ചെന്നൈ: തമിഴക വെട്രി കഴകം (TVK) എം.എൽ.എ വി.എസ്. ബാബു (75) അന്തരിച്ചു.ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് സെപ്റ്റംബർ 9 മുതൽ ചെന്നൈ അമിൻജിക്കരയിലെ എം.ജി.എം ഹെൽത്ത്‌കെയർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യനില വഷളാവുകയും വ്യാഴാഴ്ച (നവംബർ 19, 2026) ഉച്ചയ്ക്ക് 2.24-ഓടെ ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം സംഭവിക്കുകയുമായിരുന്നു.
2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ ഡി.എം.കെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ 8,795 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അട്ടിമറിച്ചാണ് വി.എസ്. ബാബു നിയമസഭയിലെത്തിയത്.
മുൻപ് ഡി.എം.കെ വടക്കൻ ചെന്നൈ ജില്ലാ സെക്രട്ടറിയായിരുന്ന അദ്ദേഹം 2006-ൽ പുരസവാക്കം മണ്ഡലത്തിൽ നിന്നും ഡി.എം.കെ ടിക്കറ്റിൽ എം.എൽ.എ ആയിട്ടുണ്ട്. 2016-ൽ എ.ഐ.എ.ഡി.എം.കെയിൽ ചേർന്ന അദ്ദേഹം, 2026 ഫെബ്രുവരിയിലാണ് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിൽ അംഗമായത്.
അദ്ദേഹത്തിന്റെ വിയോഗത്തോടെ തമിഴ്നാട് നിയമസഭയിൽ ഒഴിവുവന്ന മണ്ഡലങ്ങളുടെ എണ്ണം ആറായി.



































