27.5 C
Kollam
Thursday 23rd July, 2026 | 02:15:51 PM
Home News Local സ്കൈലാര്‍ ഇന്‍റര്‍ നാഷണല്‍സ്കൂള്‍ ക്യാംപസ്,ഫുട്ബോള്‍ ടര്‍ഫ്,സ്വിമ്മിംങ് പൂള്‍ എന്നിവ ഉദ്ഘാടനം ചെയ്തു

സ്കൈലാര്‍ ഇന്‍റര്‍ നാഷണല്‍സ്കൂള്‍ ക്യാംപസ്,ഫുട്ബോള്‍ ടര്‍ഫ്,സ്വിമ്മിംങ് പൂള്‍ എന്നിവ ഉദ്ഘാടനം ചെയ്തു



ശാസ്താംകോട്ട.സ്കൂളുകളില്‍ പഠനം മാത്രമാകരുതെന്നും  വ്യക്തിത്വവികസനവും ഏറെ പ്രധാനമാണെന്നും  മുന്‍ ഡിജിപി ഋഷിരാജ് സിംങ് ഐപിഎസ് പറഞ്ഞു.

സ്കൈലാര്‍ ഇന്‍റര്‍ നാഷണല്‍സ്കൂള്‍ ക്യാംപസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   സ്കൂളുകളില്‍ പഠനത്തോടൊപ്പം ഒരു കുട്ടി ആരാകുമെന്ന കണ്ടെത്താന്‍ ടീച്ചറിനാകണം. മലയാളത്തിലും ഇംഗ്ളീഷിലും പ്രവാഹംപോലെ സംസാരിക്കാന്‍ കഴിവുനേടുക, കണക്കില്‍ നല്ല അടിത്തറയുണ്ടാകുക,വായനാശീലം വളര്‍ത്തിഎടുക്കുക,ബഹുമാനം ദയ എന്നിങ്ങനെ മൂല്യങ്ങള്‍ ഉള്ളവരാകുക എന്നിവയും പ്രധാനമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

താന്‍ ഒരു ഫുട്ബോളറാകുമെന്ന് കണ്ടെത്തിയത് തന്‍റെ ടീച്ചറാണെന്നും ആ ടീച്ചര്‍ വീട്ടില്‍നിന്നും കൊണ്ടുവന്നു തന്ന ചോറുപൊതികളായിരുന്നു തന്‍റെ പഠനകാലത്തെ വലിയ പ്രതീക്ഷയെന്നും സ്കൂള്‍ ടര്‍ഫ് ഉദ്ഘാടനം ചെയ്ത പത്മശ്രീ ഐഎം വിജയന്‍ പറഞ്ഞു. ബാലപ്രതിഭാ പുരസ്കര ജേതാവ് മാസ്റ്റര്‍ആദിത്യാസുരേഷ് സ്കില്‍ലാബ് ഉദ്ഘാടനം നിര്‍വഹിച്ചു.

പ്രിന്‍സിപ്പല്‍ പ്രിയ ജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്പ്രസിഡന്റ് ആഷാ രമേഷ്, ബ്ളോക്ക് വൈസ് പ്രസിഡന്റ് കെ ശിവപ്രസാദ്,പഞ്ചായത്ത് അംഗം ഷംന,സ്കൈലാര്‍  ട്രസ്റ്റ് മെംബേർസ് മുഹമ്മദ് ഷാ , ദീപിക ഹരികുമാർ , നബീല നാസറുദ്ധീൻ, നൗഫൽ എം ഐ എന്നിവര്‍ പ്രസംഗിച്ചു