ശാസ്താംകോട്ട: രണ്ട് കിലോ കഞ്ചാവുമായി 2 യുവാക്കളെ ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പൊലീസ് പിടികൂടി.വെള്ളിമൺ മാമൂട് തേവരഴികത്ത് വീട്ടിൽ ഫൈസൽ (29),ചന്ദനത്തോപ്പ് കൊറ്റങ്കര ഷെഫീഖ് മൻസിലിൽ ഖൈസ് (33) എന്നിവരാണ് പിടിയിലായത്.പ്രതികൾ ബാംഗ്ലൂരിൽ നിന്ന് കഞ്ചാവുമായി കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങുകയും അവിടെ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിനിൽ രാവിലെ 8.15 ന് ശാസ്താംകോട്ടയിൽ ഇറങ്ങുമ്പോൾ പിടിയിലാവുകയുമായിരുന്നു.സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിൻ്റെ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട എസ്.ഐമാരായ അനന്ദു,രഘുനാഥ്,സിപിഒമാരായ പ്രിൻസ്,സ്വാതി,വിശാൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.






























