Home News Breaking News ഷാർജയില്‍ കുത്തേറ്റു കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മായിൽ പൊന്നന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

ഷാർജയില്‍ കുത്തേറ്റു കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മായിൽ പൊന്നന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

ഷാർജ. കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മായിൽ പൊന്നന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ടിക്‌ടോക്‌ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കുത്തേറ്റാണ് ഇസ്മായിലിന്റെ മരണം സംഭവിച്ചത്. മൃതദേഹം നാളെ രാവിലെ കണ്ണൂരിലെത്തിക്കും.‌

ഇന്ന് രാത്രി ഷാർജയിൽ നിന്നുളള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേ​ഹം നാട്ടിലേക്ക് കൊണ്ടുപോവുക. സാമൂഹിക പ്രവർത്തകൻ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിലുള്ള യാബ് ലീഗല്‍ സര്‍വീസസ് സംഘമാണ് മൃതദേഹം വിട്ടുകിട്ടുന്നതുൾപ്പെടെയുളള നിയമ നടപടി ക്രമങ്ങൾ ഏകോപിപ്പിച്ചത്. നാളെ രാവിലെ 4 മണിയോട്കൂടി മൃതദേ​ഹം കണ്ണൂരിലെത്തും. ഈ മാസം ഒന്നിന് രാവിലെ ടിക്ടോക്ക് ലൈവിുളള തർക്കത്തെ തുടർന്നുളള സംഘർഷത്തിലായിരുന്നു ഇസ്മായിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ അഞ്ചുവർഷമായി യുഎഇയിലുളള ഇസ്മായിൽ ദുബായ് കരാമയിലെ
ബേക്കറി കുൽഫി കടയിൽ ജോലി ചെയ്യ്തുവരികയായിരുന്നു.സംഭവത്തിൽ ഒരു മലയാളിക്ക് കൂടി ഗുരുതര പരുക്കേറ്റിരുന്നു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. കേസുമായി ബന്ധപ്പെട്ട് കൊല്ലം, കണ്ണൂർ സ്വദേശികളടക്കം 5 മലയാളികളെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്