27.9 C
Kollam
Saturday 5th September, 2026 | 08:53:41 PM
Home News Kerala സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കണം, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കണം, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. മിനിമം ചാർജ് ഒരു രൂപയിൽ നിന്നും 5 രൂപയാക്കി ഉയർത്തി
ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നാണ് ആവശ്യം.

കെഎസ്ആർടിസിയിൽ വനിതകൾക്കുള്ള സൗജന്യ യാത്രയിലും സ്വകാര്യ ബസ് ഉടമകൾക്ക് ആശങ്ക. സൗജന്യ യാത്ര അനുവദിക്കുമ്പോൾ സ്വകാര്യ ബസുകളെ സംരക്ഷിക്കാനുള്ള നടപടികൾകൂടി സർക്കാർ സ്വീകരിക്കണമെന്നാണ് ബസ് ഉടമകൾ ആവശ്യപ്പെടുന്നത്. സ്വകാര്യ ബസുകളും കെഎസ്ആർടിസിയും ഒരുപോലെ സംരക്ഷിക്കാനുള്ള ഗതാഗത നയം എത്രയും വേഗം രൂപവൽക്കരിക്കണമെന്നും അസോസിയേഷൻ പറയുന്നു