Home Blog Page 521

തൂഫാനില്‍ കേരളത്തിലെ ഏറ്റവും വലിയ ലഹരി വേട്ട പെരുമ്പാവൂരിൽ

കൊച്ചി.ഓപറേഷൻ തൂഫാനില്‍ കേരളത്തിലെ ഏറ്റവും വലിയ ലഹരി വേട്ട പെരുമ്പാവൂരിൽ. 16 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. പിടികൂടിയത് 16 കിലോ ഹൈബ്രിഡ് കഞ്ചാവ്

പിടിയിലായത് വൈപ്പിൻ സ്വദേശി ആയുഷ്. ബൈക്കിൽ കടത്തുന്നതിനിടെ 1.25 കിലോ കഞ്ചാവ് ബൈക്കിൽ നിന്ന്. 15 കിലോ കഞ്ചാവ് ഫ്ലാറ്റിൽ നിന്ന് പിടികൂടി

വീട്ടുകാരുമായി സൗഹൃദം സ്ഥാപിച്ച് ഏഴേകാൽ പവൻ സ്വർണം കവർന്നെടുത്ത മധ്യവയസ്ക പിടിയിൽ

തൃശൂർ.വീട്ടുകാരുമായി സൗഹൃദം സ്ഥാപിച്ച് ഏഴേകാൽ പവൻ സ്വർണം കവർന്നെടുത്ത മധ്യവയസ്ക പിടിയിൽ . നന്ദിപുലം സ്വദേശി മേരിക്കുട്ടിയാണ് പിടിയിലായത്.കൂവപ്പടി കൂടാലപ്പാട് തെക്കേമാലി സ്വദേശി അവറാച്ചൻ്റെ വീട്ടിൽ നിന്നുമാണ് സ്വർണം കവർന്നത്.

രണ്ടരപവൻ തൂക്കമുള്ള സ്വർണമാല, മുക്കാൽ പവൻ തൂക്കമുള്ള സ്വർണ മോതിരം, അരപവൻ തൂക്കമുള്ള സ്വർണ ലോക്കറ്റ് എന്നിവയാണ് മോഷ്ടിച്ചത്.ഇതു കൂടാതെ 5000 രൂപയും മോഷ്ടിച്ചു.

അതിഥിതൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച ലഹരിമരുന്നുമായി ഉത്തര്‍പ്രദേശുകാരന്‍ പിടിയില്‍

പെരുമ്പാവൂരില്‍ അതിഥിതൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച ലഹരിമരുന്നുമായി ഉത്തര്‍പ്രദേശുകാരന്‍ എക്‌സൈസിന്റെ പിടിയില്‍. വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച പതിമൂന്ന് ഗ്രാം ഹെറോയിന്‍ ഇയാളില്‍ നിന്ന് പിടികൂടി. കുന്നത്തുനാട് എക്‌സൈസിന്റെ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായുള്ള പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.


പെരുമ്പാവൂര്‍ നഗരത്തിന്റെ ഒരു വശത്ത് പൊലീസും മറുവശത്ത് എക്‌സൈസിന്റെയും നേതൃത്വത്തിലാണ് പരിശോധന. നടപടികള്‍ കര്‍ശനമാകുമ്പോളും ലഹരിമാഫിയ സംഘങ്ങള്‍ സജീവമായുണ്ട്. പെരുമ്പാവൂരിലെ ലഹരിവിതരണക്കാര്‍ മാളങ്ങളില്‍ ഒളിച്ചപ്പോള്‍ ലഹരിയെത്തിക്കാന്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ ഇറങ്ങി തുടങ്ങി. പെരുമ്പാവൂരിലെ സ്ഥിരം ലഹരികച്ചവടക്കാര്‍ നിലവില്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നില്ല. ഇതോടെ ആവശ്യക്കാര്‍ മറ്റ് സ്ഥലങ്ങളിലുള്ള ലഹരിസംഘങ്ങളെ സമീപിക്കുകയാണ്. ഇങ്ങനെ ലഭിച്ച ഓര്‍ഡര്‍പ്രകാരമുള്ള ലഹരിവിതരണം ചെയ്യാനെത്തിയതാണ് ഉത്തര്‍പ്രദേശ് സ്വദേശി ജിയാറുല്‍. പെരുമ്പാവൂര്‍ നഗരത്തിലേക്ക് നടന്നുവന്ന ജിയാറുല്‍ എക്‌സൈസിന്റെ മുന്നില്‍പ്പെട്ടു. നിന്ന് പരുങ്ങിയതോടെ ഉദ്യോഗസ്ഥര്‍ ദേഹപരിശോധന നടത്തി. മൂന്ന് ഡപ്പികളിലായി സൂക്ഷിച്ച ഹെറോയിന്‍ ആദ്യ പരിശോധനയില്‍ തന്നെ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച പത്ത് ഗ്രാമിലേറെ ഹെറോയിന്‍ കൂടി കണ്ടെത്തിയത്. അതിഥി തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന പാലക്കാട്ടുതാഴം, ഭായികോളനിയുടെ പരിസരത്തുനിന്നാണ്.

ഇയാള്‍ക്ക് ഹെറോയിന്‍ ലഭിച്ചതിന്റെ ഉറവിടം അന്വേഷിച്ചു വരികയാണ്. സാധാരണ ബംഗാള്‍, അസാം സ്വദേശികളാണ് ലഹരിവില്‍പനയുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരില്‍ ഏറെയും. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളിലായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പെരുമ്പാവൂരില്‍ ലഹരികച്ചവടത്തിനായി എത്തുന്നു. ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചതിനൊപ്പം വന്‍ സാമ്പത്തികലാഭവുമാണ് ലഹരികച്ചവടത്തിലേക്ക് തിരിയാനുള്ള പ്രധാന കാരണം. മുന്‍പ് മറ്റ് തൊഴില്‍ ചെയ്ത് ഉപജീവനം നടത്തിയിരുന്ന പല അതിഥി തൊഴിലാളികളുടെയും പ്രധാന തൊഴില്‍ ലഹരികച്ചവടമാണ്. കര്‍ശന നടപടികളിലൂടെ ലഹരിമാഫിയ സംഘങ്ങളെ അടിച്ചമര്‍ത്താനാണ് ശ്രമം.

ആക്രമിച്ച കാപ്പ കേസ് പ്രതിയെ തിരിച്ചടിച്ച് വീട്ടമ്മ, വീട്ടമ്മയുടെ പരാതിയിലല്ല, കാപ്പാ പ്രതിക്കുവേണ്ടി കേസ് എടുത്ത് പൊലീസ്

തൃശ്ശൂർ. നാട്ടികയിൽ മദ്യലഹരിയിൽ വീട്ടമ്മയെ ആക്രമിച്ചു കാപ്പ കേസ് പ്രതി. തടഞ്ഞുനിർത്തി മുഖത്ത് അടിച്ച ഗുണ്ടയെ പ്രതിരോധിച്ച് വീട്ടമ്മ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ശരത് എന്ന കണ്ണാപ്പിയാണ് വീട്ടമ്മയെ മർദ്ദിച്ചത്. സംഭവത്തിൽ ഇതുവരെയും പോലീസ് കേസെടുത്തില്ലെന്നും പരാതിക്കാരി

നാട്ടിക ചെമ്മാപ്പിളി നഗർ സ്വദേശിനി സുജിതയെയാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ശരത് എന്ന കണ്ണാപ്പി മർദ്ദിച്ചത്. സുജിതയുടെ വീട് നിർമ്മാണം നടക്കുന്നത് ഇയാളെ അറിയിച്ചില്ല എന്ന കാരണത്താൽ ആയിരുന്നു മർദ്ദനം. മുഖത്തടിയേറ്റ സുജിത വിറകുകൊള്ളിക്ക് തിരിച്ചടിച്ചു. പ്രതിരോധിച്ചതോടെ പിൻവാങ്ങിയ ശരത് യുവതിക്കെതിരെ പോലീസിൽ പരാതിയും നൽകി. സുജിത വലപ്പാട് പോലീസിന് പരാതി നൽകിയെങ്കിലും ഇതുവരെയും നടപടിയെടുത്തില്ലെന്നതാണ് ആരോപണം.

നിരവധി കേസുകളിൽ പ്രതിയായ ശരത്തിനെ മുൻപ് വലപ്പാട് പോലീസ് കാപ്പാ നിയമപ്രകാരം നാട് നടത്തിയിരുന്നു

ഇഞ്ചക്കാട് ഗവ എൽപിഎസിൽ വായനപക്ഷാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ക്ലബിൻ്റെ ഉദ്ഘാടനവും നടത്തി

ശൂരനാട്തെക്ക്. ഇഞ്ചക്കാട് ഗവ എൽ.പി.എസിൽ വായനപക്ഷാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ക്ലബിൻ്റെ ഉദ്ഘാടനവും ശാസ്‌താംകോട്ട ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ അജിത GS നിർവഹിച്ചു
അമ്മ വായന ഉദ്ഘാടനം വാർഡ് മെമ്പർ ആശനിർവഹിച്ചു
ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ്റ് സെക്രട്ടറി R മദനമോഹനൻ കുഞ്ഞുങ്ങളുമായി സംവദിച്ചു
ഒന്നാം ക്ലാസിലെ വായന കൂടാരത്തിൻ്റെ ഉദ്ഘാടനവും നടന്നു.


മാഗസിൻ പ്രകാശനം, പതിപ്പ് പ്രകാശനം
വിദ്യാരംഗം വാർഷിക പ്ലാൻ എന്നീ പരിപാടികൾ സംഘടിപ്പിച്ചു
SMC ചെയർമാൻ സുരേഷ് കുമാറിൻ്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ HM ഷീബ N സ്വാഗതം ആശംസിച്ചു
R വിജയൻ പിള്ള, റജിലാബീഗം ആതിര എന്നിവർ സംസാരിച്ചു.

പന്മന വടക്കുംതലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

പന്മന. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവേന്റീവ് ഓഫീസർ ബി സന്തോഷിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി പന്മന വടക്കും തല മേക്ക് ഭാഗത്ത് NH 66 ന് സമീപം റോഡിന്റെ പടിഞ്ഞാറരുകിൽ നടത്തിയ പരിശോധനയിൽ നിറയെ ഇലകളോടുകൂടിയതും, 42 cm (2 എണ്ണം ), 33 cm, 24 cm, 23 cm, 22 cm, 18 cm, 16 cm, 15 cm, 11 cm നീളത്തോടുകൂടിയതുമായ 10 കഞ്ചാവ് ചെടികൾ നട്ടുവളർത്തി പരിപാലിച്ചു പോന്നത് കണ്ടെത്തി. പ്രതി ആരെന്ന് അറിയാതെ ഒരു എൻ ഡി പി എസ് കേസ് എടുത്തു.

പാർട്ടിയിൽ സിഇഒ മാരായ ഗോഡ്വിൻ, അൻസാർ, നിധിൻ, പ്രൈവൻറ്റീവ് ഓഫിസർ സുജിത് എന്നിവരും ഉണ്ടായിരുന്നു. ലഹരിക്കെതിരെ ശക്തമായ നടപടികളാണ് എക്സൈസ് വകുപ്പ് കൈക്കൊണ്ടിരിക്കുന്നത്. പരാതികൾ ഏതെങ്കിലും ഉണ്ടെങ്കിൽ 9400069456, 04762630831 എന്ന നമ്പറിൽ ബന്ധപ്പെടുക.

പ്രാദേശിക മാധ്യമ ക്ഷേമനിധി ബോർഡ് അനുഭാവപൂർവ്വം പരിഗണിക്കും- മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനായി ക്ഷേമനിധി ബോർഡ് രൂപീകരണം ഉൾപ്പെടെ , മാധ്യമ പ്രവർത്തകരുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് കേരള സംസ്ഥാന നേതാക്കൾ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന് മറുപടി പറയുകയായിരുന്നു.

നാടിന്റെ വികസന പ്രവർത്തനങ്ങളിലും,ഭരണ – -പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ പ്രവർത്തകരുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമാണന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എ.പി. ജിനൻ , സെക്രട്ടറിമാരായ രാജൻ.വി. പൊഴിയൂർ, എ.അബൂബക്കർ , ട്രഷറർ ശ്രീലക്ഷ്മി ശരൺ , മീഡിയ ചെയർമാൻ ചെമ്പകശ്ശേരി ചന്ദ്രബാബു എന്നിവർ ഉൾപ്പെട്ട സംഘമാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.

അലൂമിനിയം പാത്രം തലയിൽ കുടുങ്ങിയ രണ്ടു വയസുകാരിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

കോഴിക്കോട്. നാദാപുരം പാറക്കടവിൽ അലൂമിനിയം പാത്രം തലയിൽ കുടുങ്ങിയ രണ്ടു വയസുകാരിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഉമ്മത്തൂർ കളത്തറ അനസിന്റെ മകൾ ഫാത്തിമ ആലിയയുടെ തലയിലാണ് പാത്രം കുടുങ്ങിയത്. വീട്ടിലെ അടുക്കളയിൽ കളിക്കുന്നതിനിടെ തല പാത്രത്തിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു.

കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാർക്ക് പാത്രം ഊരിയെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് നാദാപുരം ഫയർ സ്റ്റേഷനിൽ വീട്ടുകാർ കുട്ടിയുമായി എത്തുകയായിരുന്നു. സേനാഗംങ്ങൾ കട്ടർ, സ്പ്രെഡർ എന്നിവ ഉപയോഗിച്ച് പാത്രം മുറിച്ചുമാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്

സെക്രട്ടറിയേറ്റിലെക്ക് എസ്എഫ്ഐ സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം,പോലീസിനെ ആക്രമിക്കാൻ എസ്എഫ്ഐ പ്രവർത്തകർ ബ്ളേഡുമായെത്തിയോ

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെക്ക് എസ്എഫ്ഐ സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി. കേപ്,ഐ എച്ച് ആർ ഡി കോളേജുകളിലെ ഫീസ് വർദ്ധനക്കെതിരെ ആയിരുന്നു എസ്എഫ്ഐയുടെ സമരം. സമരവുമായി എത്തിയ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞു പോകാതിരുന്ന പ്രവർത്തകർ പോലീസിന് നേരെ തട്ടിക്കയറിയതോടെ സമരം സംഘർഷത്തിലേക്ക് വഴി മാറുകയായിരുന്നു.

പിന്നീട് എംഎൽഎമാരായ വി ജോയ്, മുഹമ്മദ് റിയാസ് എന്നിവർ സ്ഥലത്തെത്തി പ്രവർത്തകരെ സമരത്തിൽ നിന്ന് പിരിച്ചു വിട്ടു. ഇതിനിടെ റോഡിൽ ചിതറി വീണ ബ്ലേഡിനെ ചൊല്ലിയും പോലീസും പ്രവർത്തകരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. പോലീസിനെ ആക്രമിക്കാൻ എസ്എഫ്ഐ പ്രവർത്തകർ കൊണ്ടുവന്നതാണ് ബ്ലേഡ് എന്ന് പോലീസും അതല്ല പ്രവർത്തകരെ ആക്രമിക്കാൻ പോലീസ് കയ്യിൽ കരുതിയതാണ് ബ്ലേഡ് എന്നും ഇരുകൂട്ടരും ആരോപിച്ചു

അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ആസിഡ് ആക്രമണം

പാലക്കാട്. മാത്തൂരൂരിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ആസിഡ് ആക്രമണം. മാത്തൂർ കരിയാങ്കോട് ആനിക്കോട് സ്വദേശി ചേരിങ്കൽ വീട്ടിൽ സതീഷ് കുമാറിന് ഗുരുതര പരിക്ക്.
ഒളിവിൽ പോയ പ്രതിയെ കോട്ടായി പൊലീസ് കോയമ്പത്തൂരിൽ നിന്ന് പിടികൂടി.

ചേരിങ്കൽ വീട്ടിൽ രമേശാണ് അറസ്റ്റിലായത്.
അസുഖബാധിതനായി കിടക്കുന്ന സുഹൃത്തും അയൽവാസിയുമായ രതീഷിനെ വീട്ടിൽ സന്ദർശിച്ച് തിരി ച്ചുപോകുമ്പോൾ രതീഷിന്റെ സഹോദരനായ രമേഷ് സതീഷ് കുമാറിന്റെ ശരീരത്തിലേക്ക് ആസി ഡ് ഒഴിക്കുകയായിരുന്നു. മുൻ വൈരാഗ്യത്തെ തുടർന്നായിരുന്നു അക്രമം എന്ന് സൂചന