Home Blog Page 698

പ്രവേശനോത്സവ ഗാനത്തിന് ഇത്തവണ എഐ ദൃശ്യാവിഷ്‌കാരം, മുഖ്യമന്ത്രിയുടെ പൂക്കിച്ചിരിയും

തിരുവനന്തപുരം:സ്കൂള്‍ പ്രവേശനോത്സവ ഗാനത്തിന് ഇത്തവണ എഐ ദൃശ്യാവിഷ്‌കാരം. ആദ്യമായാണ് എഐയില്‍ ദൃശ്യാവിഷ്‌കാരവും പുറത്തിറക്കുന്നത്. കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്റെ വരികളില്‍ ഹിഷാം അബ്ദുല്‍ വഹാബാണ് സംഗീതം നല്‍കിയിരിക്കുന്നത്‌.

മുഖ്യമന്ത്രിയുടെ ‘പൂക്കി’ ചിരിയോടെയാണ് ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം തുടങ്ങുന്നത്. ‘പാലൊളി വിതറുന്നേ തിളങ്ങും പാല്‍ചിരി വിരുയുന്നേ’ എന്ന് തുടങ്ങുന്ന ഗാനത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനും എഐ ഗാനത്തില്‍ ഭാഗമാകുന്നുണ്ട്.

തിങ്കളാഴ്ചയാണ് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം. പട്ടം ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ മുഖ്യമന്ത്രി തന്നെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

ഹരികൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും : വി ഡി സതീശൻ

ശാസ്താംകോട്ട: ശക്തികുളങ്ങര ക്ഷേത്രഉത്സവ ത്തിനിടെ കൊല്ലപ്പെട്ട കുന്നത്തൂർ കീച്ചപ്പള്ളി സ്വദേശി ഹരികൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. പാർക്കിൻസൻസ് രോഗബാധിതനായ പിതാവ് ജയസേനനും, ഭിന്ന ശേഷിക്കാരിയായ രജനിയും ഉല്ലാസ് കോവൂർ എം.എൽ.എ യോടൊപ്പം സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകി.

നിരപരാധിയായ ഹരികൃഷണനെ ഘോഷയാത്ര മുറിച്ച് കടന്നതിനെ തുടർന്നുണ്ടായ തർക്കങ്ങള ത്തുടർന്ന് ഗുണ്ടാ സംഘം അടിച്ചു വീഴ്ത്തുകയായിരുന്നു. പോളി ടെക്നിക്ക് വിദ്ധ്യാർത്ഥിയായിരുന്ന ഹരികൃഷ്ണൻ പഠനത്തിൽ മികച്ച നിലവാരം പുലർത്തിയിരുന്നു. കുടുംബത്തിന്റെ അത്താണിയാകേണ്ടിയിരുന്ന തന്റെ മകനെ കൊലചെയ്തവർക്കെതിരെ കർശനശിക്ഷാവിധിയുണ്ടാകാൻ സഹായിക്കണമെന്ന് ഹരികൃഷ്ണന്റെ മാതാപിതാക്കൾ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.

സഹോദരൻ ജയകൃഷ്ണൻ, ഹരികൃഷ്ണൻ കുടുംബ സഹായ സമിതി ജനറൽ കൺവീനർ ജി. ബാഹുലേയൻ, കീച്ചപ്പള്ളി പുഷ്പാംഗദൻ തുടങ്ങിയവരും മാതാപിതാക്കളോടൊപ്പം ഉണ്ടായിരുന്നു. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയേയും സംഘം നേരിൽ കണ്ട് പരാതി സമർപ്പിച്ചു.

ഒരേസമയം വിദ്യാര്‍ഥി നേതാവും അധ്യാപക സംഘടനാ നേതാവും,സ്കൂള്‍ മാനേജരും അധ്യാപകനും രസകരമായ ഒരു സര്‍വീസ് കാലം, കല്ലട ഗിരീഷ് സർവീസിൽ നിന്നും വിരമിക്കുന്നു

ശാസ്താംകോട്ട.മൈനാഗപ്പള്ളി മീലാദേഷെരീഫ് ഗേൾസ് ഹൈസ്കൂളിലെ അധ്യാപകനായ കല്ലട ഗിരീഷ് ഈ മാസം 31ന് തീയതി സർവീസിൽ നിന്നും വിരമിക്കുന്നു. ഏകദേശം മൂന്ന് പതിറ്റാണ്ട് കാലത്തെ അധ്യാപന ജീവിതം അവസാനിക്കുകയാണ്. ഇപ്പോൾ കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായും കേരള എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡണ്ടായും മാനവ സംസ്കൃതി സംസ്ഥാന വൈസ് ചെയർമാൻ ആയും വെസ്റ്റ് സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായും ഉള്ള ചുമതലകൾ കല്ലട ഗിരീഷ് വഹിക്കുന്നുണ്ട്.
ഇതോടൊപ്പം കെ പി എസ് ടി എ യുടെ സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
കെഎസ്‌യുവിന്റെ കുന്നത്തൂർ താലൂക്ക് പ്രസിഡണ്ടായി പ്രവർത്തിക്കുമ്പോൾ സർവീസിൽ പ്രവേശിച്ച കല്ലട ഗിരീഷ് അതേ സമയം തന്നെ അധ്യാപക സംഘടനയുടെയും ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ഏഴുവര്‍ഷമാണ് കെഎസ് യു ഭാരവാഹിയും അധ്യാപകനുമായി ഗിരീഷ് തുടര്‍ന്നത്. അത് ഗിരീഷിന്‍റെ കുറ്റമായിരുന്നില്ല, പാര്‍ട്ടി നല്‍കിയ ചുമതലയില്‍നിന്നും രാജി വയ്ക്കേണ്ട എന്നായിരുന്നു നിര്‍ദ്ദേശം, ഗ്രൂപ്പ് പ്രശ്നമായിരുന്നു കാരണമെന്ന് പിന്നാമ്പുറകഥയുണ്ട്.

PSTA യുടെ ചവറ ഉപജില്ലാ പ്രസിഡന്റായും കൊല്ലം ജില്ലാ വൈസ് പ്രസിഡന്റാ യും കെ പി എസ് ടി എയുടെ സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്നു. കോൺഗ്രസിന്റെ അധ്യാപക സംഘടനയായ കെ പി എസ് ടി എയുടെ സംസ്ഥാന ഭാരവാഹിത്വം വഹിക്കുമ്പോൾ തന്നെ കേരള എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടായി പ്രവർത്തിച്ചുവരുന്നു. വിപരീത ദിശയിൽ സഞ്ചരിക്കുന്ന വ്യത്യസ്ത സ്വഭാവമുള്ള ചുമതലകൾ,മേഖലകൾ ഇവ ഒരേസമയം കൈകാര്യം ചെയ്യേണ്ടി വന്നപ്പോള്‍ തന്‍റേതായ മെയ് വഴക്കമാണ് ഗിരീഷിന് തുണയായത്.

മികച്ച സംഘാടകനാണെന്ന് അദ്ദേഹം വഹിച്ചതും വഹിക്കുന്നതുമായ പോസ്റ്റുകള്‍ വ്യക്തമാക്കുന്നു. കെഎസ്‌യു കുന്നത്തൂർ താലൂക്ക് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി, കോളേജ് യൂണിയൻ ഭാരവാഹി കേരള സർവകലാശാല യൂണിയൻ വൈസ് ചെയർമാൻ, കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ സാംസ്കാരിക-സാഹിത്യ സംഘടനയായ മാനവ സംസ്കൃതിയുടെ കുന്നത്തൂർ താലൂക്ക് ചെയർമാനായും കൊല്ലം ജില്ലാ ചെയർമാനായി ഇപ്പോൾ സംസ്ഥാന വൈസ് ചെയർമാനായി പ്രവർത്തിച്ചുവരുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ(DTPC ) നിർവാഹക സമിതി അംഗമായും ടെലികോം അഡ്വൈസറി ബോർഡ് മെമ്പറായും (TAC ) പ്രവർത്തിച്ചിട്ടുണ്ട് മൈനാഗപ്പള്ളി മീലാദേഷെരീഫ് ഗേൾസ് ഹൈസ്കൂളിൽ അധ്യാപകനായും ഹെഡ്മാസ്റ്റർ ആയും പ്രവർത്തിക്കുമ്പോൾ തന്നെ മൈനാഗപ്പള്ളി ശ്രീചിത്തിര വിലാസം യുപി സ്കൂളിന്റെ മാനേജർ എന്ന നിലയിലും പ്രവർത്തിക്കുന്നു. പടിഞ്ഞാറേ കല്ലട തലയണകാവ് ശ്രീ ശിവപാർവതി ക്ഷേത്രത്തിന്റെ പാരമ്പര്യ ട്രസ്റ്റി എന്ന നിലയിലും പ്രവർത്തിച്ചുവരുന്നു.

ആയിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ വില്ലേജ് ഓഫീസർക്ക് നാലു വർഷം കഠിന തടവും നാലു ലക്ഷം രൂപ പിഴയും

തൃശൂർ: ഭൂമിയുടെ നികുതി അടച്ച് നൽകാൻ ആയിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ വില്ലേജ് ഓഫീസർക്ക് നാലു വർഷം കഠിന തടവും നാലു ലക്ഷം രൂപ പിഴയും ശിക്ഷ. പാലക്കാട് നെല്ലായ വില്ലേജ് ഓഫീസർ, ചെർപ്പുളശ്ശേരി സ്വദേശി പി ഉദയഭാനു (53) വിനെയാണ് തൃശൂർ വിജിലൻസ് കോടതി ജഡ്‌ജ് കെ എം രതീഷ് കുമാർ ശിക്ഷിച്ചത്.


പാലക്കാട് വല്ലപ്പുഴ സ്വദേശിയായ പരാതിക്കാരന്റെ സഹോദരന്റെ പേരിലുള്ള സ്ഥലം വാഹനാപകടക്കേസിൽ കോടതി അറ്റാച്ച്‌മെന്റ് ഒഴിഞ്ഞതിനെ തുടർന്ന് ഭൂമിയുടെ നികുതി അടയ്ക്കാനായി വല്ലപ്പുഴ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. വല്ലപ്പുഴ വില്ലേജ് ഓഫീസറായിരുന്ന പി ഉദയഭാനു സ്ഥലം അളക്കുന്നതിനായി 3,000 രൂപ പരാതിക്കാരന്റെ സഹോദരനിൽ നിന്ന് കൈക്കൂലി വാങ്ങുകയും ചെയ്തിരുന്നു. പരാതിക്കാരന്റെ സഹോദരൻ ജോലിയുമായി ബന്ധപ്പെട്ട് ഗൾഫിലേക്ക് പോയതിനെ തുടർന്ന് പരാതിക്കാരൻ പലതവണ വില്ലേജ് ഓഫീസറായിരുന്ന പി ഉദയഭാനുവിനെ സമീപിച്ചെങ്കിലും നികുതി സ്വീകരിക്കാതെ പല കാരണങ്ങൾ പറഞ്ഞ് വൈകിപ്പിച്ചു.


ഒടുവിൽ ഒറ്റപ്പാലം തഹസിൽദാറുടെയും ഡെപ്യൂട്ടി തഹസിൽദാറുടെയും ഇടപെടലിനെ തുടർന്ന് അടിയാധാരം ഹാജരാക്കിയിട്ടും ഉദയഭാനു നികുതി സ്വീകരിച്ചില്ല. കാര്യങ്ങൾ വേഗത്തിലാക്കണമെങ്കിൽ നികുതി തുകയ്ക്ക് പുറമെ 1000 രൂപ കൈക്കൂലിയായി നല്കണമെന്നും പരാതിക്കാരനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പരാതിക്കാരനിൽ നിന്ന് കൈക്കൂലി കൈപ്പറ്റുന്നതിനിടെ പാലക്കാട് വിജിലൻസ് യൂണിറ്റ് കൈയ്യോടെ പിടികൂടുകയായിരുന്നു.


പാലക്കാട് വിജിലൻസ് യൂണിറ്റിലെ മുൻ ഡിവൈഎസ്‍പിമാരായ കെ സതീശൻ, സുകുമാരൻ എന്നിവരാണ് അന്വേഷണം നടത്തിയത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി കെ ഷൈലജൻ ഹാജരായി.

അനധികൃത മല്‍സ്യബന്ധനം നടത്തിയാല്‍ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്

ഉള്‍നാടന്‍ ജലാശയങ്ങളുടെ സ്വാഭാവിക ഒഴുക്കിനും മത്സ്യങ്ങളുടെ പ്രജനനത്തിനും തടസംസൃഷ്ടിക്കുന്ന അനധികൃത മത്സ്യബന്ധനം,  ഊത്തപിടിത്തം എന്നിവയ്‌ക്കെതിരെ  കര്‍ശന നടപടിയെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ്. ജലാശയങ്ങളില്‍ ഖര-ദ്രവമാലിന്യങ്ങള്‍, രാസവസ്തുക്കള്‍, കീടനാശിനികള്‍, പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ച് മത്സ്യബന്ധനം പാടില്ല.

Also Read:

പൊതുജലാശയങ്ങളുടെ ഒഴുക്കിനു തടസമാകുന്ന മീന്‍പിടിത്തവും ശിക്ഷാര്‍ഹമായ കുറ്റമാണ്. നിയമലംഘകര്‍ക്ക്  മൂന്ന് മാസം തടവ്, 10,000 രൂപ വരെ പിഴ,  അല്ലെങ്കില്‍ രണ്ടും ശിക്ഷയായി ലഭിക്കാം.
മത്സ്യങ്ങളുടെ വംശനാശത്തിന് കാരണമാകുന്ന ഊത്തപിടിത്തവും നിയമവിരുദ്ധമാണ്. ജില്ലയിലെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ പരിശോധന ശക്തമാക്കിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

വെള്ളറട സ്വരധാര സ്‌കൂൾ ഓഫ് മ്യൂസിക്ക് വാർഷീകം നാളെ

തിരുവനന്തപുരം : വെള്ളറട സ്വരധാര സ്‌കൂൾ ഓഫ് മ്യൂസിക്കിൻ്റെ 22-ാമത് വാർഷീകാഘോഷം നാളെ 2 ന് വെള്ളറട
ജെ എം ഹാളിൽ നടക്കും.
വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളോടെ ആരംഭിക്കുന്ന ചടങ്ങിൽ കഴിഞ്ഞ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ ജോസ് പ്രകാശ്
സ്വരധാര അറിയിച്ചു.

ഹൈപ്പോതൈറോയിഡിസവും വന്ധ്യതയും തമ്മിലുള്ള ബന്ധം ? വിദ​ഗ്ധർ പറയുന്നത്

പ്രത്യുൽപാദന പ്രവർത്തനത്തിൽ തൈറോയിഡിന്റെ സ്വാധീനം മിക്ക സ്ത്രീകളും പ്രതീക്ഷിക്കുന്നതിലും കൂടുതലാണ്. ഫോളികുലാർ വികസനം, ബീജസങ്കലനം, ഭ്രൂണ ഇംപ്ലാന്റേഷൻ, ഹോർമോൺ നിയന്ത്രണം എന്നിവയുൾപ്പെടെ ഒന്നിലധികം പ്രത്യുൽപാദന പ്രക്രിയകളെ തടസ്സപ്പെടുത്തുന്നതിലൂടെ ഹൈപ്പോതൈറോയിഡിസം വന്ധ്യതയ്ക്ക് കാരണമാകുന്നു.

Also Read: എസി പൊട്ടിത്തെറിക്കുന്നതും തീപിടിക്കുന്നതും എന്തുകൊണ്ട്? ഡൽഹി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പുകൾ

തൈറോയ്ഡ് തകരാർ വന്ധ്യതയെ ബാധിക്കുന്ന കാര്യം മിക്കവരും അറിയാതെ പോകുന്നു. ഇന്ത്യയിൽ 10 സ്ത്രീകളിൽ ഒരാൾക്ക് ഏതെങ്കിലും തരത്തിലുള്ള തൈറോയ്ഡ് പ്രശ്നമുള്ളതായി ഇന്ത്യൻ ജേണൽ ഓഫ് എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പ്രത്യുൽപാദന വ്യവസ്ഥയിൽ ഹൈപ്പോതൈറോയിഡിസം പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് ​ഗവേഷകർ പറയുന്നു.

പ്രത്യുൽപാദന പ്രവർത്തനത്തിൽ തൈറോയിഡിന്റെ സ്വാധീനം മിക്ക സ്ത്രീകളും പ്രതീക്ഷിക്കുന്നതിലും കൂടുതലാണ്. ഫോളികുലാർ വികസനം, ബീജസങ്കലനം, ഭ്രൂണ ഇംപ്ലാന്റേഷൻ, ഹോർമോൺ നിയന്ത്രണം എന്നിവയുൾപ്പെടെ ഒന്നിലധികം പ്രത്യുൽപാദന പ്രക്രിയകളെ തടസ്സപ്പെടുത്തുന്നതിലൂടെ ഹൈപ്പോതൈറോയിഡിസം വന്ധ്യതയ്ക്ക് കാരണമാകുന്നു.

തൈറോട്രോപിൻ-റിലീസിംഗ് ഹോർമോൺ, പ്രോലാക്റ്റിൻ, ഗോണഡോട്രോപിൻ-റിലീസിംഗ് ഹോർമോൺ, ഫോളിക്കിൾ-സ്റ്റിമുലേറ്റിംഗ് ഹോർമോൺ, ല്യൂട്ടിനൈസിംഗ് ഹോർമോൺ എന്നിവയുൾപ്പെടെയുള്ള പ്രധാന പ്രത്യുൽപാദന ഹോർമോണുകളുടെ സ്രവത്തെ ഈ അവസ്ഥ ബാധിക്കുന്നു. അതുവഴി ഒന്നിലധികം പാതകളിലൂടെ സാധാരണ പ്രത്യുൽപാദന പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു.

ക്ലിനിക്കൽ മെഡിസിൻ റിസർച്ച് ജേണൽ പറയുന്നതനുസരിച്ച്, ഹൈപ്പോതൈറോയിഡിസം ബാധിച്ച സ്ത്രീകളിൽ വന്ധ്യതാ നിരക്ക് 30 ശതമാനം വരെയാകാമെന്ന് ക്ലിനിക്കൽ മെഡിസിൻ റിസർച്ച് ജേണൽ വ്യക്തമാക്കുന്നു. തൈറോയ്ഡ് പ്രവർത്തനരഹിതമായി കൈകാര്യം ചെയ്യുന്നില്ലെങ്കിൽ ശരീരത്തിൽ ഉണ്ടാകുന്ന പ്രത്യുത്പാദന ഭാരം അവ പ്രതിഫലിപ്പിക്കുന്നു.

ആറ് ആഴ്ച മുതൽ ഒരു വർഷം വരെ ഉചിതമായ തൈറോയ്ഡ് ചികിത്സയിലൂടെ ഹൈപ്പോതൈറോയിഡിസമുള്ള വന്ധ്യതയുള്ള സ്ത്രീകളിൽ 76.6 ശതമാനം പേരും ഗർഭധാരണം ഉണ്ടായാതായി ഇന്റർനാഷണൽ ജേണൽ ഓഫ് അപ്ലൈഡ് & ബേസിക് മെഡിക്കൽ റിസർച്ച് വ്യക്തമാക്കുന്നു.

സെലിനിയം അടങ്ങിയ ഭക്ഷണങ്ങൾ, ആവശ്യത്തിന് അയോഡിൻ കഴിക്കൽ, സമ്മർദ്ദ നിയന്ത്രണം എന്നിവയുൾപ്പെടെയുള്ള ജീവിതശൈലി ഘടകങ്ങളെല്ലാം തൈറോയ്ഡ് പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു. ആറ് മാസമോ അതിൽ കൂടുതലോ ഗർഭം ധരിക്കാൻ ശ്രമിച്ചിട്ടും വിജയിക്കാത്ത ഹൈപ്പോതൈറോയിഡിസം ഉള്ള സ്ത്രീകൾക്ക് തൈറോയ്ഡ് പ്രവർത്തനം തുടർച്ചയായി ഒപ്റ്റിമൈസ് ചെയ്യുന്നതിനുപകരം പൂർണ്ണമായ ഫെർട്ടിലിറ്റി വിലയിരുത്തൽ ആവശ്യമാണ്.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ‌11പേരെ ഇന്ന് റിമാൻഡ് ചെയ്തു, ആകെ റിമാൻഡിൽ ആയത് 18 പേർ

തിരുവനന്തപുരം: തലസ്ഥാനത്ത് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച 18 സിപിഎം പ്രവർത്തകർ റിമാൻഡിൽ. ഇന്നലെ ഏഴു പ്രതികളെ റിമാൻഡ് ചെയ്തിരുന്നു. പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ കൗണ്‍സിലറുമായ ഐപി ബിനു ഉള്‍പ്പെടെ 11 പേരെയാണ് ഇന്ന് റിമാൻഡ് ചെയ്തതത്. പ്രതികൾ കല്ലുകൊണ്ടും ആയുധം ഉപയോഗിച്ചും ഇഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചുവെന്നും പ്രതികള്‍ക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലിസ് കോടതിയെ അറിയിച്ചു. പ്രതികളെ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്കെത്തിച്ചപ്പോള്‍ സിപിഎം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.

അതേ സമയം കേസിലെ മുഖ്യപ്രതിയായ ദിനകറിനെ ഇന്ന് അറസ്റ്റ് ചെയ്തു. ഇഡി ഉദ്യോഗസ്ഥരുടെ വാഹനം പുറത്തേക്കിറങ്ങിയപ്പോള്‍ കൈകൊണ്ടും കമ്പുകൊണ്ടും ആക്രണം നടത്തിയത് വട്ടിയൂർക്കാവ് സ്വദേശിയായ ദിനകറാണ്. വട്ടിയൂക്കാവ് പൊലിസ് സ്റ്റേഷനിലെ റൗഡി പട്ടികയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു ദിനകർ. കൊടുങ്ങാനൂർ ബ്രാഞ്ച് അംഗമാണ് ദിനകർ. ഇനി ആറ്റുകാൽ മുൻ കൗണ്‍സിലർ ഉണ്ണി, പാളയം സന്തോഷ് എന്നിവരെ പിടികൂടാനുണ്ട്.

എസി പൊട്ടിത്തെറിക്കുന്നതും തീപിടിക്കുന്നതും എന്തുകൊണ്ട്? ഡൽഹി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പുകൾ

ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ ഹൗസ് ഖാസിലുള്ള വസതിയിൽ എസിയുടെ ഇൻഡോർ യൂണിറ്റിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടതായി സംശയിക്കുന്ന തീപിടിത്തത്തെ തുടർന്ന് റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥനും കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ആദ്യ ചെയർമാനുമായിരുന്ന ധനേന്ദ്ര കുമാർ മരണപ്പെട്ടു. പുക ശ്വസിച്ചതാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായത്. സംഭവത്തിൽ പരിക്കേറ്റ അദ്ദേഹത്തിന്റെ മകൻ നിലവിൽ ചികിത്സയിലാണ്. ഉത്തരേന്ത്യയിൽ താപനില ഉയരുന്ന സാഹചര്യത്തിൽ എസികൾ ദീർഘനേരം പ്രവർത്തിപ്പിക്കുന്നതും കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതുമാണ് ഇത്തരം അപകടങ്ങളിലേക്ക് നയിക്കുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

Also Read: നീറ്റ് പുനപരീക്ഷ: വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ പ്രധാനമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്ന് കേന്ദ്രം

വേനൽക്കാലത്ത് എസികൾ തുടർച്ചയായി മണിക്കൂറുകളോളം പ്രവർത്തിപ്പിക്കുമ്പോൾ കൂളിംഗ് സിസ്റ്റത്തിന്റെ ഹൃദയമായ കംപ്രസ്സറിന് വലിയ സമ്മർദ്ദമുണ്ടാകുന്നു. തണുക്കാൻ ആവശ്യത്തിന് സമയം ലഭിച്ചില്ലെങ്കിൽ ആന്തരിക താപനില അപകടകരമായി ഉയർന്ന് തീപിടുത്തത്തിന് കാരണമാകും. സർക്യൂട്ടിലൂടെ ദീർഘനേരം കറണ്ട് പ്രവഹിക്കുമ്പോൾ കടുത്ത ചൂട് ഉണ്ടാകുകയും വയറുകൾ ഉരുകി തീപ്പൊരി ഉണ്ടാകുകയും ചെയ്യാം. സാധാരണയായി ഇത്തരം ഘട്ടങ്ങളിൽ എസികൾ ഓട്ടോമാറ്റിക്കായി ട്രിപ്പ് ആകേണ്ടതാണ്, എന്നാൽ എംസിബി തന്നെ തകരാറിലാണെങ്കിൽ ഈ സുരക്ഷാ സംവിധാനവും പരാജയപ്പെടുന്നു.

പവർ സപ്ലൈയിൽ പെട്ടെന്നുണ്ടാകുന്ന വോൾട്ടേജ് കൂടലുകളും കുറയലുകളും കംപ്രസ്സറിനെയും എസിക്കുള്ളിലെ സെൻസിറ്റീവ് ഇലക്ട്രിക്കൽ ഘടകങ്ങളെയും നശിപ്പിക്കും. കേടുവന്ന പൈപ്പുകളിൽ നിന്നോ ഘടകങ്ങളിൽ നിന്നോ കൂളിംഗ് ഗ്യാസ് ചോർന്നാൽ എസിയുടെ തണുപ്പിക്കാനുള്ള ശേഷി കുറയുകയും സിസ്റ്റത്തിന് കൂടുതൽ കഠിനമായി പ്രവർത്തിക്കേണ്ടി വരികയും ചെയ്യുന്നു. ഇത് സിസ്റ്റത്തെ അമിതമായി ചൂടാക്കും. പൊടിയും അഴുക്കും അടിഞ്ഞുകൂടി വായുസഞ്ചാരം തടസപ്പെടുമ്പോൾ, എസിക്കുള്ളിലെ യന്ത്രങ്ങൾക്ക് വായു വലിച്ചെടുക്കാൻ കൂടുതൽ ബുദ്ധിമുട്ടേണ്ടി വരുന്നു. ഇത് പ്രവർത്തന താപനില ഉയർത്തുന്നു. കാലപ്പഴക്കം ചെന്ന വയറിംഗുകൾക്ക് എസി വലിച്ചെടുക്കുന്ന വലിയ അളവിലുള്ള കറണ്ട് താങ്ങാൻ കഴിയാതെ വരുമ്പോൾ ഷോർട്ട് സർക്യൂട്ട് സാധ്യത വർദ്ധിക്കുന്നു.

എസികൾ നൽകുന്ന മുന്നറിയിപ്പുകൾ

എസികളിൽ ഗുരുതരമായ തകരാറുകൾ ഉണ്ടാകുന്നതിന് മുൻപ് ചില ലക്ഷണങ്ങൾ കാണിക്കാറുണ്ട്. അസാധാരണമായ ശബ്ദങ്ങൾ, എസി അടിക്കടി തനിയെ ഓണാവുകയും ഓഫാവുകയും ചെയ്യുക, കൃത്യമല്ലാത്ത തണുപ്പ്, എസിയിൽ നിന്ന് വരുന്ന കരിഞ്ഞ മണം അല്ലെങ്കിൽ പുക, ഹിസ്സിംഗ് ശബ്ദം, വെന്റുകളിൽ നിന്നുള്ള ചൂടുവായു, എവാപ്പറേറ്റർ കോയിലുകളിൽ അമിതമായി മഞ്ഞ് കട്ടപിടിക്കുക എന്നിവ കണ്ടാൽ അവ അവഗണിക്കരുത്.

വിദഗ്ധർ നിർദ്ദേശിക്കുന്ന സുരക്ഷാ മുൻകരുതലുകൾ

ഇൻഡോർ, ഔട്ട്ഡോർ വയറിംഗ് കണക്ഷനുകൾ കൃത്യമായി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. എയർ ഫിൽട്ടറുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുക. ഔട്ട്ഡോർ യൂണിറ്റിന് സമീപം മറ്റ് സാധനങ്ങൾ കൂട്ടിവെക്കാതിരിക്കുക. എസി താപനില 24 നും 26 നും ഇടയിൽ ക്രമീകരിച്ച് സിസ്റ്റത്തിന്റെ സമ്മർദ്ദം കുറയ്ക്കുക. കംപ്രസ്സറിന് വിശ്രമം നൽകാൻ സ്മാർട്ട് ടൈമറുകളോ ഇന്റലിജന്റ് കൺട്രോളറുകളോ ഉപയോഗിക്കുക. വോൾട്ടേജ് വ്യതിയാനം തടയാൻ സ്റ്റെബിലൈസറുകൾ, സർജ് പ്രൊട്ടക്ടറുകൾ അല്ലെങ്കിൽ ഇൻവെർട്ടർ അധിഷ്ഠിത എസികൾ ഉപയോഗിക്കുക. സർക്യൂട്ട് ബ്രേക്കറുകളും ഫ്യൂസുകളും ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് പരിശോധിക്കുക. അറ്റകുറ്റപ്പണികൾക്കും ഇൻസ്റ്റാളേഷനും അംഗീകൃത സാങ്കേതിക വിദഗ്ധരെ മാത്രം നിയോഗിക്കുക.

നീറ്റ് പുനപരീക്ഷ: വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ പ്രധാനമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്ന് കേന്ദ്രം

ന്യൂഡൽഹി: ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് നടത്തുന്ന നീറ്റ് യുജി പുനപരീക്ഷയിൽ വീഴ്ചകളൊന്നും ഉണ്ടാകാതിരിക്കാൻ പ്രധാനമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആണ് സുപ്രീം കോടതിയെ ഇക്കാര്യം അറിയിച്ചത്. ജൂൺ 21ന് നടക്കാനിരിക്കുന്ന പരീക്ഷയ്ക്കായി ചില പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. നീറ്റ് യുജി പരീക്ഷയിൽ ഉണ്ടായ ക്രമക്കേടിൻ്റെ പശ്ചാത്തലത്തിൽ പരീക്ഷാ നടത്തിപ്പിൽ സമഗ്രമായ അഴിച്ചുപണി ആവശ്യപ്പെട്ട സമർപ്പിച്ച ഹർജികളിലാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വിശദീകരണം നൽകിയത്.

Also Read: ഇഡി റെയ്ഡ്: എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം തരണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ; റെയ്ഡ് മോദിയെ കണ്ടതിന് പിന്നാലെയെന്ന ആരോപണത്തിൽ പരിഹാസം

ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ, യുണൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ട് എന്നീ സംഘടനകളാണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. പരീക്ഷാ നടത്തിപ്പിലുള്ള ഉത്തരവാദിത്തം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള കാര്യങ്ങൾ സംഭവിക്കുന്നത് യഥാർത്ഥത്തിൽ വലിയ മാനസികാഘാതമുണ്ടാക്കുന്നതാണെന്നും നമ്മുടെ യുവാക്കളെ നിരാശപ്പെടുത്താൻ പാടില്ലെന്നും സുപ്രീം കോടതി പറഞ്ഞു. തങ്ങൾ യുവാക്കളുടെ കാര്യത്തിലാണ് ഇടപെടുന്നതെന്നും അവരുടെ ആശങ്കകളെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും കേന്ദ്രം മറുപടി നൽകി.

ചോദ്യപ്പേപ്പർ ചോർച്ചാ വിവാദത്തെ തുടർന്ന് ഘടനാപരമായ മാറ്റങ്ങളും സുരക്ഷാ പരിഷ്കാരങ്ങളും നടപ്പാക്കിയതായി പരീക്ഷാ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) സുപ്രീം കോടതിയെ അറിയിച്ചു. ഉന്നതതല സ്റ്റീറിങ് കമ്മിറ്റി പരീക്ഷാ തയ്യാറെടുപ്പുകൾ അവലോകനം ചെയ്തതായും പരീക്ഷയ്ക്ക് മുൻപും ശേഷവും സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ശുപാർശ ചെയ്തുവെന്നും എൻടിഎ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു. ഇതിൽ നിർബന്ധിത സിസിടിവി പരിശോധന, കുറഞ്ഞത് 90 ദിവസം വരെ ദൃശ്യങ്ങൾ സൂക്ഷിക്കുന്നത്, പരീക്ഷാ കേന്ദ്രങ്ങളിലെ മോക്ക് ഡ്രില്ലുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.

ക്രമക്കേടുകൾ കണ്ടെത്താനായി പരീക്ഷയ്ക്ക് ശേഷം സിസിടിവി ദൃശ്യങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാനും കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. പരീക്ഷ നടപടിക്രമങ്ങളിൽ കൂടുതൽ ഇടപെടലുകൾ നടത്താനായി, എൻടിഎയിൽ 16 സീനിയർ ലെവൽ തസ്തികകളും സൃഷിട്ടിച്ചുണ്ട്. ഇതിൽ ഡയറക്ടർ, ജോയിൻ്റ് ഡയറക്ടർ തസ്തികകളും ഉൾപ്പെടുന്നു.