സംസ്ഥാനത്തെ ഇറച്ചി വ്യാപാരികൾ ഇന്ന് മുതൽ ഒരാഴ്ച കടയടച്ചിടും
കൊച്ചി.സംസ്ഥാനത്തെ ഇറച്ചി വ്യാപാരികൾ ഇന്ന് മുതൽ ഒരാഴ്ച കടയടച്ചിടും. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മാടുകളുടെ വരവ് കുത്തനെ കുറഞ്ഞ് കടുത്ത പ്രതിസന്ധിയിലായതോടെയാണ് സമരത്തിലേക്ക് കടന്നത്. മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ഇറച്ചി വ്യാപാര ക്ഷേമസമിതിയും സമരത്തിനൊപ്പമുണ്ട്. സംസ്ഥാനത്ത് മാടുകളുടെ ലഭ്യത കുത്തനെ കുറഞ്ഞതോടെ ഹോട്ടലുകളും റസ്റ്റോറന്റുകളും കടുത്ത ആശങ്കയിലാണ്. തെലുങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള മാട് കയറ്റുമതിയാണ് പൂർണമായി നിലച്ചത്. പ്രതിസന്ധിയിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് സംഘടനകൾ കടകളടച്ചുള്ള പ്രതിഷേധം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed