28.3 C
Kollam
Wednesday 30th September, 2026 | 08:19:01 PM
Home News Kerala പേരക്ക ഇട്ടു വാറ്റി, ഓണം പ്രമാണിച്ച് പ്രവർത്തിച്ച വാറ്റു കേന്ദ്രം പൂട്ടിച്ചു

പേരക്ക ഇട്ടു വാറ്റി, ഓണം പ്രമാണിച്ച് പ്രവർത്തിച്ച വാറ്റു കേന്ദ്രം പൂട്ടിച്ചു

തൃശൂരിൽ ഓണം പ്രമാണിച്ച് പ്രവർത്തിച്ച ചാരായ വാറ്റു കേന്ദ്രം പൂട്ടിച്ച് എക്സൈസ്. പേരക്ക ഇട്ടു വാറ്റിയ സ്പെഷ്യൽ ചാരായം വിൽക്കാനായിരുന്നു നീക്കം. സംഭവത്തിൽ മുളയം കൊട്ടിലം പറമ്പ് സ്വദേശി 29 വയസുള്ള നിധിൻ അറസ്റ്റിലായി.

ഓണം പ്രമാണിച്ചു വാറ്റാൻ ഉദ്ദേശിച്ച പേരക്കായിട്ട് തയ്യാറാക്കിയ 1200 ലിറ്റർ വാഷാണ് എക്സൈസ് കണ്ടെത്തിയത്. 10 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. തൃശൂർ മുളയം കൊട്ടിലം പറമ്പ് സ്വദേശി എളയേടത് വീട്ടിൽ കൃഷ്ണൻ കുട്ടി മകൻ നിധിൻ്റെ കൊട്ടിലം പറമ്പിലുള്ള തറവാട് പറമ്പിലെ ഷെഡിലായിരുന്നു വാറ്റു കേന്ദ്രം. ഓപ്പറേഷൻ തണ്ടറിനോടാനുബന്ധിച്ചു നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്.

Asst Excise Inspector പ്രവീൺ കുമാർ, ഗിരീഷ്, രാജു, കൃഷ്ണ പ്രസാദ് പ്രിവന്റീവ് ഓഫിസർ മാരായ സിജോമോൻ നിധിൻ മാധവൻ, സിജ,സിവിൽ എക്സൈസ് ഓഫിസർമാരായ അനൂപ് ദാസ്, ഷാജിത്, ഡ്രൈവർ ഷൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.