25.2 C
Kollam
Sunday 30th August, 2026 | 05:59:47 AM
Home News Kerala ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റ് തുടരാൻ പൊലീസ്

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റ് തുടരാൻ പൊലീസ്

തിരുവനന്തപുരം. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റ് തുടരാൻ പൊലീസ്. നിലവിൽ 18 പേരാണ് അറസ്റ്റിലായത്. സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി.ബിനു ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലുള്ളത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും

കൂടുതൽ നേതാക്കളെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. സംസ്ഥാന നേതാക്കളെ പ്രതി പട്ടികയിൽ ഉൾപ്പെടുത്താൻ ഇപ്പോഴും പൊലീസ് തീരുമാനിച്ചിട്ടില്ല. അവർ അക്രമത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന് ഇടയാക്കിയ പൊലീസ് വീഴ്ചയിലും പ്രത്യേക അന്വേഷണം ഉണ്ടായിട്ടില്ല.ഇ. ഡിയെ ആക്രമിച്ച സംഭവത്തിൽ ഇന്നും ഇന്നലെയും ആയി പിടികൂടിയത് 19 പ്രതികളെയാണ് മനോജ് ജീവൻ ഷൈൻ ശ്രീജിത്ത് ഷാഹിൻ നിധിൻ രാജ്
ഇന്ന് പിടിയിലായത്അനിൽകുമാർ
കിരൺ രേവന്ത് -അമ്പലത്ത് മുക്ക്
ദിനിത്ത് വി നായർ ലെനിൻ രാജ് -വർക്കല, ഐ പി ബിനു, രാഹുൽ, കരകുളം വൈഷാഖ്, രാഹുൽ ആർ രാജൻ ഹരിഷ് കുമാർ നന്ദുഅമൽ