24.7 C
Kollam
Saturday 18th July, 2026 | 08:40:39 AM
Home News Breaking News സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടി കേസ്: നിർണായക എസ്.എഫ്.ഐ.ഒ രേഖകൾ ഇ.ഡിക്ക് കൈമാറി

സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടി കേസ്: നിർണായക എസ്.എഫ്.ഐ.ഒ രേഖകൾ ഇ.ഡിക്ക് കൈമാറി

കൊച്ചി: കൊച്ചിൻ മിനറൽസ് ആൻഡ് റൂൈട്ടൽസ് ലിമിറ്റഡ് (സി.എം.ആർ.എൽ)-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ നിർണായകമായ 134 രേഖകൾ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിൽനിന്ന് (എസ്.എഫ്.ഐ.ഒ) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) ലഭിച്ചു. കോടതിയിൽ സമർപ്പിച്ചിരുന്ന ഈ ഡിജിറ്റൽ രേഖകളുടെ സോഫ്റ്റ് കോപ്പിയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പി.എം.എൽ.എ) പ്രത്യേക കോടതി വഴി ഇ.ഡി കൈപ്പറ്റിയത്.

ടി. വീണയും സി.എം.ആർ.എല്ലും തമ്മിൽ ഒപ്പുവെച്ച വിവാദപരമായ കരാറുകൾ, വീണയുടെ ആദായനികുതി റിട്ടേണുകൾ, എക്സാലോജിക്കിന്റെ സാമ്പത്തിക ഇടപാട് വിവരങ്ങൾ തുടങ്ങിയ സുപ്രധാന രേഖകളാണ് കേന്ദ്ര ഏജൻസിക്ക് ലഭ്യമായത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകളായ വീണ തൈക്കണ്ടിയിലിനെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി 29ന് കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.