അലൂമിനിയം പാത്രം തലയിൽ കുടുങ്ങിയ രണ്ടു വയസുകാരിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
കോഴിക്കോട്. നാദാപുരം പാറക്കടവിൽ അലൂമിനിയം പാത്രം തലയിൽ കുടുങ്ങിയ രണ്ടു വയസുകാരിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഉമ്മത്തൂർ കളത്തറ അനസിന്റെ മകൾ ഫാത്തിമ ആലിയയുടെ തലയിലാണ് പാത്രം കുടുങ്ങിയത്. വീട്ടിലെ അടുക്കളയിൽ കളിക്കുന്നതിനിടെ തല പാത്രത്തിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാർക്ക് പാത്രം ഊരിയെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് നാദാപുരം ഫയർ സ്റ്റേഷനിൽ വീട്ടുകാർ കുട്ടിയുമായി എത്തുകയായിരുന്നു. സേനാഗംങ്ങൾ കട്ടർ, സ്പ്രെഡർ എന്നിവ ഉപയോഗിച്ച് പാത്രം മുറിച്ചുമാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed