Home News Kerala തലക്കറി കഴിച്ചയാള്‍ മരിച്ച കേസില്‍ ഷാപ്പിന്‍റെ ലൈസന്‍സ് റദ്ദാക്കി

തലക്കറി കഴിച്ചയാള്‍ മരിച്ച കേസില്‍ ഷാപ്പിന്‍റെ ലൈസന്‍സ് റദ്ദാക്കി

കോട്ടയം.തലക്കറി കഴിച്ചയാള്‍ മരിച്ച സംഭവത്തില്‍ ഷാപ്പിനെതിരെ നടപടി. കോട്ടയം പരിപ്പ് തൊള്ളായിരം കള്ളു ഷാപ്പിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഈ ഗ്രൂപ്പിന്
കീഴിലുള്ള മറ്റ് ഏഴ് ഷാപ്പുകളുടെയും ലൈസൻസും റദ്ദാക്കി

ഡെപ്യൂട്ടി എക്സെസ് കമ്മീഷണറുടെ റിപ്പോർട്ടിൻ്റെ അടിസ്‌ഥാനത്തിലാണ് നടപടി. ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു