കുടുബവും ആയി ഉണ്ടായ വിഷയങ്ങളെ കുറിച്ച് സായികുമാർ.
കൊട്ടാരക്കരയിൽ തറവാട് ഉണ്ടായിരുന്നു, അത് വേറെ ഒരു പെങ്ങൾക്ക് ആയിരുന്നു അത് കൊടുത്തത്. അച്ഛൻ എഴുതി വച്ചത് ഒന്നുമല്ല, പറയാൻ ആണെങ്കിൽ ഒരുപാട് പറയാൻ ഉണ്ട്. ഒരു വഴിയിലൂടെ അവരുടേത് ആയി എന്ന് പറയുന്നതാണ് ശരി. ഞാൻ അവരോട് പറഞ്ഞതാണ് എന്തേലും രീതിയിലൂടെ നിങ്ങൾ ചെയ്യാൻ നോക്കാതെ എന്നോട് പറഞ്ഞാൽ ഞാൻ എന്താണ് എന്ന് വച്ചാൽ ചെയ്യാം എന്ന്. പക്ഷേ നമ്മളോട് ഒന്നും പറയാതെ അവർ അത് ചെയ്തു. ‘അമ്മ മരിക്കും മുൻപേ അവർ അത് വിറ്റു. അമ്മക്ക് ഒറ്റക്ക് നില്ക്കാൻ പറ്റാത്തത് കൊണ്ട് എന്റെ വേറെ ഒരു സഹോദരി ഉണ്ട് അവരുടെ കൂടെ ആണ് അമ്മ നിന്നത്. ‘അമ്മ അറിഞ്ഞിരുന്നു കൊടുക്കുന്നത്. അച്ഛൻ മരിക്കുന്നതിന് മുൻപേ സ്വത്തുക്കളുടെ കാര്യത്തിൽ അങ്ങനെ തീരുമാനങ്ങൾ ഒന്നും എടുത്തിരുന്നില്ല. രണ്ടാമത്തെ സിസ്റ്ററിന് ഒരു വീട് കൊടുത്തിരുന്നു, അതുമായി ബന്ധപ്പെട്ടാണ് ഈ തറവാട് വീടിന്റെ കാര്യത്തിൽ ഇങ്ങനെ സംഭവിക്കുന്നത്. തറവാടിന്റെ ഭാഗത്തുനിന്നും എനിക്ക് ഒന്നും കിട്ടിയിട്ടില്ല. ഞാൻ ഒറ്റക്ക് ഉണ്ടാക്കി ഞാൻ ജീവിക്കുന്നു എന്നെ ഉള്ളൂ. അതും ഒരു സുഖമാണ്. ആനന്ദമാണ്.
എന്റെ അച്ഛനേക്കാൾ എനിക്ക് ഇഷ്ടം അമ്മ ആയിരുന്നു. മകൻ എന്ന നിലയിൽ എനിക്ക് പലതും ചെയ്യാൻ പറ്റിയില്ല എന്ന സങ്കടം എനിക്ക് ഉണ്ടായിരുന്നു. മരണത്തിന് ശേഷവും എനിക്ക് ഒന്നും ചെയ്യാൻ ആയില്ല. അവർ ആയി എല്ലാം ചെയ്തപ്പോൾ ഞാൻ ഒരു വിഷയം ഉണ്ടാക്കിയില്ല. കാരണം ഞാൻ അപ്പോൾ വിഷയം ഉണ്ടാക്കിയാൽ അത് മോശം അല്ലെ. എന്റെ അച്ഛനെ ഒക്കെ അടക്കിയിരുന്ന പറമ്പിൽ ആണ് സാധാരണ. അടക്കുന്നത്, അമ്മയുടെ ആഗ്രഹവും അങ്ങനെ ആയിരുന്നു. എന്നാൽ അമ്മയെ ശശ്മാനത്തിൽ ആണ് അടക്കിയത്. അതിൽ എനിക്ക് വലിയ ഒരു വിഷയം ഉണ്ടായിരുന്നു, പക്ഷേ ഞാൻ പ്രതികരിച്ചില്ല- സായി കുമാർ ഷാജൻ സഖറിയയോട് പറയുന്നു.






























