28.7 C
Kollam
Wednesday 23rd September, 2026 | 04:34:38 PM
Home News Local കുന്നത്തൂരിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കുന്നത്തൂരിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കുന്നത്തൂർ:കുന്നത്തൂർ നെടിയവിള അമ്പലം ജംഗ്ഷന് സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.ബുധൻ രാത്രി 7.30 ഓടെയാണ് സംഭവം.കൊട്ടാരക്കര വല്ലം സ്വദേശി പുഷ്പരാജ് (55),കുന്നത്തൂർ കിഴക്ക് സ്വദേശി ബിജു,മാനാമ്പുഴ സ്വദേശി അതുല്യ രമേശൻ എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പെയിൻ്റിംഗ് തൊഴിലാളികളായ പുഷ്പരാജും ബിജുവും കരുനാഗപ്പള്ളി പുതിയകാവിൽ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്.ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.