27.1 C
Kollam
Wednesday 9th September, 2026 | 09:53:43 AM
Home News Local പ്രതിഭാ പുരസ്ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു

പ്രതിഭാ പുരസ്ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു


ശാസ്താംകോട്ട : എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ മൈനാഗപ്പള്ളി  സർവീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ അംഗങ്ങളുടെ മക്കൾക്ക് നൽകിവരുന്ന കെ. മോഹനൻ പിള്ള ,കെ .പി വേണുഗോപാൽ സ്മാരക പുരസ്കാരത്തിനും പഞ്ചായത്തിലെ മികച്ച കർഷകർക്ക് നൽകിവരുന്ന തോപ്പിൽ തങ്കപ്പൻപിള്ള സ്മാരക കർഷക പുരസ്കാരത്തിനും അപേക്ഷ ക്ഷണിച്ചു.

കർഷക പുരസ്കാരത്തിന് അപേക്ഷയോടൊപ്പം കൃഷിയെ സംബന്ധിക്കുന്ന പൂർണ്ണ വിവരങ്ങളും പ്രതിഭാ പുരസ്കാരത്തിന് നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റ് പകർപ്പ്, ഫോട്ടോ എന്നിവ സഹിതം ഈ മാസം 20ന് മുൻപ് ബാങ്ക് ഹെഡ് ഓഫീസുകളിലോ ബ്രാഞ്ച് ഓഫീസുകളിലും സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.