28.4 C
Kollam
Monday 5th October, 2026 | 10:50:58 AM
Home News Local അവാർഡ്‌ ലഭിച്ച അധ്യാപകർക്ക് സർവ്വീസ് ഒരു വർഷമെങ്കിലും നീട്ടി കൊടുക്കണം,അവാര്‍ഡി ടീച്ചേഴ്സ് ഫെഡറേഷന്‍

അവാർഡ്‌ ലഭിച്ച അധ്യാപകർക്ക് സർവ്വീസ് ഒരു വർഷമെങ്കിലും നീട്ടി കൊടുക്കണം,അവാര്‍ഡി ടീച്ചേഴ്സ് ഫെഡറേഷന്‍

കൊല്ലം.അഖിലേന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ കേരള ഘടകം ചുവടെ ചേർക്കുന്ന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള മുഖ്യമന്ത്രി, പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി, സാംസ്കാരികം, ടൂറിസം വകുപ്പ് മന്ത്രി, ഉല്ലാസ് കോവൂർ എം.എൽ.എ എന്നിവർക്ക് നിവേദനം നൽകി. ദേശീയ .-

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാക്കൾക്ക് സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുക, അവാർഡ് തുക വർദ്ധിപ്പിക്കുക, അവാർഡ്‌ ലഭിച്ച അധ്യാപകർക്ക് സർവ്വീസ് ഒരു വർഷമെങ്കിലും നീട്ടി കൊടുക്കുക, KSRTC യിൽ യാത്രാ ഇളവ് അനുവദിക്കുകയോ, സൗജന്യ യാത്ര അനുവദിക്കുകയോ ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.എൻ സദാശിവൻ പിള്ള , വൈസ് പ്രസിഡന്റ് സുരേഷ് കുമാർ K, വൈ. ഷാജഹാൻ എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്.