Home Blog Page 699

നെന്മാറ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമരയെ വായിച്ച കേൾപ്പിച്ച 46 സാക്ഷിമൊഴികളും നിഷേധിച്ചു

പാലക്കാട്: മന:സാക്ഷിയെ ഞെട്ടിച്ച പാലക്കാട് നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര. 46 പേരുടെ മൊഴികളാണ് ചെന്താമരയെ വായിച്ചു കേൾപ്പിച്ചത്. കൊലപാതക സമയത്ത് കണ്ടു എന്നതുൾപ്പെടെയുള്ള എല്ലാ മൊഴികളും പ്രതി നിഷേധിച്ചിട്ടുണ്ട്. 2025 ജനുവരി 27 ന് നടന്ന നെൻമാറ ഇരട്ടക്കൊല കേസിലെ അന്തിമ വിചാരണയാണ് ഇപ്പോൾ നടക്കുന്നത്. പ്രതി ചെന്താമരയെ മൊഴികൾ വായിച്ചു കേൾപ്പിക്കുയാണ്. ആകെ 81 സാക്ഷികളാണ് കേസിലുള്ളത്. 46 സാക്ഷികളുടെ മൊഴി വായിച്ചു കേൾപ്പിച്ചതിന് ശേഷം ആ മൊഴികളിൽ ചെന്താമരയുടെ വിശദീകരണം എന്താണെന്നാണ് കോടതി ആരാഞ്ഞത്. മൊഴിയിൽ പറയുന്നതൊന്നും സത്യമല്ലെന്നാണ് ചെന്താമരയുടെ വാദം.

നീറ്റ് ചോദ്യപേപ്പർ ചോർച്ച: എൻടിഎയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ എൻടിഎ‌യെ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി) രൂക്ഷ ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി. നിരീക്ഷണ സംവിധാനങ്ങളും മേൽനോട്ട സമിതികളും നിലവിലുണ്ടെങ്കിൽ ഇത്രയും വലിയ വീഴ്ച എങ്ങനെ സംഭവിക്കുമെന്ന് കോടതി ചോദിച്ചു. മുൻവർഷങ്ങളിലെ വീഴ്ചകളിൽ നിന്നും എൻ‌ടി‌എ ഒരു പാഠവും പഠിക്കുന്നില്ലെന്നും ഇത് അങ്ങേയറ്റം ദുഃഖകരമാണെന്നും ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി.

എൻ‌ടി‌എ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും നൽകിയ ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. യുപിഎസ്‌സി അടക്കം കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്തുന്ന സ്ഥാപനങ്ങളിൽ നിന്ന് എൻടിഎ പാഠം ഉൾക്കൊള്ളണമെന്നും കോടതി നിർദേശിച്ചു. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന പരീക്ഷയിൽ ഇത്തരം വീഴ്ചകൾ സംഭവിക്കുന്നത് അതീവ ദുഃഖകരമാണെന്നും കോടതി കുറ്റപ്പെടുത്തി. വിഷയത്തിൽ സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തിനോട് നിർദേശിച്ചു. ജൂലായിലാണ് ഇനി കേസ് പരിഗണിക്കുന്നത്.

മാസപ്പടി കേസ്; ഇഡി അന്വേഷണം തടയണം,​ ഹൈക്കോടതിയെ സമീപിച്ച് സിഎംആർഎൽ

കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് സിഎംആർഎൽ കമ്പനി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. കേസിൽ അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് മരവിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.

സിഎംആർഎൽ സീനിയർ മാനേജർ എൻ സി ചന്ദ്രശേഖരൻ, സീനിയർ ഓഫീസർ അഞ്ജു റേച്ചൽ കുര്യൻ, എംഡി എസ്എൻ ശശിധരൻ കർത്ത, ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ സുരേഷ് കുമാർ അടക്കമുള്ളവരാണ് അപ്പീൽ നൽകിയത്. കേസിൽ നിലവിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ ഇഡിയുടെ സമാന്തര അന്വേഷണം നിയമവിരുദ്ധമാണെന്നും ഹർജിയിൽ കമ്പനി ചൂണ്ടിക്കാട്ടി.

നേരത്തെ ഇഡി അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി ജസ്റ്റിസ് ടിആർ രവി അധ്യക്ഷനായ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലടക്കം പന്ത്രണ്ടിടങ്ങളിൽ ബുധനാഴ്ച്ച ഇഡി റെയ്‌ഡ് നടന്നത്.

സിഎംആർഎൽ കമ്പനി മേധാവികളുടെ വീടുകളിലും ഓഫീസുകളിലും റെയ്‌ഡ് നടത്തിയിരുന്നു.റെയ്‌ഡിന് പിന്നാലെ സിഎംആർഎൽ എംഡി ശശിധരൻ കർത്ത,​ വീണ വിജയൻ ഉൾപ്പെടെയുള്ളവർക്ക് വീണ്ടും സമൻസ് അയയ്ക്കാനാണ് ഇഡിയുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ തേടി സിഎംആർഎൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.

എ കൗഷിഗൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ; നിയമനം രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനായതോടെ

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ കൗഷിഗൻ ഐഎഎസിനെ നിയമിച്ചു. 2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. മുൻ സിഇഒ ഡോ. രത്തൻ യു ഖേൽക്കർ ഐഎഎസ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനായതോടെയാണ് പുതിയ നിയമനം.

Also Read: ആർത്തവകാലത്തെ ശുചിത്വം : ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ; മെയ് 28 ലോക ആർത്തവ ശുചിത്വ ദിനം

നെഹറുവിനെ ഉദ്ധരിച്ചു, വന്ദേമാതരം പൂർണ്ണമായി ആലപിക്കാതെ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗം

തിരുവനന്തപുരം .നെഹറുവിനെ ഉദ്ധരിച്ചും വന്ദേമാതരം പൂർണ്ണമായി ആലപിക്കാതെയും ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗം.നെഹ്‌റു നടത്തിയ വികസന പ്രവർത്തങ്ങളിൽ തുടങ്ങി കേരളത്തിൽ പുതുയുഗം ആരംഭിക്കുന്നു വെന്ന് ഗവർണർ പ്രസംഗത്തിൻ്റെ തുടക്കത്തിലും ഒടുക്കത്തിലും ആവർത്തിച്ചു പറഞ്ഞു.അതേസമയം വന്ദേമാതരം പൂർണ്ണമായി ആലപിക്കാതത് ശരിയാണെന്ന് പ്രതിപക്ഷം നിലപാടെടുത്തപ്പോൾ , ദേശീയ ഗീതത്തെ അപമാനിച്ചുവെന്ന് ബി ജെ പി യും ആരോപിച്ചു.

ആദ്യം സഭയിൽ ദേശീയ ഗീതമായ വന്ദേമാതരം പൂർണമായി ആലപിക്കുമെന്ന് കരുതിയെങ്കിലും അത് ഉണ്ടായില്ല.
നയപ്രഖ്യാപന പ്രസംഗത്തിന്റെ ആദ്യവും അവസാനവും നെഹ്റുവിൻറെ വികസന തുടർച്ചയിൽ കേരളത്തിൽ പുതുയുഗം എന്ന് ഗവർണർ ആവർത്തിച്ചു.

വന്ദേമാതരം പൂർണമായി ആലപിക്കണം എന്നതിൽ നിർബന്ധമില്ല. സഭാംഗങ്ങൾ എല്ലാവരും എഴുന്നേറ്റതുകൊണ്ട് മാത്രമാണ് പ്രതിപക്ഷ അംഗങ്ങളും എഴുന്നേറ്റുനിന്നത്. പൂർണ്ണമായി ആലപിക്കാത്ത സർക്കാർ നിലപാട് ശരിയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

ദേശീയ ഗീതത്തെ അപമാനിച്ച നടപടി മാർക്സിസ്റ്റ് പാർട്ടിയുടെയും ജമാഅത്ത് ഇസ്ലാമിയുടെയും ആവശ്യപ്രകാരം ആയിരുന്നു എന്ന് ബിജെപി ആരോപിച്ചു.

നിയമസഭയിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കേണ്ടത് പ്രോട്ടോകോൾ ആണെന്നും സ്പീക്കറോട് ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നും സർക്കാർ എടുക്കുന്ന നിലപാടിനനുസരിച്ച് നടപടികളിലേക്ക് കടക്കാം എന്നും ഗവർണറും വ്യക്തമാക്കി.

ഡൈനിങ് ടേബിളിൽ നിന്ന് വീണ് പരിക്കേറ്റ കുട്ടി മരിച്ചു

കോഴിക്കോട്.ഡൈനിങ് ടേബിളിൽ നിന്ന് വീണ് പരിക്കേറ്റ കുട്ടി മരിച്ചു.3 വയസുകാരി അലംകൃതയാണ് മരിച്ചത്. അത്തോളി സ്വദേശിയാണ്.ബുധനാഴ്ച രാവിലെ പത്തരയ്ക്ക് ആണ് കുട്ടി ടേബിളിൽ നിന്നും തെന്നി വീണത്.ശബ്ദം കേട്ട് വീട്ടുകാർ എത്തിനോക്കുമ്പോൾ കുട്ടി താഴെ വീണു കിടക്കുന്നതാണ് കണ്ടത്

ഉടൻ ആശുപത്രിയിൽ എത്തിച്ചു.സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം

ലഹരി വ്യാപനം തടയാൻ അതിൽ ബന്ധപ്പെട്ടവരുടെ സ്വത്തുക്കൾ കണ്ടു കെട്ടും

തിരുവനന്തപുരം.ലഹരി വ്യാപനം തടയാൻ അതിൽ ബന്ധപ്പെട്ടവരുടെ സ്വത്തുക്കൾ കണ്ടു കെട്ടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് നയപ്രഖ്യാപന പ്രസംഗം. ഘട്ടം ഘട്ടമായി മദ്യം ഉപഭോഗം കുറയ്ക്കും. തുറമുഖ കേന്ദ്രമാക്കി കേരളത്തെ മാറ്റും. വ്യോമയാന മേഖലയെ സമഗ്രമായി വികസിപ്പിക്കും എന്നും സ്വപ്ന പദ്ധതികളിൽ യുഡിഎഫ് സർക്കാർ നയം വ്യക്തമാക്കി


തീരദേശം നദികൾ തടാകങ്ങൾ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ എന്നിവയുടെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തി ഒരു സംയോജിത വികസന പദ്ധതിയാണ് ലക്ഷ്യം . സിബിൽ വ്യോമയാനത്തിന്റെ ഒരു പ്രധാന കേന്ദ്രമാക്കി കേരളത്തെ മാറ്റുമെന്നും യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം.. ലഹരി മരുന്നുകളുടെ വിതരണ ശൃംഖലകൾ തകർക്കും. എൻ ഡി പി എസ് ആക്ട് കൃത്യമായി നടപ്പാക്കി ഇതിൽപ്പെട്ടവരുടെ ആസ്തി സ്ഥിരമായി മരവിപ്പിക്കുന്ന നടപടികളിലേക്ക് കടക്കും.

മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കുന്നതിനും നഷ്ടപരിഹാര സംവിധാനങ്ങൾ മെച്ചപ്പെടുത്താനും പ്രത്യേക ശ്രദ്ധ വനിതാ കർഷകർക്ക് പ്രത്യേക കൈത്താങ്ങ്. പിന്നോക്ക വിഭാഗത്തിലെ വിദ്യാർത്ഥികൾക്കടക്കം വർദ്ധിപ്പിച്ച ഫെലോഷിപ്പുകൾ വിതരണം ചെയ്യും. സഹകരണം മേഖലയെ അഴിമതി മുക്തമാക്കാൻ സഹകരണ വിജിലൻസ് വിങ്ങ്. പ്രവാസി സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തും മീഡിയ സിറ്റി തുടങ്ങും. പ്രധാന ക്ഷേത്രങ്ങളെ ഏകീകൃത തീർത്ഥാടന സർക്യൂട്ട് ആക്കി മാറ്റുന്ന മലബാർ ടെമ്പിൾ പിൽഗ്രിം പ്രോജക്ട് നടപ്പാക്കും . എല്ലാ ജില്ലകളിലും പ്ലസ് ടു സീറ്റുകളുടെ എണ്ണം ആവശ്യകതയുടെ അടിസ്ഥാനത്തിൽ വർദ്ധിപ്പിക്കുമെന്നും സർക്കാരിന്റെ ഉറപ്പ്. മറ്റു രാജ്യങ്ങളിലേക്കുള്ള അക്കാദമിക് പലായനം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കൃത്രിമമായ വിലക്കയറ്റം തടയാൻ വില നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തും. സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെയും റേഷൻ കടകളുടെയും എണ്ണം വർദ്ധിപ്പിക്കും.

പൊതുജനാരോഗ്യ മേഖല ആധുനികവൽക്കരിക്കും. വ്യവസായത്തിനായി ഒരു ലാൻഡ് ബാങ്ക് രൂപീകരിക്കും. ബൈപ്പാസുകളിൽ നാലുവരി പാത. കൃഷിഭൂമിയിൽ നിന്ന് കർഷകരെ ഇറക്കി വിടുന്നതിനുള്ള ശ്രമങ്ങൾക്ക് ശാശ്വത പരിഹാരമായി ഉപാധികൾ ഇല്ലാത്ത ഉടമസ്ഥാവകാശം എന്ന ആശയം നടപ്പിലാക്കും. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം സമഗ്രമായി പരിഷ്കരിക്കും. പട്ടികജാതി ഗുണഭോക്താക്കൾക്കുള്ള ഭവന സഹായത്തിൽ സമഗ്ര മാറ്റം നടപ്പാക്കും. കായിക മേഖലയിൽ സമഗ്ര വികസനം ആണ് ലക്ഷ്യം. മെഡിക്കൽ വെൽനസ് എക്കോ ടൂറിസം പ്രോത്സാഹിപ്പിക്കും. ട്രാൻസ്പോർട്ട് നെറ്റ്വർക്കുകൾ ജനകീയമാക്കാനും യുഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ജല ഉപയോഗം കാലാവസ്ഥാ വ്യതിയാന പ്രതിരോധം ഗുണനിലവാരം മെച്ചപ്പെടുത്തൽ എന്നിവയ്ക്കായി പുതിയ ജല നയം രൂപീകരിക്കുമെന്നും യുഡിഎഫ് സർക്കാരിന്റെ നയം വ്യക്തമാക്കുന്നു.


മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സിഎം.ആർ.എൽ അപ്പീൽ നൽകി

കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) അപ്പീൽ നൽകി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെയാണ് കമ്പനി അടിയന്തിരമായി സമീപിച്ചിരിക്കുന്നത്. ഇഡി.നടത്തുന്ന അന്വേഷണം ഉടൻ തടയണമെന്നും സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് അടിയന്തിരമായി റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയെ തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനെ തടയാനാണെന്ന ആരോപണം നിലനില്‍ക്കെയാണിത്.

കേസിൽ നിലവിൽ കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും, ഈ സാഹചര്യത്തിൽ ഒരേ വിഷയത്തിൽ ഇഡി നടത്തുന്ന സമാന്തര അന്വേഷണം .നിയമവിരുദ്ധമാണെന്നുമാണ് കമ്പനി കോടതിയിൽ വാദിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന യാതൊരുവിധ കുറ്റകൃത്യങ്ങളും ഈ സാമ്പത്തിക ഇടപാടിൽ നടന്നിട്ടില്ലെന്നും അതിനാൽ ഇ.ഡി.ക്ക് ഈ കേസിൽ ഇടപെടാൻ നിയമപരമായ അധികാരമില്ലെന്നുമാണ് സിഎംആർഎല്ലിന്റെ പ്രധാന നിലപാട്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് ഇഡി കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലടക്കം റെയ്‌ഡ് നടത്തിയത്. ഇതിനുപുറമെ കമ്പനി മേധാവികളുടെ വീടുകളിലും ഓഫീസുകളിലും കേന്ദ്ര ഏജൻസി പരിശോധന ശക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് തുടനടപടികളിൽ നിന്നും സംരക്ഷണം തേടി സി.എം.ആർ.എൽ കമ്പനി ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.

മുന്നേ ഇഡി അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ ഉദ്യോഗസ്ഥർ നൽകിയ ഹർജി ജസ്റ്റിസ് ടിആർ രവി അധ്യക്ഷനായ സിംഗിൾ ബെഞ്ച് പൂർണ്ണമായും തള്ളിയിരുന്നു. കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ ഈ ഘട്ടത്തിൽ ഇടപെടാൻ കഴിയില്ലെന്നും കമ്പനി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ കൃത്യമായി ഹാജരാകണമെന്നും കോടതി കർണ്ണാടക മുൻസിപ്പൽ ചട്ടങ്ങൾ പോലെ കർശനമായി നിർദ്ദേശിച്ചിരുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷൻസിന് കൃത്യമായ സേവനങ്ങൾ ഒന്നും നൽകാതെ 1.72 കോടി രൂപ നൽകിയെന്നതാണ് ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട ആരോപണം.

ഹൈക്കോടതി വിധിക്കും പിന്നാലെയുണ്ടായ റെയ്‌ഡിനും ശേഷം സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് ഇഡി വീണ്ടും ചോദ്യം ചെയ്യലിനായി സമൻസ് അയക്കാൻ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് അടിയന്തര നിയമപരമായ ഇടപെടൽ തേടി കമ്പനി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. പുതിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിക്കുന്നതോടെ വീണ വിജയനെ ചോദ്യം ചെയ്യുന്നതടക്കമുള്ള രാഷ്ട്രീയ പ്രാധാന്യമുള്ള തുടർനീക്കങ്ങളിൽ ഇഡിക്ക് മുന്നോട്ട് പോകാനാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്.

ഇഡി ധൃതഗതിയില്‍ നടപടി നീക്കിയത് ഇത്തരം ഇടപെടലിലൂടെ നിയമ നടപടി ദീര്‍ഘിപ്പിക്കുന്നത് ഭയന്നാണെന്ന് കഴിഞ്ഞദിവസം നിയമ വിദഗ്ധ്ര്‍ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരത്ത് പാഴ്‌സൽ കമ്പനിയിൽ നിന്നും 20 കിലോ ഹാഷിഷ് ഓയിൽ പിടികൂടി…ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത് കുട്ടികളുടെ കളിപ്പാട്ടങ്ങൾ അടങ്ങിയ ബോക്സുകൾക്കുള്ളിൽ

തിരുവനന്തപുരം: പൂന്തുറയിലെ പാഴ്‌സൽ കമ്പനിയിൽ നിന്നും 20 കിലോ ഹാഷിഷ് ഓയിൽ പിടികൂടി ഡിആർഐ. പിടിച്ചെടുത്ത മാരക ലഹരിവസ്തുവിന് അന്താരാഷ്ട്ര വിപണിയിൽ 15 കോടിയിലധികം രൂപ വിലവരുമെന്ന് ഡിആർഐ അധികൃതർ വ്യക്തമാക്കി. സംഭവത്തിലെ മുഖ്യസൂത്രധാരൻ പൂന്തുറ സ്വദേശി അൽത്താഫിനെ ഡിആർഐ സംഘം കസ്റ്റഡിയിലെടുത്തു.

Also Read:



കഴിഞ്ഞ കുറച്ചുകാലമായി തലസ്ഥാനം കേന്ദ്രീകരിച്ച് നടക്കുന്ന വലിയ ലഹരിക്കടത്ത് ശൃംഖലയെക്കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ആന്ധ്രാപ്രദേശിൽ നിന്നാണ് അതിമാരകമായ ഹാഷിഷ് ഓയിൽ തിരുവനന്തപുരത്ത് എത്തിച്ചതെന്നാണ് വിവരം. പൂന്തുറയിലെ പാഴ്സൽ ഏജൻസി വഴി ഇത് തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെത്തിക്കാനായിരുന്നു ആദ്യ നീക്കം. അവിടെ നിന്ന് കടൽമാർഗ്ഗം മാലിദ്വീപിലേക്ക് കടത്താനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്.


കുട്ടികളുടെ കളിപ്പാട്ടങ്ങൾ അടങ്ങിയ ബോക്സുകൾക്കുള്ളിൽ അതീവ രഹസ്യമായാണ് ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. എന്നാൽ ഡിആർഐ ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലിൽ ഈ ആസൂത്രണം പാളി. ലഹരിക്കടത്തിന് പിന്നിൽ വലിയൊരു അന്തർസംസ്ഥാന-രാജ്യാന്തര മാഫിയ പ്രവർത്തിക്കുന്നതായാണ് സൂചന. പിടിയിലായ അൽത്താഫിനെ ഡിആർഐ ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ആന്ധ്രയിൽ നിന്ന് ലഹരി എത്തിച്ചു നൽകിയവരെക്കുറിച്ചും, തൂത്തുക്കുടിയിലും മാലിദ്വീപിലും ഇത് കൈപ്പറ്റാൻ ഇരുന്നവരെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുകയാണ് അധികൃതർ.

ഇന്ധന വിലവർദ്ധനയിൽ വേറിട്ട പ്രതിഷേധം; തൃശൂരിൽ ബൈക്ക് കത്തിച്ച് സിപിഐ പ്രവർത്തകർ

തൃശൂർ: ഇന്ധന വിലവർദ്ധനവിൽ ചാലക്കുടി പരിയാരത്ത് വേറിട്ട പ്രതിഷേധം. സിപിഐ പരിയാരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈക്ക് കത്തിച്ചാണ് പ്രതിഷേധിച്ചത്. പൂവത്തിങ്കൽ ജംഗ്‌ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം സൊസൈറ്റി ജംഗ്‌ഷനിലാണ് സമാപിച്ചത്.

Also Read:



സിപിഐ മണ്ഡലം സെക്രട്ടറിയേറ്റംഗം വി എം ടെൻസൻ ആണ് പാഷൻ പ്രോ ബൈക്ക് കത്തിച്ചുകൊണ്ട് പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌തത്. ലോക്കൽ സെക്രട്ടറി കെ ആർ സജീവൻ പ്രതിഷേധത്തിന് അദ്ധ്യക്ഷത വഹിച്ചു. വി കെ സുനിൽകുമാർ, ഷൈനി അശോകൻ, നൈനതാര ചാത്തൻ, കെ ജെ തോമസ്, ആന്റു കളത്തിങ്കൽ, അക്ഷയ് സുരേഷ്, സുജിത് പി എസ് എന്നിവർ സംസാരിച്ചു.