27.2 C
Kollam
Saturday 29th August, 2026 | 07:40:12 PM
Home News Breaking News പണം ചോദിച്ചിട്ട് രക്ഷിതാക്കള്‍ നല്‍കിയില്ല…. സ്വന്തം വീടിന് തീയിട്ട് 25-കാരന്‍

പണം ചോദിച്ചിട്ട് രക്ഷിതാക്കള്‍ നല്‍കിയില്ല…. സ്വന്തം വീടിന് തീയിട്ട് 25-കാരന്‍

കണ്ണൂര്‍ സ്വദേശി അഭിഷേകിനെ പൊലീസ് അറസ്റ്റ് ചെയ്തതായണ് വിവരം. പലപ്പോഴും അമ്മയില്‍ നിന്നും അഭിഷേക് പണം വാങ്ങിയിരുന്നുവെന്നും മകന്‍ ലഹരിക്ക് അടിമയാണെന്നും മാതാപിതാക്കള്‍ പറഞ്ഞു. പണം നല്‍കിയില്ലെങ്കില്‍ അമ്മയെ ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും പിതാവ് പറഞ്ഞു. ഒരു മുറിയ്ക്കാണ് അഭിഷേക് തീയിട്ടത്. പിന്നീട് മറ്റ് മുറികളിലേക്ക് തീ പടരുകയായിരുന്നു. പ്രധാനമുറി പൂര്‍ണമായും കത്തിനശിച്ചു. അഭിഷേകിന്റെ കുടുംബത്തിന് നേരെയുള്ള തുടര്‍ച്ചയായ ഭീഷണിയെ തുടര്‍ന്ന് അനുജനടക്കം മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്.

വീടിന് തീയിട്ട ശേഷം അഭിഷേക് ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് അഗ്‌നിശമനസേന എത്തിയാണ് തീയണച്ചത്.