29.4 C
Kollam
Friday 11th September, 2026 | 07:04:25 PM
Home News Kerala ഭാര്യക്ക് നേരെ ക്രൂര മർദ്ദനം, ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ കേസ്

ഭാര്യക്ക് നേരെ ക്രൂര മർദ്ദനം, ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ കേസ്

തൃശൂര്‍. ഭാര്യക്ക് നേരെ ക്രൂര മർദ്ദനം, ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ കേസ്. ഭാര്യയെ ക്രൂരമായി മർദ്ദിച്ചതായ പരാതിയില്‍ ബിജെപി തൃശൂർ സൌത്ത് ജില്ലാ പ്രസിഡന്റ് എ. ആർ ശ്രീകുമാറിനെതിരെ വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി മതിലകം പൊലീസാണ് കേസെടുത്തത്.

തന്നെ ക്രൂരമായി മർദ്ദിച്ചെന്നും കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമുള്ള ഭാര്യയുട പരാതിയിലാണ് നടപടി.ചൊവ്വാഴ്ച വൈകിട്ട് നടന്ന മർദ്ദനത്തിന് പിന്നാലെ ശ്രീകുമാറിന്റെ ഭാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.സംഭവത്തിന് പിന്നാലെ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുക്കുക ആയിരുന്നു