26.4 C
Kollam
Saturday 26th September, 2026 | 03:16:45 AM
Home News Kerala അതും ഇനി അധ്യാപകന്‍റെ തലയില്‍

അതും ഇനി അധ്യാപകന്‍റെ തലയില്‍

തിരുവനന്തപുരം. സ്‌കൂൾ പരിസരത്തെ തെരുവുനായ്കളുടെ നിയന്ത്രണം ഇനി അധ്യാപകരുടെ ഉത്തരവാദിത്തം.ഓരോ സ്‌കൂളിലും ഒരു ‘നോഡൽ ഓഫീസറെ’ ചുമതലപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.സർക്കാർ, എയ്‌ഡഡ്, സ്വകാര്യ വിദ്യാലയങ്ങളിലും നിർദേശം ബാധകം.

നോഡൽ ഓഫീസറുടെ പേരും ഫോൺ നമ്പറും സ്കൂളിന് മുന്നിൽ പ്രദർശിപ്പിക്കണം.സ്കൂൾ വളപ്പിൽ തെരുവ് നായ്ക്കൾ പ്രവേശിക്കുന്നത് തടയാൻ ഉയരത്തിലുള്ള ചുറ്റുമതിൽ, ഫെൻസിംഗ്, ഗേറ്റുകൾ എന്നിവയുണ്ടെന്ന് സ്കൂൾ അധികൃതർ ഉറപ്പുവരുത്തണം.

കേടുപാടുകൾ സംഭവിച്ച മതിലുകളും ഗേറ്റുകളും അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നും നിർദേശം.