28.9 C
Kollam
Saturday 15th August, 2026 | 02:07:52 PM
Home Lifestyle Health & Fitness അമിതമായ മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടോ? ശരീരത്തിൽ മഗ്നീഷ്യത്തിന്റെ കുറവുണ്ടെന്നതിന്റെ 5 ആദ്യകാല ലക്ഷണങ്ങൾ

അമിതമായ മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടോ? ശരീരത്തിൽ മഗ്നീഷ്യത്തിന്റെ കുറവുണ്ടെന്നതിന്റെ 5 ആദ്യകാല ലക്ഷണങ്ങൾ

നല്ല ആരോഗ്യം നിലനിർത്തുന്നതിന് പോഷകസമ്പന്നമായ ആഹാരം അത്യാവശ്യമാണ്. പ്രോട്ടീൻ, ഫൈബർ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിനൊപ്പം തന്നെ ശരീരത്തിന് ആവശ്യമായ മൈക്രോന്യൂട്രിയന്റുകളും നമ്മൾ ഉറപ്പാക്കേണ്ടതുണ്ട്. ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കുറയുമ്പോൾ പ്രകടമാകുന്ന 5 പ്രധാന ലക്ഷണങ്ങൾ ഇവയാണ്.

  1. ഉറക്കക്കുറവ്
    നല്ല സുഖകരമായ ഉറക്കം ലഭിക്കാൻ മഗ്നീഷ്യം ശരീരത്തെ ഏറെ സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഉറക്കമില്ലായ്മ മഗ്നീഷ്യത്തിന്റെ കുറവ് മൂലവും ഉണ്ടാകാം.
  2. പേശിവലിവും വിറയലും

ശരീരത്തിലെ നാഡികളുടെ പ്രവർത്തനം, കാൽസ്യത്തിന്റെ ചലനം, പേശികളുടെ വിശ്രമം എന്നിവ നിയന്ത്രിക്കാൻ മഗ്നീഷ്യം ആവശ്യമാണ്. മഗ്നീഷ്യം കുറയുമ്പോൾ വിറയ്ക്കുകയോ, കടുത്ത വേദനയോടു കൂടിയ പേശിവലിവ് അനുഭവപ്പെടുകയോ ചെയ്യാം.

  1. അമിതമായ മാനസിക സമ്മർദ്ദം

സമ്മർദ്ദം ഉണ്ടാകാൻ പല കാരണങ്ങളുമുണ്ടാകാമെങ്കിലും ശരീരത്തിൽ മഗ്നീഷ്യത്തിന്റെ കുറവുണ്ടാകുന്നതും കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് നിങ്ങളെ നയിച്ചേക്കാം. മഗ്നീഷ്യം കുറയുന്നത് ശരീരത്തിന്റെ സമ്മർദ്ദത്തെ പ്രതിരോധിക്കാനുള്ള ശേഷിയെ ബാധിക്കും.

  1. നെഞ്ചിടിപ്പ് കൂടുക

ശരീരത്തിലെ കാൽസ്യം, പൊട്ടാസ്യം, സോഡിയം എന്നിവയുടെ അളവ് കൃത്യമായി നിലനിർത്തി ഹൃദയത്തിന്റെ പ്രവർത്തനം സുഗമമാക്കാൻ മഗ്നീഷ്യം സഹായിക്കുന്നു.

  1. വിട്ടുമാറാത്ത തലവേദന

മൈഗ്രേൻ പോലുള്ള കടുത്ത തലവേദനകൾക്ക് മഗ്നീഷ്യത്തിന്റെ കുറവുമായി ബന്ധമുണ്ട്. അതിനാൽ മഗ്നീഷ്യം കുറയുമ്പോൾ വിട്ടുമാറാത്ത തലവേദനയും മൈഗ്രേനും വരാനുള്ള സാധ്യത വളരെ കൂടുതലാണ്.