Home Blog Page 662

ഗേറ്റിൽ തല കുടുങ്ങിയ നായയെ രക്ഷപ്പെടുത്തി

ശാസ്താംകോട്ട:ഗേറ്റിൽ തല കുടുങ്ങിയ നായയെ ഫയർ ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി.മൈനാഗപ്പള്ളി വേങ്ങ ഐസിഎസ് സ്വദേശി ഹക്കിമിൻ്റെ വീടിൻ്റെ ഗേറ്റിലാണ് നായ കുടുങ്ങിയത്.വീട്ടുകാരും സമീപ വാസികളും നായയെ രക്ഷപ്പെടുത്താൻ ശ്രമിച്ചങ്കിലും സാധിച്ചില്ല.

തുടർന്ന് ശാസ്താംകോട്ട ഫയർ ഫോഴ്‌സിൽ വിവരം അറിയിക്കുകയും അവരെത്തി ഗേറ്റിൻ്റെ അഴിമുറിച്ച് നായയെ രക്ഷപ്പെടുത്തുകയുമായിരുന്നു.

പ്രതിഭാ പുരസ്ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു


ശാസ്താംകോട്ട : എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ മൈനാഗപ്പള്ളി  സർവീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ അംഗങ്ങളുടെ മക്കൾക്ക് നൽകിവരുന്ന കെ. മോഹനൻ പിള്ള ,കെ .പി വേണുഗോപാൽ സ്മാരക പുരസ്കാരത്തിനും പഞ്ചായത്തിലെ മികച്ച കർഷകർക്ക് നൽകിവരുന്ന തോപ്പിൽ തങ്കപ്പൻപിള്ള സ്മാരക കർഷക പുരസ്കാരത്തിനും അപേക്ഷ ക്ഷണിച്ചു.

കർഷക പുരസ്കാരത്തിന് അപേക്ഷയോടൊപ്പം കൃഷിയെ സംബന്ധിക്കുന്ന പൂർണ്ണ വിവരങ്ങളും പ്രതിഭാ പുരസ്കാരത്തിന് നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റ് പകർപ്പ്, ഫോട്ടോ എന്നിവ സഹിതം ഈ മാസം 20ന് മുൻപ് ബാങ്ക് ഹെഡ് ഓഫീസുകളിലോ ബ്രാഞ്ച് ഓഫീസുകളിലും സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ ഡിവിഷണൽ മാനേജർ സന്ദർശിച്ചു

ശാസ്താംകോട്ട:തിരുവനന്തപുരം  ഡിവിഷണൽ റെയിൽവേ മാനേജർ  ദിവ്യകാന്ത് ചന്ദ്രകർ ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷൻ സന്ദർശിച്ചു.പ്രതിദിനം ഏഴായിരത്തോളം യാത്രക്കാർ എത്തുന്ന റെയിൽവേ സ്‌റ്റേഷനിൽ 6.5 കോടി രൂപ ചെലവഴിച്ച് നടത്തുമെന്ന് റെയിൽവേ പ്രഖ്യാപിച്ച പദ്ധതി വൈകുന്നതിലുള്ള ആശങ്ക വിവിധ സംഘടനാ ഭാരവാഹികൾ പങ്കുവച്ചു.

സ്റ്റേഷൻ വികസനം,അടിസ്ഥാന സൗകര്യ വികസനം,മാവേലി,ഇന്റർസിറ്റി എക്സ്പ്രസ്സുകൾക്ക് സ്റ്റോപ്പ് അനുവദിക്കൽ,മംഗളൂരു–തിരുവനന്തപുരം എക്സ്പ്രസ്സ് സ്റ്റോപ്പ് പുനഃസ്ഥാപിക്കൽ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് റെയിൽ സിറ്റി,ട്രെയിൻ സിറ്റി തുടങ്ങിയ സംഘടനാ ഭാരവാഹികൾ അദ്ദേഹത്തിന് നിവേദനങ്ങൾ നൽകി.പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു.

കുന്നത്തൂർ പാലത്തിനു സമീപം ചാക്കുകളിൽ കുത്തിനിറച്ച് മാലിന്യം തള്ളുന്നു



കുന്നത്തൂർ: കുന്നത്തൂർ പാലത്തിനു സമീപം ചാക്കുകളിൽ കുത്തിനിറച്ച് മാലിന്യം തള്ളുന്നതായി പരാതി.ജൈവ-അജൈവ മാലിന്യങ്ങളാണ് വൻതോതിൽ തള്ളുന്നത്.ബാർബർ ഷോപ്പുകളിൽ നിന്നും ചാക്കിൽ കുത്തി നിറച്ച് മുടി തള്ളുന്നതും പതിവാണ്.

മഴ ശക്തമായതോടെ ചാക്കുകളിലെ മാലിന്യം ജീർണിച്ച് ദുർഗന്ധം വമിക്കുന്നതിനാൽ ഇതു വഴി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.പാലത്തോട് ചേർന്നുള്ള കുറ്റിക്കാടുകളിലേക്ക് രാത്രിയുടെ മറവിലാണ് മാലിന്യം തള്ളുന്നത്.പരിസരത്ത് കച്ചവടം നടത്തുന്നവരും പ്രദേശവാസികളും യാത്രക്കാരുമാണ് വലയുന്നത്.രൂക്ഷമായ ദുർഗന്ധം വമിക്കുന്നതിനാൽ കടകളിൽ ആരും കയറാത്ത അവസ്ഥയാണ്.ഭിന്നശേഷിക്കാർക്കായി പഞ്ചായത്തിൽ നിന്നും ലഭിച്ച കടയിൽ പലിശയ്ക്ക് പണം കടമെടുത്ത് കച്ചവടം നടത്തുന്നവരടക്കം പ്രയാസത്തിലാണ്.ഈ ഭാഗത്ത് ടാങ്കർ ലോറിയിലെത്തിച്ച് ശുചിമുറി മാലിന്യം തള്ളുന്നതും പതിവാണ്.

പുത്തൂർ, ശാസ്താംകോട്ട പോലീസ് സ്റ്റേഷനുകളുടെ അതിർത്തി പ്രദേശമായതിനാൽ പോലീസ് രാത്രികാല പട്രോളിങ് നടത്താതതും മാലിന്യ നിക്ഷേപകർക്ക് അനുകൂലമായിരിക്കയാണ്.

വാളകത്ത് എം സി റോഡിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു

കൊട്ടാരക്കര .വാളകത്ത് എം സി റോഡിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു

തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു

വാളകം മേഴ്‌സി ഹോസ്പിറ്റലിന് സമീപംമായിരുന്നു ksrtc ബസ് മറിഞ്ഞത്

ആരുടെയും പരിക്കുകൾ ഗുരുതരമല്ല

വീട്ടുടമയെ കെട്ടിയിട്ട് 40 പവൻ സ്വർണവും അൻപതിനായിരം രൂപയും കവർന്നു

തൃശൂർ: തൃശൂർ മണ്ണുത്തിയിൽ വീട്ടുടമയെ കെട്ടിയിട്ട് 40 പവൻ സ്വർണവും അൻപതിനായിരം രൂപയും കവർന്നു. ഒല്ലൂക്കര ചെറുവാറയിൽ സോമശേഖരന്റെ വീട്ടിലാണ് കവർച്ച നടന്നത്. രാത്രിയോടെ വീട്ടിൽ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം സോമശേഖരനെ കെട്ടിയിട്ട ശേഷമാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ കവർന്നത്.


കവർച്ച നടക്കുമ്പോൾ വീട്ടിൽ തനിച്ചായിരുന്നുവെന്ന് സോമശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു. ഭാര്യ ഉച്ചയോടെ മകളുടെ വീട്ടിൽ പോയിരുന്നു. മരുമകൾ വൈകുന്നേരം അവരുടെ വീട്ടിലും പോയി. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീടിന് പുറത്തെ ഗ്രിൽ മാത്രമേ പൂട്ടിയിരുന്നുള്ളൂ. താഴത്തെ നിലയിൽ കിടന്നുറങ്ങുമ്പോൾ കയ്യിൽ എന്തോ തട്ടുന്നതുപോലെ തോന്നി. കണ്ണുതുറന്നപ്പോൾ ഉയരം കുറഞ്ഞ്, വണ്ണമുള്ള ഒരാളെ കണ്ടു. നിലവിളിച്ചപ്പോൾ തലയിണ വെച്ച് മുഖത്തേക്ക് അമർത്തി. കുതറിമാറാൻ ശ്രമിച്ചിട്ടും നടന്നില്ല. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ അലമാരി തുറന്ന് വാരിവലിച്ചിടുകയായിരുന്നു. ആളുകളെ തിരിച്ചറിയാനായില്ല. ഇതര സംസ്ഥാനക്കാരാണ് മോഷ്ടക്കളെന്നാണ് സംശയം.

Also Read:




കഴുത്തിൽ രണ്ട് പവനോളം വരുന്ന മാലയും കയ്യിൽ മോതിരവും ഉണ്ടായിരുന്നു. ഇവ രണ്ടും മോഷ്ടാക്കൾ വലിച്ചെടുത്തു. വീട്ടിലുണ്ടായിരുന്ന സ്വർണവും പണവും എടുത്തു. വായിൽ ഒരു തുണി തിരുകി തന്നെ കെട്ടിയിട്ടു. കുറച്ചുകഴിഞ്ഞപ്പോൾ ആരെയും കണ്ടില്ല. അതോടെ വീടിന് പുറത്തിറങ്ങുകയും പിന്നീട് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നുവെന്നും സോമശേഖരൻ പറഞ്ഞു.


സംഭവമറിഞ്ഞ് മണ്ണൂത്തി പൊലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ഉൾപ്പെടെയുള്ള സംഘം തെളിവ് ശേഖരണം നടത്തിവരികയാണ്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

നിർത്തിയിട്ട കെഎസ്ആർടിസി ബസ് മോഷ്ടിച്ചു കടത്തി

പാലക്കാട്: പാലക്കാട് ഡിപ്പോയിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസ് മോഷ്ടിച്ചു കടത്തി. ഞായറാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. പാലക്കാട് ഡിപ്പോയിൽ എത്തിയ മോഷ്ടാവ് ബസുമായി കടന്നു കളയുകയായിരുന്നു. ബസ് കൊണ്ടുപോവുന്നത് കണ്ട ജീവനക്കാർ പിന്തുടർന്നതോടെ നഗരത്തിലെ മംഗളം ടവറിന് സമീപത്ത് ബസ് ഉപേക്ഷിക്കുകയായിരുന്നു.

Also Read:




ഡിപ്പോയിൽ നിന്നും ഒരു കിലോമീറ്ററോളം നഗരത്തിലൂടെ ഓടിച്ച ശേഷമാണ് മോഷ്ടാവിന്റെ രക്ഷപ്പെടൽ. ഇതിനിടെ ബസ് പലയിടത്തും ഇടിച്ചു. സംഭവത്തിൽ പാലക്കാട് ടൗൺ പൊലീസ് കേസെടുത്തു. മോഷ്ടാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം ആർക്കും എടുത്ത് കൊണ്ടുപോകാൻ പറ്റുന്ന തരത്തിലാണോ ബസ് ഡിപ്പോയിൽ നിർത്തിയിട്ടതെന്ന് വിമർശനം ഇതിനോടകം ഉയർന്നു കഴിഞ്ഞു.

‘നിഷ്കളങ്കമായ സ്നേഹത്തിനുടമ, സിനിമയ്ക്ക് അകത്തും പുറത്തും നല്ല സുഹൃത്ത്’; സലിം കുമാറിൻ്റെ വിയോ​ഗത്തിൽ മോഹൻലാൽ

കൊച്ചി: നടന്‍ സലിംകുമാറിന് ഓർമ്മ കുറിപ്പുമായി നടൻ മോഹന്‍ലാല്‍. പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ് പ്രിയപ്പെട്ട സലിംകുമാര്‍ വിട വാങ്ങിയതെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ദേശീയ പുരസ്‌കാരം വരെ നേടിയ അനുഗ്രഹതീനായ കലാകാരന്‍ ആണ്. മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്‌കളങ്കമായ സ്‌നേഹത്തിനുടമയായിരുന്നു അദ്ദേഹം. നിരവധി സിനിമകളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ എനിക്ക് സാധിച്ചു. സിനിമക്ക് അകത്തും പുറത്തും എന്റെ ഒരു നല്ല സുഹൃത്തുകൂടിയായിരുന്നു സലിംകുമാര്‍. സാമൂഹികവിഷയങ്ങളെ നിരീക്ഷിക്കുകയും, തുറന്ന് അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന പൗരബോധം എല്ലാക്കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രിയ സുഹൃത്തിന് വേദനയോടെ ആദരാഞ്ജലികള്‍, എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

കലൂരില്‍ പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കേസിലെ മുഖ്യപ്രതി പിടിയിലായി

കൊച്ചി: കലൂരില്‍ പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കേസിലെ മുഖ്യപ്രതിയായ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി അക്ബര്‍ അലി പിടിയിലായി. പാലക്കാട് ചെര്‍പ്പുളശേരിയിലുള്ള ഒരു വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ച് ദിവസമായി അക്ബറിനായി പൊലീസ് ഊര്‍ജിതമായ തിരച്ചില്‍ നടത്തിവരികയായിരുന്നു.

ഇയാള്‍ പാലക്കാട് വിട്ടുപോയിട്ടില്ലെന്ന നിഗമനത്തില്‍ തന്നെയായിരുന്നു പൊലീസ് അന്വേഷണം പുരോഗമിച്ചത്. തുടര്‍ന്ന് വാഹനങ്ങള്‍ രൂപമാറ്റം ചെയ്യുന്ന ചെര്‍പ്പുളശേരിയിലെ ഒരു വര്‍ക്ക്‌ഷോപ്പില്‍ നിന്ന് ഇയാളെ കണ്ടെത്തുകയായിരുന്നു. സ്വന്തം വാഹനം രൂപമാറ്റം വരുത്തി ദൂരേക്ക് കടക്കാന്‍, അല്ലെങ്കില്‍ സംസ്ഥാനം തന്നെ വിടാന്‍ പ്രതി പദ്ധതിയിട്ടിരുന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്.

മൂന്ന് അക്രമികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.മലപ്പുറം എടപ്പാള്‍ സ്വദേശി ആല്‍ബിന്‍, പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളായ സാബിത്ത്, അരുണ്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. അക്ബര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണ്. ഇയാളുടെ ഹോട്ടലിലെ ജീവനക്കാരാണ് അറസ്റ്റിലായവര്‍. മത്സരപ്പരീക്ഷാ പരിശീലനത്തിനായി കൊച്ചി കലൂരില്‍ താമസിക്കുന്ന പാലക്കാട്, കോഴിക്കോട് സ്വദേശിനികള്‍ ചൊവ്വ പുലര്‍ച്ചെ 4.30നു സമീപത്തെ കടയില്‍ ചായകുടിക്കാന്‍ എത്തിയപ്പോഴാണു സംഭവം.

കടയുടെ സമീപമുണ്ടായിരുന്ന 2 സ്ത്രീകള്‍ ഉള്‍പ്പെടെ 11അംഗ സംഘമാണു യുവതികളെ ആക്രമിച്ചത്. സംഘത്തിലെ 11 പേര്‍ക്കെതിരെയും കേസെടുത്തിരുന്നു. സംഘത്തിലെ ചിലര്‍ കമന്റടിക്കുകയും അശ്ലീല ചേഷ്ട കാണിക്കുകയും ചെയ്തപ്പോള്‍ യുവതികള്‍ പ്രതികരിച്ചു. ദേഹത്തു കടന്നു പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതികള്‍ അതു ഫോണില്‍ പകര്‍ത്തി. ഇതോടെ അക്രമികള്‍ ഫോണ്‍ എറിഞ്ഞുപൊട്ടിക്കുകയും കൈപിടിച്ചു തിരിക്കുകയും ചെയ്തു. സംഘത്തിലെ ഒരാള്‍ യുവതികളുടെ വസ്ത്രം വലിച്ചുകീറി, തള്ളിത്താഴെയിട്ടു ചവിട്ടി. പരുക്കേറ്റ യുവതികള്‍ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ആശുപത്രിയിലെത്തി ചികിത്സ തേടിയത്.

സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കണം, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. മിനിമം ചാർജ് ഒരു രൂപയിൽ നിന്നും 5 രൂപയാക്കി ഉയർത്തി
ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നാണ് ആവശ്യം.

കെഎസ്ആർടിസിയിൽ വനിതകൾക്കുള്ള സൗജന്യ യാത്രയിലും സ്വകാര്യ ബസ് ഉടമകൾക്ക് ആശങ്ക. സൗജന്യ യാത്ര അനുവദിക്കുമ്പോൾ സ്വകാര്യ ബസുകളെ സംരക്ഷിക്കാനുള്ള നടപടികൾകൂടി സർക്കാർ സ്വീകരിക്കണമെന്നാണ് ബസ് ഉടമകൾ ആവശ്യപ്പെടുന്നത്. സ്വകാര്യ ബസുകളും കെഎസ്ആർടിസിയും ഒരുപോലെ സംരക്ഷിക്കാനുള്ള ഗതാഗത നയം എത്രയും വേഗം രൂപവൽക്കരിക്കണമെന്നും അസോസിയേഷൻ പറയുന്നു