഴുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
പാലക്കാട്: വിവാഹ ആവശ്യത്തിനായി വാടകയ്ക്കെടുത്ത ആഡംബര കാര്‍ അപകടത്തില്‍പ്പെട്ട് പാടത്തേക്ക് മറിഞ്ഞു. പാലക്കാട് തിരുമിറ്റക്കോടാണ് സംഭവം.
ബി.എം.ഡബ്ല്യു കാര്‍ പാലത്തിലൂടെ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് സമീപത്തെ മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം റോഡില്‍നിന്ന് തെറിച്ചുവീണ് സമീപത്തെ പാടത്തേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അപകടസമയത്ത് വാഹനത്തില്‍ ഏഴുപേരുണ്ടായിരുന്നു. വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ എല്ലാവരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത് ആശ്വാസമായി. അപകടത്തിന്റെ തീവ്രത കണക്കിലെടുക്കുമ്പോള്‍ വലിയ ദുരന്തമാണ് ഒഴിവായതെന്ന് നാട്ടുകാര്‍ പറഞ്ഞു.
പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയിട്ടുണ്ട്. അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.