25.7 C
Kollam
Tuesday 6th October, 2026 | 04:31:59 AM
Home News Breaking News ഇന്ത്യൻ ഷൂട്ടിങ് വിസ്മയം ജസ്‌പാൽ റാണ അന്തരിച്ചു

ഇന്ത്യൻ ഷൂട്ടിങ് വിസ്മയം ജസ്‌പാൽ റാണ അന്തരിച്ചു

 ന്യൂഡെല്‍ഹി.ഇന്ത്യൻ ഷൂട്ടിങ് വിസ്മയം ജസ്‌പാൽ റാണ അന്തരിച്ചു. ഡെല്‍ഹിയിലെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 1994ലെ ഹിരോഷിമ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി. പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ പരിശീലകനായിരുന്നു. മനു ഭാക്കറിന്റെ പരിശീലകനായിരുന്നു അദ്ദേഹം.  ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ ആദ്യ ഇന്ത്യൻ താരമാണ് ജസ്പാൽ റാണ.

പദ്മശ്രീ, അർജുന പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. കോമൺവെൽത്ത് ഗെയിംസിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ ഇന്ത്യൻ താരം. 4 എഡിഷനുകളിലായി 9 സ്വർണം അടക്കം 15 മെഡൽ ആണ് ജസ്പാൽ റാണ നേടിയിട്ടുള്ളത്. മികച്ച പരിശീലകനുള്ള ദ്രോണാചാര്യ അവാർഡും നേടിയിട്ടുണ്ട്. 18ആം വയസ്സിൽ അർജുന അവാർഡ് ഇദ്ദേഹത്തെ തേടിയെത്തിയത്. 21ആം വയസിൽ പത്മശ്രീ നൽകി ആദരിച്ചു.