ശാസ്താംകോട്ട റോട്ടറി ക്ലബ്ബ് ഓഫ് ശാസ്താംകോട്ടയുടെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഗംഭീരമായി നടന്നു.
ചടങ്ങിൽ ശ്രീ. ഉല്ലാസ് കോവൂർ എം.എൽ.എ ഉദ്ഘാടന മുഖ്യാതിഥിയായി മുഖ്യപ്രഭാഷണം നടത്തി. സർക്കാർ പദ്ധതികളുമായി റോട്ടറി കൈകോർത്ത് പ്രവർത്തിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
ഇൻസ്റ്റലേഷൻ മുഖ്യാതിഥി Rtn. സിരീഷ് കേശവൻ പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മുഖ്യാതിഥി Rtn. സാം തോമസ്, അസിസ്റ്റന്റ് ഗവർണർ ആശംസകൾ അർപ്പിച്ചു.
Rtn. Er. ഡി. ജയിംസ് പുതിയ പ്രസിഡന്റായും Rtn. ജി. മധുസൂദനൻ പിള്ള സെക്രട്ടറിയായും ചുമതലയേറ്റു.യോഗത്തിൽ പ്രസിഡന്റ് Rtn. Er. ഡി. ജയിംസ് 15 ലക്ഷം രൂപയുടെ 4 പ്രധാന പദ്ധതികൾ പ്രഖ്യാപിച്ചു.
- കുന്നത്തൂർ താലൂക്കിൽ ഉന്നത വിദ്യാഭ്യാസം നേടിയ മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സ്വയം തൊഴിൽ കണ്ടെത്താൻ സഹായം നൽകൽ.
- ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി ചേർന്ന് ഭവനരഹിതർക്ക് 2 വീട് നിർമ്മിച്ചു നൽകൽ.
- ശാസ്താംകോട്ട തടാക സംരക്ഷണ പദ്ധതികളിൽ സർക്കാർ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കൽ.
- ക്യാൻസർ – കിഡ്നി രോഗികൾക്ക് ചികിത്സാ സഹായം നൽകൽ.
“ജീവിതങ്ങളെ സ്പർശിക്കുക, പ്രതീക്ഷകൾ കെട്ടിപ്പടുക്കുക” എന്നതാണ് ഈ വർഷത്തെ റോട്ടറി പ്രമേയമെന്നും പ്രസിഡന്റ് അറിയിച്ചു.
റോട്ടറി ഡിസ്ട്രിക്ട് പ്രോജക്ട് ചെയർമാൻ Rtn. ഡി ജേക്കബ് , കമ്മ്യൂണിറ്റി സർവ്വീസ് ചെയർമാൻ Rtn. സുരേഷ് കുമാർ ശാന്താലയം, Rtn . CRG നായർ എന്നിവർ ആശംസകൾ നേർന്നു.
സെക്രട്ടറി Rtn. ജി. മധുസൂദനൻ പിള്ള നന്ദി രേഖപ്പെടുത്തി.
സ്ഥാപക പ്രസിഡന്റ് Rtn. PHF. റാം മനോജ്, മുൻ പ്രസിഡന്റ് Rtn. Er. സതീശൻ കെ, ഫൗണ്ടേഷൻ ചെയർമാൻ Rtn. Adv. സജിത്ത് കുമാർ എസ്.ജെ, ക്ലബ്ബ് ലേണിഗ് ഫെസിലിറ്റേറ്റർ Rtn. ആർ. കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.


































