27.6 C
Kollam
Thursday 25th June, 2026 | 10:12:01 AM
Home News Breaking News സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ശ​നി​യാ​ഴ്ച മു​ത​ൽ കാ​ല​വ​ർ​ഷം ക​ന​ക്കും

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ശ​നി​യാ​ഴ്ച മു​ത​ൽ കാ​ല​വ​ർ​ഷം ക​ന​ക്കും

Advertisement

തി​രു​വ​ന​ന്ത​പു​രം:
സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ഇ​ട​ത്ത​രം നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​തയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. എ​ൽ നി​നോ പ്ര​തി​ഭാ​സ​ത്തി​ന്‍റെ സ്വാ​ധീ​ന​ഫ​ല​മാ​യി ഇ​ന്നും വെ​ള്ളി​യാ​ഴ്ച​യും ഒ​രു ജി​ല്ല​യി​ലും പ്ര​ത്യേ​ക മ​ഴ മു​ന്ന​റി​യി​പ്പ് ഇ​ല്ല.

എ​ന്നാ​ൽ ശ​നി​യാ​ഴ്ച മു​ത​ൽ വീ​ണ്ടും മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഞാ​യ​റാ​ഴ്ച എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​ജി​ല്ല​ക​ളി​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കാ​നാ​ണ് സാ​ധ്യ​ത.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here