26.4 C
Kollam
Saturday 26th September, 2026 | 02:18:20 AM
Home News Kerala കാൽനട യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയി

കാൽനട യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയി

തിരുവനന്തപുരം. വർക്കലയിൽ ആണ് അപകടം.റോഡ് മുറിച്ചുകടക്കുന്നതിനിടെ
കാൽനടയാത്രക്കാരനെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അങ്കമാലി സ്വദേശി ബെന്നിക്കാണ്
ഗുരുതര പരിക്ക്. ടാക്സി ഓട്ടവുമായി വർക്കലയിലെത്തിയതായിരുന്നു ബെന്നി

വർക്കല പോലീസ് സ്റ്റേഷന് സമീപം. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം

തലയ്ക്ക് ഗുരുതര പരിക്കേറ്റ ബെന്നിയെ ആദ്യം വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിർത്താതെ പോയ വാഹനത്തിന്റെ നമ്പർ
പോലീസ് തിരിച്ചറിഞ്ഞു. വർക്കല പോലീസ് അന്വേഷണം ആരംഭിച്ചു