27.7 C
Kollam
Sunday 15th November, 2026 | 09:33:40 PM
Home News Breaking News ചാല സ്വർണക്കവർച്ച: മാളവിക ജ്വല്ലറി ഉടമ ജയറാം അറസ്റ്റിൽ; ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പോലീസ്

ചാല സ്വർണക്കവർച്ച: മാളവിക ജ്വല്ലറി ഉടമ ജയറാം അറസ്റ്റിൽ; ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പോലീസ്

Advertisement

ചാല: സ്വർണക്കവർച്ച കേസിൽ മാളവിക ജ്വല്ലറി ഉടമ ജയറാമിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. കവർച്ചയുടെ ഗൂഢാലോചനയ്ക്ക് പിന്നിൽ ജയറാമാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

ബിസിനസ് കുടിപ്പകയാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. മഹാരാഷ്ട്ര സ്വദേശി അമൂലാണ് കവർച്ചയ്ക്ക് നേതൃത്വം നൽകുകയും ആസൂത്രണം നടത്തുകയും ചെയ്തത്. ഇതിന് ജയറാം പ്രേരണ നൽകിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ബിസിനസിൽ നന്ദകുമാർ വളർന്നുവരുന്നതിലുള്ള വിരോധമാണ് കവർച്ചയ്ക്ക് കാരണമെന്നാണ് പോലീസിന്റെ വിശദീകരണം.

കേസിൽ ഇതുവരെ ആറുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വയനാട്ടിൽനിന്ന് പിടികൂടിയ പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ച് കോടതിയിൽ ഹാജരാക്കും. സ്വർണം വീണ്ടെടുക്കുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

കവർച്ച നടന്ന് 48 മണിക്കൂറിനുള്ളിലാണ് കേരള പോലീസ് പ്രതികളെ പിടികൂടിയത്. അഞ്ചുപേർ കാറിൽ സഞ്ചരിക്കുമ്പോഴാണ് പോലീസ് സംഘം വളഞ്ഞ് പിടികൂടിയത്. അറസ്റ്റിലായവരിൽനിന്ന് ഇതുവരെ 450 ഗ്രാം സ്വർണം കണ്ടെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here