Home Blog Page 697

സിൽവർ ലൈന് പകരം മെട്രോമാൻ ഇ.ശ്രീധരൻ മുന്നോട്ടുവെച്ച ബദൽപാത നിർദേശം സർക്കാർ അംഗീകരിച്ചേക്കും

തിരുവനന്തപുരം. സിൽവർ ലൈന് പകരം മെട്രോമാൻ ഇ.ശ്രീധരൻ മുന്നോട്ടുവെച്ച ബദൽപാത നിർദേശം സർക്കാർ അംഗീകരിച്ചേക്കും. സ്ഥലം ഏറ്റെടുക്കൽ കുറവായതിനാലാണ് സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാൻ കാരണം. തുടർ ചർച്ചകൾ നടത്തി രണ്ടാഴ്ചക്കകം മന്ത്രിസഭ തീരുമാനം ശ്രീധരനെ അറിയിക്കാനാണ് പദ്ധതി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫിസിൽ നടന്ന 15 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ അതിവേഗ റെയിൽ പാത സംബന്ധിച്ച കരട് റിപ്പോർട്ട് ഇ. ശ്രീധരൻ മുഖ്യമന്ത്രിക്കു കൈമാറിയതായാണ് സൂചന.

നേരത്തെ പിണറായി വിജയൻ സർക്കാരിന് മുന്നിൽ അവതരിപ്പിച്ച ബദൽ പദ്ധതിയുമായാണ് ഇ. ശ്രീധരൻ പുതിയ സർക്കാരിനെ സമീപിച്ചിരിക്കുന്നത്. നിലവിലുള്ള റെയിൽ പാതകളുമായി കൂട്ടിയോജിപ്പിക്കാൻ കഴിയുന്നതും ബ്രോഡ്‌ഗേജ് അടിസ്ഥാനമാക്കിയുള്ളതുമായ ഈ പദ്ധതിക്ക് മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയാണ് വിഭാവനം ചെയ്യുന്നത്.പദ്ധതിയുടെ വിശദമായ പദ്ധതി രേഖയുടെ 70 ശതമാനത്തോളം പൂർത്തിയായിട്ടുണ്ടെന്നാണ് സൂചന

ഇഡി ഉദ്യോഗസ്ഥർക്ക് നേരെ നടന്ന അക്രമത്തിലെ മുഖ്യസൂത്രധാരനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം.ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ നടന്ന അക്രമത്തിലെ മുഖ്യസൂത്രധാരനും ഒന്നാം പ്രതിയുമായ ദിനകറിനെ വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം റെയ്ഡ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ സമയത്ത് കൈകൊണ്ടും കമ്പുകൊണ്ടും തല്ലിത്തകർക്കാൻ നേതൃത്വം നൽകിയത് വട്ടിയൂർക്കാവ് കൊടുങ്ങാനൂർ ബ്രാഞ്ച് അംഗമായ ഈ ദിനകറാണെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു.

കേസിൽ ഉൾപ്പെട്ട ആറ്റുകാൽ മുൻ കൗൺസിലർ ഉണ്ണി, പാളയം സന്തോഷ് എന്നിവരുൾപ്പെടെയുള്ള മറ്റ് പ്രതികളെ പിടികൂടാനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതിനിടെ ആദ്യം പിടികൂടിയ പ്രതികളില്ർ അഞ്ചുപേരുടെ ജാമ്യാപേക്ഷയില്ർ ഇന്ന് ഉത്തരവുണ്ടാകും. കേസില്ർ ഇന്നലെ ഇരു വിഭാഗങ്ങളുടെയും വാദം കേട്ടിരുന്നു. ഇന്നലെ റിമാന്ർറിലായ 11 പേരും ഇന്ന് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചേക്കും.

ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽപ്രതിക്ക് 2 ഇരട്ട ജീവപര്യന്തം ശിക്ഷ

പെരുമ്പാവൂർ . ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ
പ്രതിക്ക് 2 ഇരട്ട ജീവപര്യന്തം ശിക്ഷ.
തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്റ്റിൽ രാജിനാണ് 2 ഇരട്ട ജീവപര്യന്തവും 35 വർഷം കഠിനതടവും ശിക്ഷ വിധിച്ചത്.പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി വി സന്ദീപ് കൃഷ്ണയാണ് ശിക്ഷ വിധിച്ചത്. 2023 സെപ്റ്റംബർ ഏഴിനായിരുന്നു സംഭവം.

വസ്തു തര്‍ക്കത്തിന്റെ പേരില്‍ കൂട്ടക്കൊല… ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഉള്‍പ്പടെ ആറ് പേരെ വെട്ടിക്കൊന്നു

ബംഗളൂരു: കര്‍ണാടകയിലെ വിജയപുരയില്‍ വസ്തു തര്‍ക്കത്തിന്റെ പേരില്‍ കൂട്ടക്കൊല. ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഉള്‍പ്പടെ ആറ് പേരെ വെട്ടിക്കൊന്നു. ഞെട്ടിപ്പിക്കുന്ന ക്രൂരകൊലപാതകത്തില്‍ നടുങ്ങിയിരിക്കുകയാണ് ഗ്രാമം.

പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, ഗ്രാമത്തിലെ നിരാലെ, ഗുല്‍ഗി കുടുംബങ്ങള്‍ തമ്മില്‍ കൃഷി ഭൂമിയെ ചൊല്ലി ദീര്‍ഘകാലമായി ഭൂമി തര്‍ക്കം നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. കരിമ്പ് വെട്ടാന്‍ ഉപയോഗിക്കുന്ന മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിനിടെ വെടിവയ്പ് നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും മൃതദേഹങ്ങളുടെ പ്രാഥമിക പരിശോധനയില്‍ വെടിയേറ്റ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ആറ് പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. രേവണ്‍സിദ്ധപ്പ നിരാലെ, ദുന്ദപ്പ രേവണ്‍സിദ്ധപ്പ നിരാലെ, ശിവപുത്ര രേവണ്‍സിദ്ധപ്പ നിരാലെ, ചന്ദ്രശേഖര്‍ നിരാലെ, ഷബീര്‍ അത്താര്‍ എന്നിവരാണ് മരിച്ചവര്‍. മരിച്ച ആറാമത്തെ ആള്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമാക്കിയതായും ഡിവൈഎസ്പി പറഞ്ഞു.

വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തി പരിപാലിച്ച യുവാവ് പിടിയിൽ

തിരുവനന്തപുരം.വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തി പരിപാലിച്ച യുവാവ് പിടിയിൽ. പൊഴിയൂരിലാണ് സംഭവം. പൊഴിയൂർ സ്വദേശി 29 കാരൻ അജിൻ പിടിയിൽ.നെയ്യാറ്റിൻകര എക്സൈസ് സംഘമാണ് പിടികൂടിയത്

വീട്ടിൻ്റെ കിണറിൻ്റെ പരിസരത്തായിരുന്നു വളർത്തിയിരുന്നത്. 8 കഞ്ചാവ് ചെടിയാണ് പിടികൂടിയത്.

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനുമായ ടി.യു. കുരുവിള അന്തരിച്ചു

കൊച്ചി: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനുമായ ടി യു കുരുവിള അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു. 2006ലെ വി എസ് മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു.

സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് നിയന്ത്രിക്കുന്നത് ഉപജാപക സംഘo,ഒരു മണ്ഡലം സെക്രട്ടറി പോലും ആകാൻ യോഗ്യത ഇല്ലാത്തയാളാണ് ബിനോയ് വിശ്വമെന്ന് സിപിഐ ശുരനാട് മണ്ഡലം കമ്മിറ്റിയിൽ വിമർശനം

ശൂരനാട്.ഒരു മണ്ഡലം സെക്രട്ടറി പോലും ആകാൻ യോഗ്യത ഇല്ലാത്തയാളാണ് ബിനോയ് വിശ്വമെന്ന് സിപിഐ ശുരനാട് മണ്ഡലം കമ്മിറ്റിയിൽ വിമർശനം. സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് നിയന്ത്രിക്കുന്നത് ഉപജാപക സംഘo. സംസ്ഥാന സെക്രട്ടേറിയേറ്റ് ട്രസ്റ്റ് പോലെ പ്രവർത്തിക്കുന്നു. ട്രസ്റ്റിൻ്റെ ചെയർമാൻ റോളിലാണ് പാർട്ടി സെക്രട്ടിയെന്നും വിമർശനം

പിണറായി വിജയനെ LDF ബിംബമായി പ്രതിഷ്ഠിക്കാൻ ആരാണ് അധികാരം കൊടുത്തത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പിണറായി വിജയന്റെ ബോർഡ് വച്ചത് CPI ചോദ്യം ചെയ്തില്ലെന്നും വിമർശനം. ഡെപ്യൂട്ടി സ്പീക്കർ ആയിരുന്ന ചിറ്റയം ഗോപകുമാർ സമ്പന്നരുടെ ഇടനിലക്കാരൻ. ചിറ്റയം ഗോപകുമാർ സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥ വഹിച്ചിരുന്നുവെന്നും വിമർശനം

അടൂർ മണ്ഡലം കമ്മിറ്റി നൽകിയ പട്ടിക പരിഗണിക്കാതെ മറ്റൊരു സ്ഥാനാർത്ഥിയെ കൊണ്ടുവന്ന മത്സരിപ്പിച്ചതും പരാജയത്തിന്റെ കാരണമായി.പി പി സുനീറിനെ രാജ്യസഭ എംപിയാക്കിയത് തെറ്റായ തീരുമാനo. പാർലമെൻ്റ് ലൈബ്രറിയിൽ പോയി ഉറങ്ങുകയാണ് പി പി സുനീർ

പി സന്തോഷും , കെ രാജനും , പി പ്രസാദും , പി പി സുനീറും ചേർന്ന സംഘമാണ് സിപിഐ യെ നയിക്കുന്നത്. ഇത് കൂട്ടുകച്ചവട സംഘമെന്നും വിമർശനം

വാഹനാപകടത്തിൽ 17 കാരന് ദാരുണാന്ത്യം

കൊച്ചി. വാഹനാപകടത്തിൽ 17 കാരന് ദാരുണാന്ത്യം. കുമ്പളങ്ങിയിൽ വാഹനാപകടത്തിൽ 17 കാരന് ദാരുണാന്ത്യം. എഴുപുന്ന സ്വദേശി ജോൺ ജോയൽ ആണ് മരിച്ചത്

ജോൺ സഞ്ചരിച്ച ഇരുചക്ര വാഹനം സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ബസിനടിയിൽ പെടുകയായിരുന്നു.

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റ് തുടരാൻ പൊലീസ്

തിരുവനന്തപുരം. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റ് തുടരാൻ പൊലീസ്. നിലവിൽ 18 പേരാണ് അറസ്റ്റിലായത്. സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി.ബിനു ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലുള്ളത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും

കൂടുതൽ നേതാക്കളെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. സംസ്ഥാന നേതാക്കളെ പ്രതി പട്ടികയിൽ ഉൾപ്പെടുത്താൻ ഇപ്പോഴും പൊലീസ് തീരുമാനിച്ചിട്ടില്ല. അവർ അക്രമത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന് ഇടയാക്കിയ പൊലീസ് വീഴ്ചയിലും പ്രത്യേക അന്വേഷണം ഉണ്ടായിട്ടില്ല.ഇ. ഡിയെ ആക്രമിച്ച സംഭവത്തിൽ ഇന്നും ഇന്നലെയും ആയി പിടികൂടിയത് 19 പ്രതികളെയാണ് മനോജ് ജീവൻ ഷൈൻ ശ്രീജിത്ത് ഷാഹിൻ നിധിൻ രാജ്
ഇന്ന് പിടിയിലായത്അനിൽകുമാർ
കിരൺ രേവന്ത് -അമ്പലത്ത് മുക്ക്
ദിനിത്ത് വി നായർ ലെനിൻ രാജ് -വർക്കല, ഐ പി ബിനു, രാഹുൽ, കരകുളം വൈഷാഖ്, രാഹുൽ ആർ രാജൻ ഹരിഷ് കുമാർ നന്ദുഅമൽ

108 ആംബുലൻസ് ജീവനക്കാർ ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ച വിജയം

തിരുവനന്തപുരം.108 ആംബുലൻസ് ജീവനക്കാർ ആരോഗ്യ മന്ത്രി കെ മുരളീധരനുമായി നടത്തിയ ചർച്ച വിജയം.നേഴ്സിംങ് യോഗ്യതയുള്ളവർക്ക് മാത്രം എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ തസ്തികയിൽ നിയമനം.LDF സർക്കാരിന്റെ കാലത്തെ ടെൻണ്ടറിൽ മാറ്റം വരുത്തും

തൊഴിലാളി യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മന്ത്രി ചർച്ചയ്ക്ക് വിളിച്ചത്