Home Blog Page 644

ഇന്ത്യൻ ഷൂട്ടിങ് വിസ്മയം ജസ്‌പാൽ റാണ അന്തരിച്ചു

 ന്യൂഡെല്‍ഹി.ഇന്ത്യൻ ഷൂട്ടിങ് വിസ്മയം ജസ്‌പാൽ റാണ അന്തരിച്ചു. ഡെല്‍ഹിയിലെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 1994ലെ ഹിരോഷിമ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി. പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ പരിശീലകനായിരുന്നു. മനു ഭാക്കറിന്റെ പരിശീലകനായിരുന്നു അദ്ദേഹം.  ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ ആദ്യ ഇന്ത്യൻ താരമാണ് ജസ്പാൽ റാണ.

പദ്മശ്രീ, അർജുന പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. കോമൺവെൽത്ത് ഗെയിംസിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ ഇന്ത്യൻ താരം. 4 എഡിഷനുകളിലായി 9 സ്വർണം അടക്കം 15 മെഡൽ ആണ് ജസ്പാൽ റാണ നേടിയിട്ടുള്ളത്. മികച്ച പരിശീലകനുള്ള ദ്രോണാചാര്യ അവാർഡും നേടിയിട്ടുണ്ട്. 18ആം വയസ്സിൽ അർജുന അവാർഡ് ഇദ്ദേഹത്തെ തേടിയെത്തിയത്. 21ആം വയസിൽ പത്മശ്രീ നൽകി ആദരിച്ചു. 

സംസ്ഥാനത്തെ ഇറച്ചി വ്യാപാരികൾ ഇന്ന് മുതൽ ഒരാഴ്ച കടയടച്ചിടും

കൊച്ചി.സംസ്ഥാനത്തെ ഇറച്ചി വ്യാപാരികൾ ഇന്ന് മുതൽ ഒരാഴ്ച കടയടച്ചിടും. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മാടുകളുടെ വരവ് കുത്തനെ കുറഞ്ഞ് കടുത്ത പ്രതിസന്ധിയിലായതോടെയാണ് സമരത്തിലേക്ക് കടന്നത്. മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ഇറച്ചി വ്യാപാര ക്ഷേമസമിതിയും സമരത്തിനൊപ്പമുണ്ട്.

സംസ്ഥാനത്ത് മാടുകളുടെ ലഭ്യത കുത്തനെ കുറഞ്ഞതോടെ ഹോട്ടലുകളും റസ്റ്റോറന്റുകളും കടുത്ത ആശങ്കയിലാണ്. തെലുങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള മാട് കയറ്റുമതിയാണ് പൂർണമായി നിലച്ചത്. പ്രതിസന്ധിയിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് സംഘടനകൾ കടകളടച്ചുള്ള പ്രതിഷേധം

ഷാർജയില്‍ കുത്തേറ്റു കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മായിൽ പൊന്നന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

ഷാർജ. കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മായിൽ പൊന്നന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ടിക്‌ടോക്‌ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കുത്തേറ്റാണ് ഇസ്മായിലിന്റെ മരണം സംഭവിച്ചത്. മൃതദേഹം നാളെ രാവിലെ കണ്ണൂരിലെത്തിക്കും.‌

ഇന്ന് രാത്രി ഷാർജയിൽ നിന്നുളള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേ​ഹം നാട്ടിലേക്ക് കൊണ്ടുപോവുക. സാമൂഹിക പ്രവർത്തകൻ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിലുള്ള യാബ് ലീഗല്‍ സര്‍വീസസ് സംഘമാണ് മൃതദേഹം വിട്ടുകിട്ടുന്നതുൾപ്പെടെയുളള നിയമ നടപടി ക്രമങ്ങൾ ഏകോപിപ്പിച്ചത്. നാളെ രാവിലെ 4 മണിയോട്കൂടി മൃതദേ​ഹം കണ്ണൂരിലെത്തും. ഈ മാസം ഒന്നിന് രാവിലെ ടിക്ടോക്ക് ലൈവിുളള തർക്കത്തെ തുടർന്നുളള സംഘർഷത്തിലായിരുന്നു ഇസ്മായിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ അഞ്ചുവർഷമായി യുഎഇയിലുളള ഇസ്മായിൽ ദുബായ് കരാമയിലെ
ബേക്കറി കുൽഫി കടയിൽ ജോലി ചെയ്യ്തുവരികയായിരുന്നു.സംഭവത്തിൽ ഒരു മലയാളിക്ക് കൂടി ഗുരുതര പരുക്കേറ്റിരുന്നു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. കേസുമായി ബന്ധപ്പെട്ട് കൊല്ലം, കണ്ണൂർ സ്വദേശികളടക്കം 5 മലയാളികളെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

ഡൽഹിയിൽ വീണ്ടും തീപിടുത്തം; തുഗ്ലക്കാബാദില്‍ ഉണ്ടായ വൻ തീപിടുത്തത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി

ന്യൂഡെൽഹി: രാജ്യതലസ്ഥാനത്തെ വീണ്ടും നടുക്കി തുഗ്ലക്കാബാദില്‍ ഉണ്ടായ വൻ തീപിടുത്തം. സംഭവത്തില്‍ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. ഇന്ന് പുലർച്ചെയോടെയാണ് ദുരന്തമുണ്ടായത്. അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ നിരവധി പേരെ കെട്ടിടത്തിൽ നിന്നും രക്ഷപെടുത്തി. സൗത്ത് ഈസ്റ്റ് ദില്ലിയിലെ തുഗ്ലക്കാബാദ് എക്സ്റ്റൻഷനിൽ മധ്യം മാർഗ്ഗിലെ ‘നയാ താര’ അപ്പാർട്ട്മെന്റിന് സമീപമുള്ള ഗലി നമ്പർ ഒന്നിലെ ഒരു ബഹുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഗ്രൗണ്ട് ഫ്ലോറും മുകളിലേക്ക് അഞ്ച് നിലകളുമുള്ള കെട്ടിടമാണിത്. ഓഖ്ല ഫയർ സ്റ്റേഷന്റെ പരിധിയിലാണ് ഈ പ്രദേശം വരുന്നത്. പുലർച്ചെ ഏകദേശം 2.30 നാണ് തീപിടുത്തമുണ്ടായതായി ഫയർ ഫോഴ്സിന് സന്ദേശം ലഭിക്കുന്നത്.

പ്രാഥമിക നിഗമനങ്ങൾ പ്രകാരം കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്നാണ് തീ പടർന്നത്. പാർക്ക് ചെയ്തിരുന്ന മൂന്ന് സ്കൂട്ടറുകൾ, രണ്ട് മോട്ടോർ സൈക്കിളുകൾ, ഒരു സൈക്കിൾ എന്നിവ പൂർണ്ണമായി കത്തിയമർന്നു. വാഹനങ്ങൾ കത്തിയതിനെ തുടർന്നുണ്ടായ കനത്ത വിഷപ്പുക കെട്ടിടത്തിന്റെ ഗോവണികളിലൂടെയും മുകളിലത്തെ നിലകളിലേക്കും അതിവേഗം വ്യാപിച്ചു. ഇതോടെ ഉറങ്ങിക്കിടന്ന താമസക്കാർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു.

കെട്ടിടം സ്ഥിതി ചെയ്യുന്നത് വളരെ ഇടുങ്ങിയ ഒരു തെരുവിലായതിനാൽ ഫയർ എഞ്ചിനുകൾക്ക് ഇവിടേക്ക് എത്തിച്ചേരുക പ്രയാസകരമായിരുന്നു. എങ്കിലും ദില്ലി ഫയർ സർവീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. കനത്ത പുക കാരണം പുറത്തേക്ക് വരാൻ കഴിയാതിരുന്ന ചില താമസക്കാർ ടെറസിലേക്ക് ഓടിക്കയറിയിരുന്നു. അഗ്നിശമന സേനാംഗങ്ങൾ അവിടെയുണ്ടായിരുന്ന രണ്ട് പെൺകുട്ടികളെയടക്കം രക്ഷപെടുത്തി.

തൊഴിലാളികൾ താമസിക്കുന്ന മുറികൾ നിറയേ പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കൾ, നൈട്രേറ്റും ജെലാറ്റിന് സ്റ്റിക്കും സൂക്ഷിച്ചിരിക്കുന്നത് പാചകം ചെയ്യുന്ന ഗ്യാസ് സിലിണ്ടറിന് സമീപം,അടൂരില്‍ അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കൾ പിടികൂടി

അടൂര്‍. ഏനാദിമംഗലത്തെ ക്വാറിയിൽ നിന്ന്
അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കൾ പിടികൂടി. മറിയം ഗ്രാനൈറ്റ്സിലെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് കണ്ടെത്തിയത്.
സംഭവത്തിൽ ആലപ്പുഴ സ്വദേശി സത്യനെതിരെ അടൂർ പോലീസ് കേസെടുത്തു.

ഏനാദിമംഗലത്തെ ഒരു ക്വാറിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മുറികൾ നിറയേ പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കൾ. നൈട്രേറ്റും ജെലാറ്റിന് സ്റ്റിക്കും സൂക്ഷിച്ചിരിക്കുന്നത് പാചകം ചെയ്യുന്ന ഗ്യാസ് സിലിണ്ടറിന് സമീപം.

ക്വാറി ഉത്പന്നങ്ങളുടെ വിലവർധനവിനെതിരെ പ്രതിഷേധിക്കാൻ എത്തിയ തൊഴിലാളികളാണ് വെടിമരുന്നു അപകടകരമായ രീതിയിൽ സൂക്ഷിച്ചത് കണ്ടെത്തിയത്. തുടർന്ന് തൊഴിലാളികളുടെ നേതൃത്വത്തിൽ പാറമടയിൽ പ്രതിഷേധം നടത്തി. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ അടൂർ പോലീസ് വെടിമരുന്ന് പിടിച്ചെടുത്തു. സംഭവത്തിൽ കോറി ലൈസൻസി
ആലപ്പുഴ സ്വദേശി സത്യനെതിരെ പോലീസ് കേസെടുത്തു.

പാറശാലയിൽ പാറയ്ക്കടിയിൽ കുടുങ്ങിയ വൃദ്ധയെ രക്ഷപെടുത്തി

തിരുവനന്തപുരം :പാറശാലയിൽ പാറയ്ക്ക് അടിയിൽ കുടുങ്ങിയ വൃദ്ധയെ രക്ഷപെടുത്തി. പാറശാല പളുകൽ വിളക്കവിള ഭാഗത്ത് ഇന്ന് രാവിലെയാണ് ദാരുണമായ സംഭവമുണ്ടായത്. വീടിന് പുറത്തേക്ക് പ്രാഥമികാവശ്യത്തിനായി ഇറങ്ങിയ വൃദ്ധയുടെ ദേഹത്തേക്ക് കൂറ്റൻ പാറ ഇളകി വീഴുകുയായിരുന്നു. അരയ്ക്ക് താഴ്ഭാഗം പാറയ്ക്കടിയിൽ കുടുങ്ങി . വീടിന് പിറകിൽ ഉണ്ടായിരുന്ന പാറയാണ് ഇളകി വീണത്. ഉടൻ ഫയർ ഫോഴ്സും പോലീസും എത്തി ജെസിബി ഉപയോഗിച്ച് പാറ മാറ്റി ഇവരെ കാരക്കോണം മെഡിക്കൽ കോളജിലേ ക്ക് മാറ്റി. പ്രദേശത്ത് കനത്ത മഴ ഉണ്ടായിരുന്നു.

പള്ളിയിലേക്ക് നമസ്‌കാരത്തിന് പോകുന്നതിനിടെ ലോറിയിടിച്ച് മരിച്ചു

മലപ്പുറം. നിലമ്പൂരിൽ പള്ളിയിലേക്ക് നമസ്‌കാരത്തിന് പോകുന്നതിനിടെ 65 കാരന് ലോറിയിടിച്ച് മരിച്ചു.ചെറുവത്തുകുന്ന് സ്വദേശി കറളിക്കാട്ടിൽ മജീദാണ് മരിച്ചത്.ഇന്ന് പുലർച്ചെ കെ.എൻ.ജി റോഡിൽ സീബ്രാ ലൈൻ മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം.

പച്ചക്കറിയുമായി എത്തിയ ലോറിയാണ് ഇടിച്ചത്.മൃതദ്ദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ലക്ഷദ്വീപിൽ വള്ളങ്ങൾ സമരത്തിൽ,കപ്പലിൽ നിന്ന് കരയ്ക്കെത്താൻ നട്ടംതിരിഞ്ഞ് യാത്രക്കാർ

കവരത്തി. ലക്ഷദ്വീപിൽ വള്ളങ്ങൾ സമരത്തിൽ.കപ്പലിൽ നിന്ന് കരയ്ക്കെത്താൻ നട്ടംതിരിഞ്ഞ് യാത്രക്കാർ.വള്ളങ്ങളുടെ തുക വർധിപ്പിക്കണമെന്ന് ആവശ്യം

നിലവിൽ വള്ളങ്ങൾക്ക് നൽകുന്നത് 1230 രൂപ മാത്രം.2018 ൽ നിശ്ചയിച്ച തുക ഇതുവരെ പുനർനിർണയിച്ചില്ല.കടുത്ത സമരത്തിലേക്ക് പോയത് പോർട്ട് അധികൃതരുടെ അവഗണന തുടർന്നതോടെ.കപ്പലിലെത്തുന്നവർ ദ്വീപിലെത്തുന്നത് ഏറെ പണിപ്പെട്ട്

ആദ്യം ബോട്ടിലും പിന്നീട് ചെറു തോണികളിലും യാത്ര.കാലവർഷം ശക്തമായതോടെ കടൽ പ്രക്ഷുബ്ധം.ദുരിതമനുഭവിക്കുന്നത് നൂറുകണക്കിന് ദ്വീപ് വാസികൾ

താമരശേരി ചുരം, രക്ഷിച്ചത് മരം

കോഴിക്കോട്. താമരശ്ശേരി ചുരത്തിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞു. ചുരം ഏഴാം വളവിലാണ് വാൻ മറിഞ്ഞത്.
ആർക്കും പരിക്കില്ല.

ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത് ഇയാൾ ചാടി രക്ഷപ്പെട്ടു പുലർച്ചെ മൂന്ന് മണിക്കാണ് അപകടം നടന്നത്. മരത്തിൽ തട്ടി നിന്നതിനാൽ കൂടുതൽ താഴ്ചയിലേക്ക് പതിച്ചില്ല

രോഗപ്പകര്‍ച്ച,തദ്ദേശ വകുപ്പിന് എതിരെ ആരോഗ്യവകുപ്പ്

തദ്ദേശ വകുപ്പിന് എതിരെ ആരോഗ്യവകുപ്പ്.ശുചീകരണത്തിൽ വീഴ്ച. ഷിഗല്ല അടക്കം രോഗ പകർച്ചക്ക് കാരണം ശുചിത്വം ഇല്ലായ്മ. വീഴ്ച് വരുത്തിയത് തദ്ദേശ സ്ഥാപനങ്ങൾ.

മഴക്കാല പൂർവ ശുചീകരണം അടക്കം പാളി. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ റെയ്ഡ് കർശനമാക്കാൻ തീരുമാനം. ഷിഗല്ലയിൽ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യ വകുപ്പ് പറയുന്നു. എന്നാല്‍ ഭരണമാറ്റമടക്കമുള്ള പ്രശ്നങ്ങളും പുതിയ ഭരണ സമിതികളുടെ പരിചയക്കുറവും ഇത്തവണ വ്യാപകമായ അനാസ്ഥയാണ് മഴക്കാല പൂര്‍വ ശുചീകരണത്തില്‍ ഉണ്ടായത്.