Advertisement
ബൈക്ക് മോഷണം പതിവാക്കിയ കുട്ടി മോഷ്ടാക്കൾ ഇടപ്പള്ളിയിൽ പിടിയിൽ. വഴിയരികിൽ പാർക്ക് ചെയ്തിരിക്കുന്ന ഇരു ചക്ര വാഹനങ്ങളാണ് കുട്ടികൾ മോഷ്ടിക്കുന്നത്. നവംബർ 6 ന് ഇടപ്പള്ളി ഫ്ലൈ ഓവറിന് സമീപം പാർക്ക് ചെയ്ത രണ്ട് ബൈക്കുകൾ മോഷണം പോയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് മോഷ്ടാക്കളെ കുടുക്കിയത്. സമാന രീതിയിൽ നവംബർ 13 ന് മറ്റൊരു ബൈക്ക് മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിൽ മഫ്തിയിൽ ഉണ്ടായിരുന്ന പോലീസുകാർ കുട്ടികളെ പിടികൂടുകയായിരുന്നു. മൂന്ന് പേരാണ് പോലീസ് പിടിയിലായത്, ഇവരിൽ രണ്ട് പേർ നേരത്തെ നടന്ന മോഷണത്തിൽ ഉൾപ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ കുട്ടികളിൽ രണ്ട് പേരെ ഒരു വർഷത്തേക്ക് ജുവനൈൽ ഹോമിലേക്ക് അയച്ചു. മോഷ്ടിച്ച ബൈക്കുകളിൽ ഒന്ന് പോഞ്ഞാശ്ശേരിയിൽ നിന്നും മറ്റൊന്ന് ആലുവയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.




























