26.9 C
Kollam
Thursday 1st October, 2026 | 04:19:28 AM
Home News Kerala വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി തൃശൂരിൽ ഒരാൾ അറസ്റ്റിൽ

വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി തൃശൂരിൽ ഒരാൾ അറസ്റ്റിൽ

തൃശൂർ .വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി തൃശൂരിൽ ഒരാൾ അറസ്റ്റിൽ. ചാഴൂർ സ്വദേശി ചെമ്പകശ്ശേരി വീട്ടിൽ സാംജിത്തിനെയാണ് അന്തിക്കാട് പോലീസും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.


അതിമാരക രാസലഹരിയായ എംഡിഎംഎയുടെ ലഹരി വിൽപ്പനയിലൂടെ സമ്പാദിച്ച 52,200 രൂപയുമായിട്ടാണ് സാംജിത്തിനെ പോലീസ് പിടികൂടുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയുടെ വീട്ടിലെ ബെഡ്‌റൂമിൽ നിന്ന്  എംഡിഎംഎ, ഡിജിറ്റൽ ത്രാസ്, ലഹരി വിൽപ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച 52,200 രൂപ, മൂന്ന് സിറിഞ്ചുകൾ, എംഡിഎംഎയുടെ ചില്ലറ വിൽപ്പനയ്ക്കായി ഉപയോഗിക്കുന്ന രണ്ട് തരത്തിലുള്ള 248 സിപ് ലോക്ക് കവറുകൾ എന്നിവ പിടിച്ചെടുത്തത്.

സാംജിത്ത് അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്ന് ഉപയോഗിച്ച കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ്.ഐ. ഋഷിപ്രസാദ് ടി.വി, സി.പി.ഒ.മാരായ അനൂപ്, ശ്രീയേഷ്, ആതിര, ലക്ഷ്മി, ഡാൻസാഫ് അംഗങ്ങളായ എസ്.ഐ. ഷൈൻ, ജി.എസ്.സി.പി.ഒ. കൃഷ്ണദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.