27.1 C
Kollam
Sunday 13th September, 2026 | 11:02:31 PM
Home News Local ജില്ലയിലെ ഗ്രാമീണ റോഡുകളുടെ നിര്‍മാണം; പുരോഗതി വിലയിരുത്തി

ജില്ലയിലെ ഗ്രാമീണ റോഡുകളുടെ നിര്‍മാണം; പുരോഗതി വിലയിരുത്തി

Green forest woodland nature and walkway lane path forest trees background at Jhargram, West Bengal, India. Dark forest, eco-tourism concept. Selective focus.

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി എം ജി എസ് വൈ പ്രകാരം നിര്‍മാണംനടത്തുന്ന ജില്ലയിലെ ഗ്രാമീണറോഡുകളുടെ പൂര്‍ത്തീകരണം വേഗത്തിലാക്കണമെന്ന് നിര്‍ദേശം. ജില്ലാ കലക്ടര്‍ ആനി ജൂല തോമസിന്റെ  അധ്യക്ഷതയില്‍ കലക്ട്രേറ്റ് ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ ഗ്രാമീണ റോഡുകളുടെ നിര്‍മാണപുരോഗതി വിലയിരുത്തി. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ സാന്നിധ്യത്തില്‍ വിവിധ പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്തി.
ഒറ്റക്കല്‍-റെയില്‍വേ സ്റ്റേഷന്‍-കാര്യമുക്ക് റോഡ് നിര്‍മാണം പൂര്‍ത്തിയായി. കെട്ടുപ്ലാചി-കിനാറ്റുമുക്ക് ചര്‍ച്ച് റോഡ് നിര്‍മാണം അവസാനഘട്ടത്തില്‍. മാങ്കോട്-തലവരമ്പു അമ്പലമുക്ക്- കല്ലുവെട്ടാംകുഴി റോഡിന്റെ ഒന്ന്, മൂന്ന് റീച്ചുകളുടെനിര്‍മാണം പൂര്‍ത്തീകരിച്ചു.
കോക്കാട് യു.പി.എസ് കുരിശടി-കടുവാപ്പാറ റോഡ്‌നിര്‍മാണം പുരോഗമിക്കുന്നു. കീഴ്ത്തലക്കോട് മുട്ടോത്ത് തച്ചാടി തോട്ടമുക്ക് റോഡിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. പരുത്തിയറ-പുളഞ്ഞിക്കാട് കോണത്തുമുക്ക് മത്തായിമുക്ക് റോഡ് നിര്‍മാണവും പൂര്‍ത്തീകരണത്തിലേക്കാണ്. റോഡ് നിര്‍മാണ മാനദണ്ഡങ്ങളില്‍ കാലാനുസൃതമാറ്റംവരുത്താന്‍ശ്രമമുണ്ടാകുമെന്നും ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും എം പി നിര്‍ദേശം നല്‍കി. വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.