Home Blog Page 519

എഎസ്പി താമസിക്കുന്ന കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ 16കോടിയുടെ കഞ്ചാവ്,അന്വേഷണസംഘങ്ങളുടെ കണ്ണ് വെട്ടിക്കാനുള്ള നീക്കം പാളി

പെരുമ്പാവൂര്‍. പതിനാറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ ആയുഷ് വമ്പൻ സ്രാവെന്ന് പൊലീസ്. ആയുഷ് പെരുമ്പാവൂരിലെ ഫ്ലാറ്റിൽ താമസം തുടങ്ങിയത് ഒരാഴ്ചമുൻപാണ്. ഓൺലൈനായി വാടകയ്ക്കെടുത്ത ഫ്ലാറ്റിൽ കഴിഞ്ഞ ദിവസമാണ് വിദേശത്ത് നിന്ന് കടത്തിയ കോടികൾ വിലയുള്ള ഹൈബ്രിഡ് കഞ്ചാവ് ഒളിപ്പിച്ചത്.

ഇതേ കെട്ടിടത്തിൽ പത്താം നിലയിലാണ് പെരുമ്പാവൂർ എഎസ്പിയും താമസിക്കുന്നത്. ആറാം നിലയിലുള്ള ആയുഷിന്റെ ഫ്ലാറ്റിൽ നിന്ന് 15 കിലോയിലേറെ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. എഎസ്പി താമസിക്കുന്ന അതെ ഫ്ലാറ്റിൽ താങ്ങിയത് കൃത്യമായ ആസൂത്രണതോടെയെന്ന് വ്യക്തമായി. അന്വേഷണസംഘങ്ങളുടെ കണ്ണ് വെട്ടിക്കാനും പരിശോധനകളിൽ നിന്ന് ഒഴിവാകാനും നടത്തിയ നീക്കമാണ് പാളിയത്.

സംസ്ഥാന വ്യാപക വേരുകളുള്ള ലഹരി റാക്കറ്റിനെ നിയന്ത്രിച്ചിരുന്നത്
അങ്കമാലി, കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണ്. ബാങ്കോക്കിൽ ചൈനീസ് ലഹരി റാക്കറ്റിന്റെ മുഖ്യകണ്ണികളായി പ്രവർത്തിക്കുന്നത് മലയാളികളാണ്.

ആയിരം ചരക്ക് കപ്പൽ എന്ന സ്വപ്ന നേട്ടത്തില്‍ വിഴിഞ്ഞം

വിഴിഞ്ഞം തുറമുഖത്ത് വീണ്ടും ചരിത്ര നേട്ടം. രണ്ടുവർഷം പിന്നിടുമ്പോൾ ആയിരം കപ്പലുകൾ തീരത്ത് നങ്കൂരമിട്ടാണ് ചരിത്രം കുറിച്ചത്. MSC യുടെ ലൂസിയാന എന്ന കപ്പലാണ് വിഴിഞ്ഞത് എത്തിയത്. ഇതുവരെ 2.12 മില്യൻ കണ്ടെയ്നറുകളാണ് വിഴിഞ്ഞം തുറമുഖം കൈകാര്യം ചെയ്തത്.

ലോകത്ത് അതിവേഗം വളരുന്ന തുറമുഖങ്ങളിൽ ഒന്നാണ് വിഴിഞ്ഞം. ആയിരം ചരക്ക് കപ്പൽ എന്ന സ്വപ്ന നേട്ടമാണ് വിഴിഞ്ഞം തുറമുഖം കൈവരിച്ചത്. MSC യുടെ ലൂസിയാനാ എന്ന ചരക്ക് കപ്പൽ വിഴിഞ്ഞം തീരത്ത് ബെർത്ത്‌ ചെയ്തു.

വാണിജ്യ അടിസ്ഥാനത്തിൽ വലിയ നേട്ടം കൈവരിച്ച തുറമുഖത്തിന് റോഡ് മാർഗ്ഗമുള്ള ചരക്ക് വിനിമയം കൂടി കൈവരിക്കേണ്ടതുണ്ട്. മിഷൻ സമുദ്രയിലൂടെ വിഴിഞ്ഞം ഗേറ്റ് വേ തുറക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ നടത്തുമെന്ന് പോർട്ട് എം ഡി ജെറോമിക് ജോർജ് പ്രതികരിച്ചു.

മുന്ദ്ര തുറമുഖത്തെത്തിയ പനാമ ഫ്ലാഗ് MSC ലൂസിയാനാ ഇന്നലെ പുറം കടലിൽ നങ്കൂരമിട്ടു. 2024 ജൂലൈ 18ആം തീയതിയാണ് വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പൽ ബർത്ത് ചെയ്യുന്നത്. രണ്ടാംഘട്ട നിർമ്മാണങ്ങൾ ആരംഭിക്കുന്നതിനു മുന്നേ തന്നെ തുറമുഖം കൈവരിച്ചിരിക്കുന്നത് വലിയ നേട്ടമാണ്. 2026 ൽ തന്നെ 400 മീറ്റർ ബർത്ത് ന്റെ കൂടി നിർമ്മാണം പൂർത്തിയാക്കും. അങ്ങനെയെങ്കിൽ കൂടുതൽ സ്ഥിര കപ്പൽ സർവീസുകൾ വിഴിഞ്ഞത്തെ തേടിയെത്തും.

എയിംസ് അടക്കമുള്ള സ്ഥാപനങ്ങളിൽ അവസരം, പൊതുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുകളിലെയും (എയിംസ്) മറ്റ് പ്രമുഖ ദേശീയ ആരോഗ്യസ്ഥാപനങ്ങളിലെയും/ഇൻസ്റ്റിറ്റ്യൂട്ടുകളിലെയും വിവിധ തസ്തികകളിലേക്ക് നടത്തുന്ന പൊതുപരീക്ഷയ്ക്ക് (കോമൺ റിക്രൂട്ട്‌മെന്റ് എക്‌സാമിനേഷൻ-5) അപേക്ഷ ക്ഷണിച്ചു.

Also Read: കുട്ടികളിലെ പ്രമേഹം എങ്ങനെ നേരത്തെ തിരിച്ചറിയാം? ലക്ഷണങ്ങൾ എന്തെല്ലാം?

32 സ്ഥാപനങ്ങളിൽ/ഇൻസ്റ്റിറ്റ്യൂട്ടുകളിലായി 59 തസ്തികകളിലേക്കാണ് വിജ്ഞാപനം. 2595 ഒഴിവുണ്ട്. ക്ലറിക്കൽ, പാരാമെഡിക്കൽ, ടെക്‌നിക്കൽ തസ്തികകൾ ഇതിലുൾപ്പെടും. തിരഞ്ഞെടുപ്പിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ജൂലായ് 25 മുതൽ 27 വരെ നടക്കും. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ടാവും.

ദേശീയ ആരോഗ്യസ്ഥാപനങ്ങളിൽ 2595 ഒഴിവ്; ഈ ആഴ്ചയിലെ തൊഴിലവസരങ്ങൾ

യോഗ്യത
പത്താംക്ലാസ്/പന്ത്രണ്ടാംക്ലാസ്/ ബിരുദം/ ബിരുദാനന്തരബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ടെക്‌നിക്കൽ/പാരാമെഡിക്കൽ തസ്തികകളിലേക്ക് ഐ.ടി.ഐ./ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്ന തസ്തികകളുമുണ്ട്.

അപേക്ഷ
ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.aiimsexams.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: ജൂലായ് 03.

കുട്ടികളിലെ പ്രമേഹം എങ്ങനെ നേരത്തെ തിരിച്ചറിയാം? ലക്ഷണങ്ങൾ എന്തെല്ലാം?

കുട്ടികളിൽ ടൈപ്പ്-2 പ്രമേഹം കൂടി വരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, പൊണ്ണത്തടസ വ്യായാമില്ലായ്മ എന്നിവയെല്ലാം കുട്ടികളിൽ പ്രമേഹത്തിനുള്ള സാധ്യത കൂട്ടുന്നു. ടൈപ്പ്-2 പ്രമേഹം കുട്ടികളിൽ ഹ്രസ്വകാല, ദീർഘകാല ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ദീർഘകാല സങ്കീർണതകളിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, വൃക്ക തകരാറുകൾ, നാഡി പ്രശ്നങ്ങൾ, കാഴ്ച കുറയൽ, മാനസിക ആഘാതം എന്നിവയ്ക്കുള്ള സാധ്യത കൂടുതലായിരിക്കാം.

Also Read: പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നാടൻ ചാരായം; സഹപാഠി നല്‍കിയതെന്ന് വിദ്യാർത്ഥി

ജീവിതശൈലി തിരഞ്ഞെടുപ്പുകൾ മൂലമാണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത്. നേരിട്ട് പഞ്ചസാര കഴിക്കുന്നതിലൂടെ മാത്രമേ പ്രമേഹം ഉണ്ടാകൂ എന്ന് പലരും വിശ്വസിക്കുന്നു. ഒരു കുട്ടിയുടെ ഭക്ഷണത്തിൽ പ്രധാനമായും ഉയർന്ന കാർബോഹൈഡ്രേറ്റുകൾ, കുറഞ്ഞ നാരുകൾ, കുറഞ്ഞ പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ടെങ്കിൽ, എല്ലാ ഭക്ഷണങ്ങളും ഗ്ലൂക്കോസായി വിഘടിക്കുന്നതിനാൽ അത് ഒടുവിൽ ശരീരത്തിൽ പഞ്ചസാരയായി മാറുന്നതായി പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. അലോക് ചോപ്ര പറയുന്നു.

പ്രമേഹത്തിന്റെ കുടുംബ ചരിത്രമുള്ള കുട്ടികൾക്ക് അപകടസാധ്യതകൾ കൂടുതലാണ്. ഇത് പ്രതിരോധ നടപടികൾ കൂടുതൽ നിർണായകമാക്കുന്നു. ടൈപ്പ് 1 പ്രമേഹം തടയാൻ പരിമിതിയുണ്ട്. എന്നിരുന്നാലും, ടൈപ്പ് 2 പ്രമേഹം പലപ്പോഴും ആരോഗ്യകരമായ ശീലങ്ങളിലൂടെ ഒഴിവാക്കാം. കെച്ചപ്പ്, ഫ്ലേവർഡ് തൈര്, ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, മിൽക്ക് ഷേക്കുകൾ, ബിസ്കറ്റുകൾ എന്നിവയിൽ പഞ്ചസാര അമിതമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ പ്രമേഹ സാധ്യത കൂട്ടുന്നു.

കുട്ടികൾക്ക് പതിവായി സംസ്കരിച്ച ഭക്ഷണങ്ങളും മധുരപലഹാരങ്ങളും നൽകുമ്പോൾ, അത് അവരുടെ ശാരീരിക ആരോഗ്യത്തെ മാത്രമല്ല, അവരുടെ മാനസികാവസ്ഥ, പെരുമാറ്റം, ശ്രദ്ധാകേന്ദ്രം എന്നിവയെയും ബാധിക്കുന്നു. പല കുട്ടികളിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഹൈപ്പർ ആക്ടിവിറ്റി, ക്ഷോഭം, അസ്വസ്ഥത, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയിലേക്ക് നയിച്ചേക്കാമെന്നും വിദ​ഗ്ധർ പറയുന്നു.

കുട്ടികളിലെ പ്രമേഹത്തിന്റെ ലക്ഷണങ്ങൾ

ദാഹം കൂടുന്നതും ഇടയ്ക്കിടെ അമികമായി മൂത്രമൊഴിക്കുക

അസാധാരണ ക്ഷീണം

കാഴ്ച മങ്ങൽ

മുറിവുകളും വ്രണങ്ങളും ഉണങ്ങാതിരിക്കുക

വിശപ്പ് കൂടുക

ചർമ്മത്തിൽ, പ്രത്യേകിച്ച് കഴുത്തിനും കക്ഷത്തിനും ചുറ്റും കറുത്ത പാടുകൾ കാണുക.

പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നാടൻ ചാരായം; സഹപാഠി നല്‍കിയതെന്ന് വിദ്യാർത്ഥി

കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാഗ് പരിശോധിച്ചപ്പോൾ വാട്ടർ ബോട്ടിലിൽ നാടൻ ചാരായം. അധ്യാപകർ വിദ്യാർത്ഥികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ചാരായം കണ്ടെത്തിയത്. സ്കൂള്‍ കുട്ടികളില്‍ ചിലര്‍ മദ്യ ഉപയോഗിക്കുന്ന എന്ന രഹസ്യ വിവരം ലഭിച്ചതോടെയാണ് അധ്യാപകര്‍ കുട്ടികളുടെ ബാഗ് പരിശോധിച്ചത്.

Also Read: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് തിരിച്ചടി; കാപ്പ ചുമത്തിയതിന് ആഭ്യന്തര സെക്രട്ടറിയുടെ അംഗീകാരം, പുനർ സത്യപ്രതിജ്ഞക്ക് അവസരം കോടതിയിലേക്ക്

വാട്ടർ ബോട്ടിലിൽ നാടന്‍ ചാരായം കണ്ടെത്തിയതോടെ കുട്ടിയെ അധ്യാപകര്‍ ചോദ്യം ചെയ്തു. സഹപാഠിയായ വിദ്യാർത്ഥി എത്തിച്ചു നൽകിയതാണ് എന്നാണ് വിദ്യാര്‍ത്ഥി അധ്യാപരെ അറിയിച്ചത്. മറ്റ് കുട്ടികള്‍ക്കും ഇത്തരത്തില്‍ ചാരായം എത്തിച്ച് നല്‍കിയിട്ടുണ്ടെന്നും അധ്യാപകര്‍ക്ക് വിവരം ലഭിച്ചു. പിന്നീട് അധ്യാപകർ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു.

കാൽനട യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയി

തിരുവനന്തപുരം. വർക്കലയിൽ ആണ് അപകടം.റോഡ് മുറിച്ചുകടക്കുന്നതിനിടെ
കാൽനടയാത്രക്കാരനെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അങ്കമാലി സ്വദേശി ബെന്നിക്കാണ്
ഗുരുതര പരിക്ക്. ടാക്സി ഓട്ടവുമായി വർക്കലയിലെത്തിയതായിരുന്നു ബെന്നി

വർക്കല പോലീസ് സ്റ്റേഷന് സമീപം. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം

തലയ്ക്ക് ഗുരുതര പരിക്കേറ്റ ബെന്നിയെ ആദ്യം വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിർത്താതെ പോയ വാഹനത്തിന്റെ നമ്പർ
പോലീസ് തിരിച്ചറിഞ്ഞു. വർക്കല പോലീസ് അന്വേഷണം ആരംഭിച്ചു

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് തിരിച്ചടി; കാപ്പ ചുമത്തിയതിന് ആഭ്യന്തര സെക്രട്ടറിയുടെ അംഗീകാരം, പുനർ സത്യപ്രതിജ്ഞക്ക് അവസരം കോടതിയിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് തിരിച്ചടി. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര സെക്രട്ടറി ഇന്നലെ അംഗീകാരം നല്‍കി. അതേസമയം, ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ വീണ്ടും സത്യപ്രതിജ്ഞക്ക് അവസരം നൽകണമെന്നാവശ്യപ്പെട്ട് സുഗതൻ ഹൈക്കോടതിയെ സമീപിക്കും. കാപ്പ ഇളവ് തേടി കാപ്പാ ബോർഡിനെയും സമീപിക്കാനാണ് സുഗതന്‍റെ നീക്കം. പുനർസത്യപ്രതിജ്ഞ ചട്ടവിരുദ്ധമെന്ന പരാതിയിൽ സർക്കാരും നിയമോപദേശം തേടും. 14 ദിവസത്തിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Also Read: ‘ആ രാത്രി മുഴുവൻ ഞാൻ കരഞ്ഞു, കൂടെ നിന്നത് സുവേന്ദു മാത്രം’; മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പുകഴ്ത്തി മഹുവ മൊയ്ത്ര

പല ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയതിന് പിറകെ തിരുവനന്തപുരം കോർപ്പറേഷനിലെ 19 ബിജെപി അംഗങ്ങൾ ഇന്നലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഈശ്വര നാമത്തിലാണ് 19 പേർ മേയർക്ക് മുന്നിൽ സത്യപതിജ്ഞ ചെയ്തത്. 26ന് ചേരുന്ന കൗൺസിൽ യോഗത്തിൽ സിപിഎമ്മും കോൺഗ്രസും അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കുമെന്ന സൂചന ലഭിച്ചതോടെയാണ് മേയറുടെ അതിവേ​ഗ നീക്കങ്ങൾ. 20 പേരിൽ 19 പേരും ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് പ്രതിസന്ധി മറികടന്നു. കാപ്പാ കേസിൽ ജയിലുള്ള വഴോട്ട് കോണം അംഗം ആർ സുഗതൻ സത്യപ്രതിജ്ഞ ചെയ്തില്ല. സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസത്തെ ഇളവ് ആവശ്യപ്പെട്ട് കോടതി സമീപിക്കാനാണ് ബിജെപിയുടെ ആലോചന. തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ. ഗുരുദേവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ.

വട്ടിയൂർക്കാവ് പൊലീസിൻ്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ആർ സുഗതൻ. 2019 ഓഗസ്റ്റ് 25 ന് ഒരാളെ കല്ല് കൊണ്ട് തലക്കടിച്ചതിന് മനപ്പൂർവ്വമല്ലാത്ത നരഹത്യ ശ്രമം, 2023 ജൂലൈ 20 ന് മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകർത്തു, 2023 ജൂലൈ 17 ന് ഭർത്താവിന് എതിരെയുള്ള പകതീർക്കാൻ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ചു, 2025 മാർച്ച് 14 ന് ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ മനപൂർവ്വമല്ലാത്ത നരഹത്യശ്രമ കുറ്റം, 2025 ജൂലൈ 25 ന് സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതിന് ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്, 2026 ഫെബ്രുവരി 2-ന് അന്ന് എംഎൽഎ ആയിരുന്ന വി കെ പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസിലും പ്രതിയാണ് സുഗതൻ. ഈ കേസുകൾ എല്ലാം നിലനിൽക്കുകയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സുഗതനെ ബിജെപി വാഴോട്ടുകോണത്ത് സ്ഥാനാർഥിയാക്കിയത്.

അതും ഇനി അധ്യാപകന്‍റെ തലയില്‍

തിരുവനന്തപുരം. സ്‌കൂൾ പരിസരത്തെ തെരുവുനായ്കളുടെ നിയന്ത്രണം ഇനി അധ്യാപകരുടെ ഉത്തരവാദിത്തം.ഓരോ സ്‌കൂളിലും ഒരു ‘നോഡൽ ഓഫീസറെ’ ചുമതലപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.സർക്കാർ, എയ്‌ഡഡ്, സ്വകാര്യ വിദ്യാലയങ്ങളിലും നിർദേശം ബാധകം.

നോഡൽ ഓഫീസറുടെ പേരും ഫോൺ നമ്പറും സ്കൂളിന് മുന്നിൽ പ്രദർശിപ്പിക്കണം.സ്കൂൾ വളപ്പിൽ തെരുവ് നായ്ക്കൾ പ്രവേശിക്കുന്നത് തടയാൻ ഉയരത്തിലുള്ള ചുറ്റുമതിൽ, ഫെൻസിംഗ്, ഗേറ്റുകൾ എന്നിവയുണ്ടെന്ന് സ്കൂൾ അധികൃതർ ഉറപ്പുവരുത്തണം.

കേടുപാടുകൾ സംഭവിച്ച മതിലുകളും ഗേറ്റുകളും അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നും നിർദേശം.

തൊ​ണ്ടി​മു​ത​ൽ തി​രി​മ​റി കേ​സ്: ശി​ക്ഷ റ​ദ്ദാ​ക്ക​മെ​ന്ന ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​പ്പീ​ൽ ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ പൗ​ര​നെ ക്രി​മി​ന​ൽ​ക്കേ​സി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ൻ തൊ​ണ്ടി​മു​ത​ലി​ൽ തി​രി​മ​റി ന​ട​ത്തി​യെ​ന്ന കേ​സി​ൽ മു​ൻ​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​പ്പീ​ൽ ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും. നെ​ടു​മ​ങ്ങാ​ട് ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് കോ​ട​തി ആ​ന്‍റ​ണി രാ​ജു​വി​നെ ശി​ക്ഷി​ച്ചി​രു​ന്നു. ഈ ​ശി​ക്ഷ റ​ദ്ദാ​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ന​ൽ​കി​യ അ​പ്പീ​ലാ​ണ് ഇ​ന്ന് പ​രി​ഗ​ണി​ക്കു​ന്ന​ത്.

ല​ഹ​രി​ക്കേ​സി​ലെ പ്ര​തി​യാ​യ വി​ദേ​ശി​യെ ര​ക്ഷി​ക്കാ​നാ​യി തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്രം മു​റി​ച്ചും മാ​റ്റം വ​രു​ത്തി​യും തെ​ളി​വ് ന​ശി​പ്പി​ച്ചു എ​ന്ന​താ​ണ് ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രെ​യു​ള്ള കേ​സ്. കേ​സ് ന​ട​ന്ന കാ​ല​യ​ള​വി​ൽ അ​ദ്ദേ​ഹം അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്നു.

ആ​ന്‍റ​ണി രാ​ജു ര​ണ്ടാം പ്ര​തി​യാ​യ തൊ​ണ്ടി​മു​ത​ലി​ൽ തി​രി​മ​റി കേ​സി​ൽ മൂ​ന്ന് വ​ർ​ഷം വ​ർ​ഷം ത​ട​വി​നും പ​തി​നാ​യി​രം രൂ​പ പി​ഴ​യു​മാ​ണ് നെ​ടു​മ​ങ്ങാ​ട് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. ശി​ക്ഷാ​വി​ധി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ആ​ന്‍റ​ണി രാ​ജു നേ​ര​ത്തെ സെ​ഷ​ൻ​സ് കോ​ട​തി​യി​ലും പി​ന്നീ​ട് ഹൈ​ക്കോ​ട​തി​യി​ലും എ​ത്തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല.

മൂ​ന്ന് വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​നാ​ൽ ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ പ്ര​കാ​രം ആ​ന്‍റ​ണി രാ​ജു​വി​ന് ഇ​ത്ത​വ​ണ മ​ത്സരിക്കാനായില്ല.

തലക്കറി കഴിച്ചയാള്‍ മരിച്ച കേസില്‍ ഷാപ്പിന്‍റെ ലൈസന്‍സ് റദ്ദാക്കി

കോട്ടയം.തലക്കറി കഴിച്ചയാള്‍ മരിച്ച സംഭവത്തില്‍ ഷാപ്പിനെതിരെ നടപടി. കോട്ടയം പരിപ്പ് തൊള്ളായിരം കള്ളു ഷാപ്പിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഈ ഗ്രൂപ്പിന്
കീഴിലുള്ള മറ്റ് ഏഴ് ഷാപ്പുകളുടെയും ലൈസൻസും റദ്ദാക്കി

ഡെപ്യൂട്ടി എക്സെസ് കമ്മീഷണറുടെ റിപ്പോർട്ടിൻ്റെ അടിസ്‌ഥാനത്തിലാണ് നടപടി. ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു