27.5 C
Kollam
Thursday 15th October, 2026 | 05:42:41 PM
Home News Breaking News ക്ലാസ് മുറിയിലേക്ക് മുകൾ നില തകർന്നുവീണു, പാകിസ്ഥാനിൽ മരിച്ച വിദ്യാർത്ഥികളുടെ എണ്ണം 29 ആയി അധ്യാപികയും...

ക്ലാസ് മുറിയിലേക്ക് മുകൾ നില തകർന്നുവീണു, പാകിസ്ഥാനിൽ മരിച്ച വിദ്യാർത്ഥികളുടെ എണ്ണം 29 ആയി അധ്യാപികയും കൊല്ലപ്പെട്ടു, 40 പേർക്ക് പരിക്ക്

കറാച്ചി: സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണ് 29 വിദ്യാർത്ഥികളും അധ്യാപികയും കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ പേഷ്വാറിലെ സ്വകാര്യ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്. അപകടത്തിൽ 40 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലാണ് അപകടമുണ്ടായത്.

Also Read:

13 വയസിന് താഴെ പ്രായമുള്ള വിദ്യാർത്ഥികളാണ് മരണപ്പെട്ടതിൽ ഏറെയും. പേഷ്വാറിലെ ദിർ കോളനിയിലാണ് അപകടമുണ്ടായ സ്കൂൾ സ്ഥിതി ചെയ്യുന്നത്. മൂന്ന് നില കെട്ടിടത്തിനുള്ളിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. അപകടത്തിൽ സ്കൂൾ ഉടമയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ ട്രസ്റ്റ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്കൂളിൽ 110 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയിരുന്നത്. തകർന്നുവീണ മുകൾ നിലയിലെ ക്ലാസ് മുറിയിൽ 30 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. രണ്ടാം നിലയിലെ കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്.

ഇടുങ്ങിയ തെരുവിന്റെ അരികിലായുള്ള കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഇത് രക്ഷാ പ്രവർത്തനത്തിന് കാലതാമസം സൃഷ്ടിക്കാൻ കാരണമായിട്ടുണ്ട്. സംഭവത്തിന് ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വിശദമാക്കുന്നത്. കെട്ടിട നിർമ്മാണത്തിനായി നിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചതായാണ് നിരീക്ഷണമെന്നാണ് പൊലീസ് വിശദമാക്കുന്നത്. സംഭവത്തിൽ വെള്ളിയാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ പ്രാദേശിക വിദ്യാഭ്യാസ വകുപ്പ് വിശദമാക്കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here