27.1 C
Kollam
Wednesday 9th September, 2026 | 09:01:23 AM
Home News Kerala ഗേറ്റിൽ തല കുടുങ്ങിയ നായയെ രക്ഷപ്പെടുത്തി

ഗേറ്റിൽ തല കുടുങ്ങിയ നായയെ രക്ഷപ്പെടുത്തി

ശാസ്താംകോട്ട:ഗേറ്റിൽ തല കുടുങ്ങിയ നായയെ ഫയർ ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി.മൈനാഗപ്പള്ളി വേങ്ങ ഐസിഎസ് സ്വദേശി ഹക്കിമിൻ്റെ വീടിൻ്റെ ഗേറ്റിലാണ് നായ കുടുങ്ങിയത്.വീട്ടുകാരും സമീപ വാസികളും നായയെ രക്ഷപ്പെടുത്താൻ ശ്രമിച്ചങ്കിലും സാധിച്ചില്ല.

തുടർന്ന് ശാസ്താംകോട്ട ഫയർ ഫോഴ്‌സിൽ വിവരം അറിയിക്കുകയും അവരെത്തി ഗേറ്റിൻ്റെ അഴിമുറിച്ച് നായയെ രക്ഷപ്പെടുത്തുകയുമായിരുന്നു.