Home News Local ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ ഡിവിഷണൽ മാനേജർ സന്ദർശിച്ചു

ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ ഡിവിഷണൽ മാനേജർ സന്ദർശിച്ചു

ശാസ്താംകോട്ട:തിരുവനന്തപുരം  ഡിവിഷണൽ റെയിൽവേ മാനേജർ  ദിവ്യകാന്ത് ചന്ദ്രകർ ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷൻ സന്ദർശിച്ചു.പ്രതിദിനം ഏഴായിരത്തോളം യാത്രക്കാർ എത്തുന്ന റെയിൽവേ സ്‌റ്റേഷനിൽ 6.5 കോടി രൂപ ചെലവഴിച്ച് നടത്തുമെന്ന് റെയിൽവേ പ്രഖ്യാപിച്ച പദ്ധതി വൈകുന്നതിലുള്ള ആശങ്ക വിവിധ സംഘടനാ ഭാരവാഹികൾ പങ്കുവച്ചു.

സ്റ്റേഷൻ വികസനം,അടിസ്ഥാന സൗകര്യ വികസനം,മാവേലി,ഇന്റർസിറ്റി എക്സ്പ്രസ്സുകൾക്ക് സ്റ്റോപ്പ് അനുവദിക്കൽ,മംഗളൂരു–തിരുവനന്തപുരം എക്സ്പ്രസ്സ് സ്റ്റോപ്പ് പുനഃസ്ഥാപിക്കൽ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് റെയിൽ സിറ്റി,ട്രെയിൻ സിറ്റി തുടങ്ങിയ സംഘടനാ ഭാരവാഹികൾ അദ്ദേഹത്തിന് നിവേദനങ്ങൾ നൽകി.പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു.