തിരുവനന്തപുരം .നെഹറുവിനെ ഉദ്ധരിച്ചും വന്ദേമാതരം പൂർണ്ണമായി ആലപിക്കാതെയും ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗം.നെഹ്‌റു നടത്തിയ വികസന പ്രവർത്തങ്ങളിൽ തുടങ്ങി കേരളത്തിൽ പുതുയുഗം ആരംഭിക്കുന്നു വെന്ന് ഗവർണർ പ്രസംഗത്തിൻ്റെ തുടക്കത്തിലും ഒടുക്കത്തിലും ആവർത്തിച്ചു പറഞ്ഞു.അതേസമയം വന്ദേമാതരം പൂർണ്ണമായി ആലപിക്കാതത് ശരിയാണെന്ന് പ്രതിപക്ഷം നിലപാടെടുത്തപ്പോൾ , ദേശീയ ഗീതത്തെ അപമാനിച്ചുവെന്ന് ബി ജെ പി യും ആരോപിച്ചു.
ആദ്യം സഭയിൽ ദേശീയ ഗീതമായ വന്ദേമാതരം പൂർണമായി ആലപിക്കുമെന്ന് കരുതിയെങ്കിലും അത് ഉണ്ടായില്ല.
നയപ്രഖ്യാപന പ്രസംഗത്തിന്റെ ആദ്യവും അവസാനവും നെഹ്റുവിൻറെ വികസന തുടർച്ചയിൽ കേരളത്തിൽ പുതുയുഗം എന്ന് ഗവർണർ ആവർത്തിച്ചു.
വന്ദേമാതരം പൂർണമായി ആലപിക്കണം എന്നതിൽ നിർബന്ധമില്ല. സഭാംഗങ്ങൾ എല്ലാവരും എഴുന്നേറ്റതുകൊണ്ട് മാത്രമാണ് പ്രതിപക്ഷ അംഗങ്ങളും എഴുന്നേറ്റുനിന്നത്. പൂർണ്ണമായി ആലപിക്കാത്ത സർക്കാർ നിലപാട് ശരിയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
ദേശീയ ഗീതത്തെ അപമാനിച്ച നടപടി മാർക്സിസ്റ്റ് പാർട്ടിയുടെയും ജമാഅത്ത് ഇസ്ലാമിയുടെയും ആവശ്യപ്രകാരം ആയിരുന്നു എന്ന് ബിജെപി ആരോപിച്ചു.
നിയമസഭയിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കേണ്ടത് പ്രോട്ടോകോൾ ആണെന്നും സ്പീക്കറോട് ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നും സർക്കാർ എടുക്കുന്ന നിലപാടിനനുസരിച്ച് നടപടികളിലേക്ക് കടക്കാം എന്നും ഗവർണറും വ്യക്തമാക്കി.




































