തിരുവനന്തപുരം.ലഹരി വ്യാപനം തടയാൻ അതിൽ ബന്ധപ്പെട്ടവരുടെ സ്വത്തുക്കൾ കണ്ടു കെട്ടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് നയപ്രഖ്യാപന പ്രസംഗം. ഘട്ടം ഘട്ടമായി മദ്യം ഉപഭോഗം കുറയ്ക്കും. തുറമുഖ കേന്ദ്രമാക്കി കേരളത്തെ മാറ്റും. വ്യോമയാന മേഖലയെ സമഗ്രമായി വികസിപ്പിക്കും എന്നും സ്വപ്ന പദ്ധതികളിൽ യുഡിഎഫ് സർക്കാർ നയം വ്യക്തമാക്കി
തീരദേശം നദികൾ തടാകങ്ങൾ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ എന്നിവയുടെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തി ഒരു സംയോജിത വികസന പദ്ധതിയാണ് ലക്ഷ്യം . സിബിൽ വ്യോമയാനത്തിന്റെ ഒരു പ്രധാന കേന്ദ്രമാക്കി കേരളത്തെ മാറ്റുമെന്നും യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം.. ലഹരി മരുന്നുകളുടെ വിതരണ ശൃംഖലകൾ തകർക്കും. എൻ ഡി പി എസ് ആക്ട് കൃത്യമായി നടപ്പാക്കി ഇതിൽപ്പെട്ടവരുടെ ആസ്തി സ്ഥിരമായി മരവിപ്പിക്കുന്ന നടപടികളിലേക്ക് കടക്കും.
മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കുന്നതിനും നഷ്ടപരിഹാര സംവിധാനങ്ങൾ മെച്ചപ്പെടുത്താനും പ്രത്യേക ശ്രദ്ധ വനിതാ കർഷകർക്ക് പ്രത്യേക കൈത്താങ്ങ്. പിന്നോക്ക വിഭാഗത്തിലെ വിദ്യാർത്ഥികൾക്കടക്കം വർദ്ധിപ്പിച്ച ഫെലോഷിപ്പുകൾ വിതരണം ചെയ്യും. സഹകരണം മേഖലയെ അഴിമതി മുക്തമാക്കാൻ സഹകരണ വിജിലൻസ് വിങ്ങ്. പ്രവാസി സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തും മീഡിയ സിറ്റി തുടങ്ങും. പ്രധാന ക്ഷേത്രങ്ങളെ ഏകീകൃത തീർത്ഥാടന സർക്യൂട്ട് ആക്കി മാറ്റുന്ന മലബാർ ടെമ്പിൾ പിൽഗ്രിം പ്രോജക്ട് നടപ്പാക്കും . എല്ലാ ജില്ലകളിലും പ്ലസ് ടു സീറ്റുകളുടെ എണ്ണം ആവശ്യകതയുടെ അടിസ്ഥാനത്തിൽ വർദ്ധിപ്പിക്കുമെന്നും സർക്കാരിന്റെ ഉറപ്പ്. മറ്റു രാജ്യങ്ങളിലേക്കുള്ള അക്കാദമിക് പലായനം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കൃത്രിമമായ വിലക്കയറ്റം തടയാൻ വില നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തും. സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെയും റേഷൻ കടകളുടെയും എണ്ണം വർദ്ധിപ്പിക്കും.
പൊതുജനാരോഗ്യ മേഖല ആധുനികവൽക്കരിക്കും. വ്യവസായത്തിനായി ഒരു ലാൻഡ് ബാങ്ക് രൂപീകരിക്കും. ബൈപ്പാസുകളിൽ നാലുവരി പാത. കൃഷിഭൂമിയിൽ നിന്ന് കർഷകരെ ഇറക്കി വിടുന്നതിനുള്ള ശ്രമങ്ങൾക്ക് ശാശ്വത പരിഹാരമായി ഉപാധികൾ ഇല്ലാത്ത ഉടമസ്ഥാവകാശം എന്ന ആശയം നടപ്പിലാക്കും. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം സമഗ്രമായി പരിഷ്കരിക്കും. പട്ടികജാതി ഗുണഭോക്താക്കൾക്കുള്ള ഭവന സഹായത്തിൽ സമഗ്ര മാറ്റം നടപ്പാക്കും. കായിക മേഖലയിൽ സമഗ്ര വികസനം ആണ് ലക്ഷ്യം. മെഡിക്കൽ വെൽനസ് എക്കോ ടൂറിസം പ്രോത്സാഹിപ്പിക്കും. ട്രാൻസ്പോർട്ട് നെറ്റ്വർക്കുകൾ ജനകീയമാക്കാനും യുഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ജല ഉപയോഗം കാലാവസ്ഥാ വ്യതിയാന പ്രതിരോധം ഗുണനിലവാരം മെച്ചപ്പെടുത്തൽ എന്നിവയ്ക്കായി പുതിയ ജല നയം രൂപീകരിക്കുമെന്നും യുഡിഎഫ് സർക്കാരിന്റെ നയം വ്യക്തമാക്കുന്നു.




































