തൃശൂർ.വീട്ടുകാരുമായി സൗഹൃദം സ്ഥാപിച്ച് ഏഴേകാൽ പവൻ സ്വർണം കവർന്നെടുത്ത മധ്യവയസ്ക പിടിയിൽ . നന്ദിപുലം സ്വദേശി മേരിക്കുട്ടിയാണ് പിടിയിലായത്.കൂവപ്പടി കൂടാലപ്പാട് തെക്കേമാലി സ്വദേശി അവറാച്ചൻ്റെ വീട്ടിൽ നിന്നുമാണ് സ്വർണം കവർന്നത്.
രണ്ടരപവൻ തൂക്കമുള്ള സ്വർണമാല, മുക്കാൽ പവൻ തൂക്കമുള്ള സ്വർണ മോതിരം, അരപവൻ തൂക്കമുള്ള സ്വർണ ലോക്കറ്റ് എന്നിവയാണ് മോഷ്ടിച്ചത്.ഇതു കൂടാതെ 5000 രൂപയും മോഷ്ടിച്ചു.




































