കരുനാഗപ്പള്ളി. കരുനാഗപ്പള്ളിയിൽ ഓണാഘോഷത്തോടനുബന്ധിച്ച് അനുഭവപ്പെടുന്ന ഗതാഗത കുരുക്കും കാൽനടയാത്രക്കാരുടെ ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിനായിവിവിധ നിർദേശങ്ങൾ അംഗീകരിച്ച് നടപ്പിലാക്കാൻ തീരുമാനം. സി ആർ മഹേഷ് എംഎൽഎ വിളിച്ചുചേർത്ത തദ്ദേശ ഭരണ അധ്യക്ഷന്മാർ സെക്രട്ടറിമാർ,റവന്യു എക്സൈസ് പോലീസ്, പൊതുമരാമത്ത് റോഡ്സ് വിഭാഗം ,നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ, ദേശീയ പാത കരാർ കമ്പനിയായവിശ്വസമുദ്ര കമ്പനിപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനിച്ചത്.
ഹൈസ്കൂൾ ജംഗ്ഷനിൽ മുടങ്ങിക്കിടക്കുന്ന ഓടയുടെ നിർമ്മാണം അടിയന്തരമായി പൂർത്തീകരിച്ച് ഗതാഗതം നേരെ നടത്തുന്നതിന്തീരുമാനിച്ചു ,നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ച ഭാഗങ്ങളിൽ അത്യാവശ്യം പാർക്കിങ്ങിനും ജനങ്ങൾക്ക് യാത്ര ചെയ്യുന്നതിനും ആവശ്യമായ സൗകര്യം കരാർ കമ്പനി ഒരുക്കണം,ദേശീയപാതയിൽ ഓച്ചിറ മുതൽ കരുനാഗപ്പള്ളി വരെയുള്ള ക്രോസിംഗ് ആവശ്യമായ എല്ലാ ജംഗ്ഷനുകളിലും റോഡ് ക്രോസ് ചെയ്യുന്നതിന് ആവശ്യമായ സൗകര്യങ്ങൾ നൽകണം,സർവീസ് റോഡുകൾ അടിയന്തരമായിഅറ്റ കുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണം, നഗരസഭയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി പുള്ളിമാൻ ജംഗ്ഷൻ മുതൽ ലാലാജി ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ സ്ഥിരമായി സന്ദേശം നൽകുന്ന തരത്തിൽ പ്രചരണം നടത്തണം.
ഗ്രാമപഞ്ചായത്ത് തലത്തിൽ മയക്കുമരുന്ന് മദ്യ ഉപയോഗത്തിനെതിരായ സ്ഥിരമായി പ്രചരണം സംഘടിപ്പിക്കണം, എക്സൈസ് ഉദ്യോഗസ്ഥന്മാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വ്യാപകമായ പരിശോധന എല്ലാ പ്രദേശങ്ങളിലും നടത്തണം, ഓണക്കാലത്ത് അഴീക്കൽബീച്ച്, വെള്ളനാതുരുത്ത് എന്നീ പ്രദേശങ്ങളിൽ പോലീസ് നിരീക്ഷണം ഏർപ്പെടുത്തണം. അനധികൃതമായി ദേശീയപാതയുടെ വശങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള ഡിവൈഡറുകൾ കുറച്ചുകൂടി അകത്തേക്ക് മാറ്റി സ്ഥാപിച്ച സർവീസ് റോഡുകൾക്ക് ആവശ്യമായ സൗകര്യം ലഭ്യമാക്കണം എന്നെ നിർദ്ദേശങ്ങൾ അംഗീകരിച്ച തീരുമാനിച്ചു.
സി ആർ മഹേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മോഹനൻ, നഗരസഭ ചെയർമാൻ പി സോമരാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജയശ്രീതൃദീപ്,എൻ കൃഷ്ണകുമാർ ജയശ്രീ,പി ഡി അരുൺ രാജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നജീബ് മണ്ണേൽ ദീവാചന്ദ്രൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാകുമാരി സ്ഥിരം സമിതി അധ്യക്ഷൻ കെ എസ് പുരം സുധീർ തഹസിൽദാർ ബോസ് ഫ്രാൻസിസ് വ്യാപാരി വ്യവസായി സമിതി ഭാരവാഹികളായ സുധീർ ചോയ്സ് രഞ്ജു ശേഖർ പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കുമ്പളത്ത് രാജേന്ദ്രൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പോലീസ്,എക്സൈ സ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു


































