Home Blog Page 520

‘ആ രാത്രി മുഴുവൻ ഞാൻ കരഞ്ഞു, കൂടെ നിന്നത് സുവേന്ദു മാത്രം’; മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പുകഴ്ത്തി മഹുവ മൊയ്ത്ര

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ, ബിജെപി നേതാവും നിലവിലെ ബംഗാൾ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിയെ പരസ്യമായി പുകഴ്ത്തി ടിഎംസി എംപി മഹുവ മൊയ്ത്ര. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ്, മമത ബാനർജിയുടെ മുഖ്യ രാഷ്ട്രീയ എതിരാളിയായ സുവേന്ദു അധികാരിയുമായുള്ള തന്റെ വ്യക്തിബന്ധത്തെക്കുറിച്ച് മഹുവ മനസ്സ് തുറന്നത്. രാഷ്ട്രീയ പാതകൾ വ്യത്യസ്തമാണെങ്കിലും സുവേന്ദുവുമായി തനിക്ക് വൈകാരികമായ ബന്ധമുണ്ടെന്നാണ് മഹുവ വ്യക്തമാക്കിയത്.

Also Read: പെൺകുട്ടികളുടെ കാല് തടവിയ തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി വിവാദത്തിൽ; ഗുഡ് ടച്ച് – ബാഡ് ടച്ച് മന്ത്രിമാരെയും പഠിപ്പിക്കണമെന്ന് ഡിഎംകെ

തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടത്തിൽ സുവേന്ദു നൽകിയ പിന്തുണ മഹുവ ഓർത്തെടുത്തു. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ ഏറെ തകർന്നുപോയെന്നും ആ രാത്രി മുഴുവൻ താൻ കരയുകയായിരുന്നുവെന്നും അവർ പറഞ്ഞു. അന്ന് തന്നെ ആശ്വസിപ്പിക്കാനും ധൈര്യം പകരാനും സുവേന്ദു മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ആദ്യമായി കരീംപൂരിൽ നിന്ന് മത്സരിച്ചപ്പോൾ മുതിർന്ന ടിഎംസി നേതാക്കളാരും പ്രചാരണത്തിന് വരാതിരുന്നിട്ടും ആദ്യ റാലി നയിച്ചത് സുവേന്ദുവാണെന്നും മഹുവ കൂട്ടിച്ചേർത്തു. അദ്ദേഹം ഇപ്പോൾ ബിജെപിയിലായതിനാൽ പരസ്പരം സംസാരിക്കാറില്ലെങ്കിലും, അന്ന് നൽകിയ പിന്തുണ മറക്കാനാകില്ലെന്ന് അവർ വ്യക്തമാക്കി. അഭിമുഖത്തിൻ്റെ ഈ ഭാഗം മഹുവ തൻ്റെ എക്‌സ് ഹാൻഡിലിൽ പങ്കുവച്ചു.

തൃണമൂൽ കോൺഗ്രസിന്റെ ‘ശുദ്ധീകരണത്തിന്’ കാരണക്കാരനായതിൽ സുവേന്ദുവിനോട് നന്ദിയുണ്ടെന്ന മഹുവയുടെ പരാമർശം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. മമത ബാനർജിക്ക് ചെയ്യാൻ കഴിയാത്തത് സുവേന്ദുവും ബിജെപിയും ചേർന്ന് ഒറ്റദിവസം കൊണ്ട് ചെയ്തുവെന്ന് അവർ അവകാശപ്പെട്ടു. ഒന്നിനും കൊള്ളാത്ത അയോഗ്യരായ നേതാക്കളെപ്പോലും പാർട്ടിയിൽ നിലനിർത്തിയതാണ് ടിഎംസിയുടെ പരാജയം. ബിജെപിക്ക് ശക്തമായ കേഡർ സംവിധാനവും വ്യക്തമായ പ്രത്യയശാസ്ത്രവുമുണ്ടെന്നും അത് ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചല്ല നിലനിൽക്കുന്നതെന്നും മഹുവ ചൂണ്ടിക്കാട്ടി.

പെൺകുട്ടികളുടെ കാല് തടവിയ തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി വിവാദത്തിൽ; ഗുഡ് ടച്ച് – ബാഡ് ടച്ച് മന്ത്രിമാരെയും പഠിപ്പിക്കണമെന്ന് ഡിഎംകെ

ചെന്നൈ: തമിഴ്നാട്ടിലെ മേലൂരിൽ മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവിയ കോൺഗ്രസ് മന്ത്രി വിവാദത്തിൽ. മത്സരത്തിനു ശേഷം കുട്ടികൾ വിശ്രമിക്കുമ്പോൾ ആണ് മന്ത്രി കാൽ തടവിയത്. രാഹുൽ ഗാന്ധി, വിജയ് എന്നിവരുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് മാരത്തണ്‍ നടത്തിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രി പി വിശ്വനാഥനെതിരെ പോക്സോ കേസ് എടുക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐജിക്ക് പരാതി നൽകി. മന്ത്രി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അതേസമയം മനുഷ്യത്വപരമായി ചെയ്തതാണെന്നാണ് മന്ത്രി പി വിശ്വനാഥന്‍റെ മറുപടി.

Also Read: വീണ്ടും ടിപ്പർ ദുരന്തം, ബൈക്കിൽ നിന്ന് വീണ യുവാവ് ടിപ്പർ ലോറി കയറി മരിച്ചു

‘ഗുഡ് ടച്ച് – ബാഡ് ടച്ച്’ പാഠങ്ങൾ ഇനി മന്ത്രിമാരെയും പഠിപ്പിക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നതെന്ന് ഡിഎംകെ നേതാവും മുൻ മന്ത്രിയുമായ എസ് എസ് ശിവശങ്കർ പരിഹസിച്ചു. മന്ത്രിക്കെതിരെ ഡിഎംകെയുടെ ലീഗൽ വിങ് അഭിഭാഷകയായ ശരണ്യ നടരാജൻ ഡിജിപിക്ക് ഔദ്യോഗികമായി പരാതി നൽകി. അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ‘തുലിർ’ സംഘടനയുടെ സ്ഥാപക വിദ്യാ റെഡ്ഡി അഭിപ്രായപ്പെട്ടു. സംഭവത്തെ ഔദ്യോഗികമായി അപലപിക്കാൻ സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു. ക്യാമറകൾക്ക് മുന്നിൽ വച്ച് ഇത്രയും പേർ നോക്കിനിൽക്കെ നടന്ന ഈ സംഭവത്തിൽ ആരും തന്നെ പ്രതികരിക്കാതിരുന്നതിൽ അത്ഭുതം തോന്നുന്നുവെന്നും വിദ്യാ റെഡ്ഡി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ ചുറ്റുമുള്ളവരുടെ പെട്ടെന്നുള്ള ഇടപെടലുകൾ അതിക്രമങ്ങൾ തടയുന്നതിൽ നിർണായകമാണെന്ന് അവർ ഓർമ്മിപ്പിച്ചു.

അതേസമയം ഡിഎംകെയുടെ ഐടി വിഭാഗം തനിക്കെതിരെ കള്ളപ്രചാരണങ്ങൾ തുടർന്നാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മന്ത്രി വിശ്വനാഥൻ മുന്നറിയിപ്പ് നൽകി. തന്റെ മാനുഷികമായ ഇടപെടലിനെ തെറ്റായ രീതിയിൽ ചിത്രീകരിക്കുകയാണ് ഡിഎംകെ. മാരത്തണിനിടെ അമിത ചൂടു കാരണം ചില കുട്ടികൾ കുഴഞ്ഞു വീണപ്പോൾ, അവർക്ക് പ്രഥമ ശുശ്രൂഷ നൽകാനാണ് താൻ ശ്രമിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം.

ഓഫീസിലേക്ക് വിളിച്ചുവരുത്തി കടന്നുപിടിച്ചു, ലൈംഗിക പീഡനക്കേസിൽ ഡിസിസി ജനറൽ സെക്രട്ടറിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

തൃശൂര്‍.ഡിസിസി ജനറൽ സെക്രട്ടറിയുടെ മുൻകൂർ ജാമ്യ അപേക്ഷ തള്ളി. തൃശ്ശൂർ ഡിസിസി ജനറൽ സെക്രട്ടറിക്ക് കുരുക്ക്. ലൈംഗിക പീഡനക്കേസിൽ ടി കെ പൊറിഞ്ചുവിന്റെ മുൻകൂർ ജാമ്യ അപേക്ഷ തള്ളി. തൃശ്ശൂർ ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യ അപേക്ഷ തള്ളിയത്

ഇൻഷുറൻസ് ശരിയാക്കി നൽകാമെന്ന് പറഞ്ഞു തൃശൂർ ജില്ലാ സഹകരണ ആശുപത്രിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കടന്നുപിടിച്ചു എന്നാണ് പരാതി. ജില്ലാ സഹകരണ ആശുപത്രിയുടെ പ്രസിഡണ്ടാണ് ടി കെ പൊറഞ്ചു. മുൻപും സമാനമായ പീഡനക്കേസ് ഉള്ളതിനാൽ ജാമ്യം കൊടുക്കരുതെന്ന് പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു

സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടി കേസ്: നിർണായക എസ്.എഫ്.ഐ.ഒ രേഖകൾ ഇ.ഡിക്ക് കൈമാറി

കൊച്ചി: കൊച്ചിൻ മിനറൽസ് ആൻഡ് റൂൈട്ടൽസ് ലിമിറ്റഡ് (സി.എം.ആർ.എൽ)-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ നിർണായകമായ 134 രേഖകൾ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിൽനിന്ന് (എസ്.എഫ്.ഐ.ഒ) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) ലഭിച്ചു. കോടതിയിൽ സമർപ്പിച്ചിരുന്ന ഈ ഡിജിറ്റൽ രേഖകളുടെ സോഫ്റ്റ് കോപ്പിയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പി.എം.എൽ.എ) പ്രത്യേക കോടതി വഴി ഇ.ഡി കൈപ്പറ്റിയത്.

ടി. വീണയും സി.എം.ആർ.എല്ലും തമ്മിൽ ഒപ്പുവെച്ച വിവാദപരമായ കരാറുകൾ, വീണയുടെ ആദായനികുതി റിട്ടേണുകൾ, എക്സാലോജിക്കിന്റെ സാമ്പത്തിക ഇടപാട് വിവരങ്ങൾ തുടങ്ങിയ സുപ്രധാന രേഖകളാണ് കേന്ദ്ര ഏജൻസിക്ക് ലഭ്യമായത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകളായ വീണ തൈക്കണ്ടിയിലിനെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി 29ന് കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.

വീണ്ടും ടിപ്പർ ദുരന്തം, ബൈക്കിൽ നിന്ന് വീണ യുവാവ് ടിപ്പർ ലോറി കയറി മരിച്ചു

പത്തനാപുരം . പട്ടാഴിയിൽ ടിപ്പറിനടിയിൽപെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പട്ടാഴി വടക്കേ ക്കര മെതുകുമ്മേൽ വിനീത് ഭവനിൽ വിനീ ത് (29) ആണ് മരിച്ചത്. ഇന്നലെ സന്ധ്യക്ക് ആറാട്ടുപുഴ ജംക്‌ഷനു സമീപത്തായിരുന്നു അപകടം.

പട്ടാഴി ജംക്ഷനിൽ നിന്ന് ബൈക്കും ടിപ്പറും മുന്നിലും പി ന്നിലുമായി പോകുകയായിരുന്നു. ബൈക്ക് റോഡരികിൽ കിടന്ന ഓട്ടോയിൽ തട്ടുകയും വിനീത് ബൈക്കിൽ നിന്ന് തെറിച്ച് റോഡിലേക്കു വീഴുകയുമായിരുന്നു. പിന്നാലെ വേഗത്തിലെത്തിയ ടി പ്പറിന്റെ പിൻ ചക്രം വിനീതിന്റെ തലയിലൂടെ കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. പിന്നാലെയെത്തിയ ടിപ്പറിന്റെ ഹോൺ കേട്ടു ഭയന്ന വിനീത് ബൈക്ക് വശ ത്തേക്കു തിരിക്കുന്നതിനിടെയാ ണ് അപകടം സംഭവിച്ചതെന്ന് ദൃ ക്സാക്ഷികൾ പറയുന്നു. സംഭവ ത്തിൽ കുന്നിക്കോട് പൊലീസ് അന്വേഷണം തുടങ്ങി. മാതാവ്: സുധാമണി. ഭാര്യ അതുല്യ.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ശ​നി​യാ​ഴ്ച മു​ത​ൽ കാ​ല​വ​ർ​ഷം ക​ന​ക്കും

തി​രു​വ​ന​ന്ത​പു​രം:
സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ഇ​ട​ത്ത​രം നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​തയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. എ​ൽ നി​നോ പ്ര​തി​ഭാ​സ​ത്തി​ന്‍റെ സ്വാ​ധീ​ന​ഫ​ല​മാ​യി ഇ​ന്നും വെ​ള്ളി​യാ​ഴ്ച​യും ഒ​രു ജി​ല്ല​യി​ലും പ്ര​ത്യേ​ക മ​ഴ മു​ന്ന​റി​യി​പ്പ് ഇ​ല്ല.

എ​ന്നാ​ൽ ശ​നി​യാ​ഴ്ച മു​ത​ൽ വീ​ണ്ടും മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഞാ​യ​റാ​ഴ്ച എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​ജി​ല്ല​ക​ളി​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കാ​നാ​ണ് സാ​ധ്യ​ത.

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ; ഞായറാഴ്ച 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന്‌ നൽകും

തിരുവനന്തപുരം: സംസ്ഥാനത്ത്‌ അഞ്ച്‌ വയസ്സിനു താഴെയുള്ള 19,80,224 കുട്ടികൾക്ക്‌ ഞായറാഴ്‌ച പോളിയോ തുള്ളിമരുന്ന്‌ നൽകും. രാവിലെ എട്ടിന്‌ തിരുവനന്തപുരം തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ മന്ത്രി കെ മുരളീധരൻ പരിപാടിയുടെ സംസ്ഥാന തല ഉദ്‌ഘാടനം നിർച്ചഹിക്കും.
ഗതാഗത മന്ത്രി സി പി ജോൺ അധ്യക്ഷനാകും.

22,288 ബൂത്തുകളാണ്‌ തുള്ളിമരുന്ന്‌ വിതരണത്തിനായി സജ്ജീകരിച്ചുള്ളത്‌. യാത്രാവേളയിൽ തുള്ളിമരുന്ന്‌ നൽകുന്നതിന്‌ 539 ട്രാൻസിറ്റ് ബൂത്തുകൾ, 283 മൊബൈൽ ബൂത്തുകൾ, ഒമ്പത്‌ ഉത്സവ/മേളകളിലെ ബൂത്തുകളും ക്രമീകരിച്ചു. പോളിയോ ദിനത്തിൽ ബൂത്തുകളിൽ എത്താത്ത കുഞ്ഞുങ്ങൾക്ക് 29നും 30നും വീടുകളിലെത്തി നൽകും.​

കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകുന്നുവെന്ന് ഉറപ്പുവരുത്താൻ എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ഞായറാഴ്ച ബൂത്തുകളിൽ എത്താൻ സാധിക്കാത്ത കുട്ടികൾക്കായി ജൂൺ 29, 30 തീയതികളിൽ ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി വാക്‌സിൻ നൽകും. ഇന്ത്യയെ പോളിയോ വിമുക്തമായി നിലനിർത്തുന്നതിനുള്ള ദേശവ്യാപക യജ്ഞത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വെനസ്വേലയിൽ ഇരട്ട ഭൂചലനം; കാരക്കാസിൽ കെട്ടിടങ്ങൾ തകർന്നു,      വൻ നാശനഷ്ടം

കാരക്കാസ്: വെനസ്വേലയിൽ ഏകദേശം ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ രണ്ട് ശക്തമായ ഭൂചലനങ്ങൾ. തലസ്ഥാനമായ കാരക്കാസിൽ കെട്ടിടങ്ങൾ തകരുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. 7.1, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഈ അപൂർവമായ ഭൂചലനങ്ങൾ, ഒരു നൂറ്റാണ്ടിനിടയിൽ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണ്.

ആദ്യ ഭൂകമ്പത്തിന്റെ തീവ്രത 7.1 ആയിരുന്നു, കാരക്കാസിന് ഏകദേശം 168 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തുള്ള കരീബിയൻ തീരത്താണ് ഇതിന്റെ പ്രഭവകേന്ദ്രം. 13 കിലോമീറ്ററോളം ഈ ഭൂചലനത്തിന്റെ പ്രകമ്പനം ഉണ്ടായി. ഒരു മിനിറ്റിനു ശേഷം 7.5 തീവ്രതയുള്ള ഇതിലും വലിയ ഭൂചലനം ഉണ്ടായതായി
യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. രണ്ടാമത്തെ ഭൂകമ്പത്തിന്റെ പ്രകമ്പനം 10 കിലോമീറ്റർ ആയിരുന്നു. അതിന്റെ പ്രഭവകേന്ദ്രം മോറോണിൽ നിന്ന് 16 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് ഭാഗത്തായിരുന്നു. യുഎസ്-പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വിർജിൻ ദ്വീപുകൾക്ക് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഭൂചലനത്തിൽ കാരക്കാസിലെ കെട്ടിടങ്ങൾ ഉലഞ്ഞു. ആളുകൾ പുറത്തേക്കോടി. മതിലുകളും മറ്റും തകർന്നു വീണതിന്റെയടക്കം ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. നിരവധി സംസ്ഥാനങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടപ്പെടായി വെനസ്വേലൻ ആഭ്യന്തര മന്ത്രി ദിയാസ്ദാഡോ കാബെല്ലോ പറഞ്ഞു.

കാരക്കാസിലെ അൾട്ടമിറ പ്രദേശത്ത് വീടുകളും കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. ആളുകൾക്ക് പരിക്കേറ്റിരിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. ആംബുലൻസുകൾക്കും മറ്റ് അടിയന്തര വാഹനങ്ങൾക്കും വഴി നൽകാൻ അദ്ദേഹം അഭ്യർത്ഥിച്ചു.

മുഖ്യമന്ത്രി വിഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും, രാവിലെ ആറിന് ഗൃഹപ്രവേശം

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും. രാവിലെ ആറ് മണിക്കാണ് താമസം മാറുക. ക്ലിഫ് ഹൗസിലെ അറ്റകുറ്റപ്പണി കാരണം മുഖ്യമന്ത്രി വിഡി സതീശന്‍ കന്റോണ്‍മെന്റ് ഹൗസില്‍ നിന്ന് താമസം മാറിയിരുന്നില്ല.

കഴിഞ്ഞ മേയ് 18 നാണ് വി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അതിനു മുന്‍പ് മേയ് 11 ന് പിണറായി വിജയന്‍ ക്ലിഫ് ഹൗസ് ഒഴിഞ്ഞിരുന്നു. തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടക വീട്ടിലേക്കാണ് മാറിയത്.

വന്‍തുക ചെലവഴിച്ച് ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കേണ്ടെന്ന് വിഡി സതീശന്‍ നിര്‍ദേശിച്ചിരുന്നു. 10,000 ചതുരശ്ര അടി വിസ്തീര്‍ണം വരുന്ന പൈതൃകമന്ദിരമായ ക്ലിഫ് ഹൗസില്‍ 73 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണിക്ക് 2 വര്‍ഷം മുന്‍പ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരുന്നു. കിടപ്പുമുറിയില്‍ ഒരു ഗ്ലാസ് വെള്ളം അടച്ചുവച്ചില്ലെങ്കില്‍ മരപ്പട്ടിയുടെ മൂത്രം വീഴുന്ന സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്നു പ്രസംഗിച്ചിരുന്നു.

ക്ലിഫ് ഹൗസിലെ വീട്ടുപകരണങ്ങളും നീന്തല്‍ക്കുളങ്ങളും എല്ലാം മികച്ച നിലവാരത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഇതെല്ലാം പരിപാലിക്കുന്നത് ടൂറിസം വകുപ്പാണ്. നന്ദന്‍കോട് 6 ഏക്കര്‍ 25 സെന്റിലാണ് ക്ലിഫ് ഹൗസ്.

കുന്നത്തൂരിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കുന്നത്തൂർ:കുന്നത്തൂർ നെടിയവിള അമ്പലം ജംഗ്ഷന് സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.ബുധൻ രാത്രി 7.30 ഓടെയാണ് സംഭവം.കൊട്ടാരക്കര വല്ലം സ്വദേശി പുഷ്പരാജ് (55),കുന്നത്തൂർ കിഴക്ക് സ്വദേശി ബിജു,മാനാമ്പുഴ സ്വദേശി അതുല്യ രമേശൻ എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പെയിൻ്റിംഗ് തൊഴിലാളികളായ പുഷ്പരാജും ബിജുവും കരുനാഗപ്പള്ളി പുതിയകാവിൽ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്.ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.