27.8 C
Kollam
Wednesday 21st October, 2026 | 05:08:41 PM
Home News Kerala ‘നിഷ്കളങ്കമായ സ്നേഹത്തിനുടമ, സിനിമയ്ക്ക് അകത്തും പുറത്തും നല്ല സുഹൃത്ത്’; സലിം കുമാറിൻ്റെ വിയോ​ഗത്തിൽ മോഹൻലാൽ

‘നിഷ്കളങ്കമായ സ്നേഹത്തിനുടമ, സിനിമയ്ക്ക് അകത്തും പുറത്തും നല്ല സുഹൃത്ത്’; സലിം കുമാറിൻ്റെ വിയോ​ഗത്തിൽ മോഹൻലാൽ

കൊച്ചി: നടന്‍ സലിംകുമാറിന് ഓർമ്മ കുറിപ്പുമായി നടൻ മോഹന്‍ലാല്‍. പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ് പ്രിയപ്പെട്ട സലിംകുമാര്‍ വിട വാങ്ങിയതെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ദേശീയ പുരസ്‌കാരം വരെ നേടിയ അനുഗ്രഹതീനായ കലാകാരന്‍ ആണ്. മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്‌കളങ്കമായ സ്‌നേഹത്തിനുടമയായിരുന്നു അദ്ദേഹം. നിരവധി സിനിമകളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ എനിക്ക് സാധിച്ചു. സിനിമക്ക് അകത്തും പുറത്തും എന്റെ ഒരു നല്ല സുഹൃത്തുകൂടിയായിരുന്നു സലിംകുമാര്‍. സാമൂഹികവിഷയങ്ങളെ നിരീക്ഷിക്കുകയും, തുറന്ന് അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന പൗരബോധം എല്ലാക്കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രിയ സുഹൃത്തിന് വേദനയോടെ ആദരാഞ്ജലികള്‍, എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.