അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ആസിഡ് ആക്രമണം
പാലക്കാട്. മാത്തൂരൂരിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ആസിഡ് ആക്രമണം. മാത്തൂർ കരിയാങ്കോട് ആനിക്കോട് സ്വദേശി ചേരിങ്കൽ വീട്ടിൽ സതീഷ് കുമാറിന് ഗുരുതര പരിക്ക്.ഒളിവിൽ പോയ പ്രതിയെ കോട്ടായി പൊലീസ് കോയമ്പത്തൂരിൽ നിന്ന് പിടികൂടി. ചേരിങ്കൽ വീട്ടിൽ രമേശാണ് അറസ്റ്റിലായത്.അസുഖബാധിതനായി കിടക്കുന്ന സുഹൃത്തും അയൽവാസിയുമായ രതീഷിനെ വീട്ടിൽ സന്ദർശിച്ച് തിരി ച്ചുപോകുമ്പോൾ രതീഷിന്റെ സഹോദരനായ രമേഷ് സതീഷ് കുമാറിന്റെ ശരീരത്തിലേക്ക് ആസി ഡ് ഒഴിക്കുകയായിരുന്നു. മുൻ വൈരാഗ്യത്തെ തുടർന്നായിരുന്നു അക്രമം എന്ന് സൂചന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed