Home Blog Page 518

കോൺഗ്രസ് ബിജെപി സഖ്യത്തിൽ കെപിസിസി സമവായം

മറ്റത്തൂരിലെ കോൺഗ്രസ് ബിജെപി സഖ്യത്തിൽ കെപിസിസി സമവായം. ബിജെപി പിന്തുണയിൽ മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റായ നൂർജഹാൻ നവാസ് ഇന്ന് രാജിവെക്കും. കെപിസിസി പ്രസിഡന്റ ഇടപെട്ട് വിമത വിഭാഗം നേതാക്കളുമായി ഇന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം.വിമതയായി മത്സരിച്ച ടെസി മാത്യുവിന്റെ പ്രസിഡൻറ് സ്ഥാനം രാജിവെക്കാൻ കഴിയില്ല എന്നായിരുന്നു വിമത പക്ഷത്തിന്റെ പ്രധാന നിർദ്ദേശം. ഇത് അംഗീകരിച്ചു കൊണ്ടാണ് വൈസ് പ്രസിഡൻറ് നൂർജഹാൻ നവാസിനെ രാജിവെപ്പിച്ചു കൊണ്ടുള്ള കെപിസിസിയുടെ സമവായം.  ബിജെപിയുമായി സംഖ്യ ചേർന്ന് വോട്ട് ചെയ്ത പഞ്ചായത്ത് അംഗങ്ങൾ തെറ്റ് ഏറ്റുപറയും , ഇവർക്ക് പാർട്ടിയിലേക്ക് തിരിച്ച് വരാനും അവസരം ഒരുക്കും.
കെപിസിസി പ്രസിഡന്റ ഇടപെട്ട് വിമത വിഭാഗം നേതാക്കളുമായി ഇന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം.
സണ്ണി ജോസഫിന്റെ പ്രതിനിധി റോജി എം ജോൺ എം.എൽ.എയുമായി വിമത നേതാവ് ടി.എം ചന്ദ്രൻ അടക്കമുള്ളവരാണ് ചർച്ച നടത്തിയത്. വിമത വിഭാഗം നേതാക്കൾ ഉന്നയിച്ച പരാതികളിലും അന്വേഷണം നടത്തും.
മറ്റത്തൂരിൽ ഡി.സി.സി നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും വിമതർക്ക് കെപിസിസി  ഉറപ്പു നൽകിയിട്ടുണ്ട്.
കെപിസിസി പ്രസിഡന്റ് പ്രതിപക്ഷ നേതാവ് മുതിർന്ന മറ്റ് കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി വയനാട് നടക്കുന്ന ചിന്തൻ ശിബിരിന് മുൻപ് പ്രശ്നം പരിഹരിക്കണമെന്ന നേതാക്കളുടെ പൊതു അഭിപ്രായത്തിലാണ് ധാരണ.

സന്നിധാനത്ത് ഭക്തജന തിരക്ക് തുടരുന്നു

ശബരിമല സന്നിധാനത്ത് ഭക്തജന തിരക്ക് തുടരുന്നു. 90000ത്തോളം  ഭക്തരാണ്  ഇന്നലെ ശബരിമലയിൽ ദർശനം നടത്തിയത്.
മരക്കൂട്ടം മുതൽ
മണിക്കൂറുകൾ നീണ്ടപ്പന്തൽ വരെ എത്തുന്നുണ്ട് . ഇനിയുള്ള ദിവസങ്ങളിലും തിരക്ക് ക്രമാനുഗതമായി വർദ്ധിക്കും എന്നാണ് വിലയിരുത്തൽ’ –
നിലക്കലിൽ തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാണ് ഭക്തരെ പമ്പയിലേക്ക് സന്നിധാനത്തേക്കും കയറ്റിവിടുന്നത്. 14നാണ് മകരവിളക്ക് നടക്കുക

ശബരിമല സ്വർണ്ണക്കൊള്ള ,മറ്റന്നാൾ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണം

തിരുവനന്തപുരം. .ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മറ്റന്നാൾ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ഇരിക്കെ കൂടുതൽ തെളിവ് തേടി SIT.  ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.

ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണ്ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. തൻറെ ജൂവലറിയിൽ നിന്നും പിടിച്ചെടുത്തത് ശബരിമലയിൽ നിന്ന് കൊണ്ടുപോയതിന് തത്തുല്യമായ സ്വർണ്ണമാണെന്നാണ് ഗോവർധൻ വ്യക്തമാക്കിയിരുന്നത്. മുൻ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ്  പ്രസിഡൻറായിരുന്ന പി എസ് പ്രശാന്ത് എന്നിവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളും സംഘം കോടതിയെ അറിയിക്കും. പി എസ് പ്രശാന്തിനെ വൈകാതെ വീണ്ടും വിളിച്ചു വരുത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ശബരിമലയിൽ നിന്ന് വിഗ്രഹം കടത്തിയെന്ന വെളിപ്പെടുത്തലിലും അന്വേഷണം പുരോഗമിക്കുകയാണ്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി പ്രഖ്യാപനം ഉടൻ

തിരുവനന്തപുരം. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും.
ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന കോർ കമ്മറ്റി യോഗത്തിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകും.

നേമം- രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടം- വി മുരളീധരൻ,
വട്ടിയൂര്‍കാവ്- ആര്‍. ശ്രീലേഖ എന്നിവരെയാണ് പരിഗണിക്കുന്നത്. ജയ സാധ്യതയുള്ള എ ക്ലാസ് മണ്ഡലങ്ങളിൽ ആദ്യ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. ഈ മാസം പകുതിയോടെ മണ്ഡലങ്ങളിൽ പ്രചരണം തുടങ്ങാനാണ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് വിഹിതം കുറഞ്ഞ ഇടങ്ങളിൽ അഴിച്ചു പണിക്കും സാധ്യതയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ കണക്കു പ്രകാരം മുപ്പതിനായിരത്തിലധികം വോട്ടുകളുള്ള 29 മണ്ഡലങ്ങളും നാൽപതിനായിരത്തിലധികം വോട്ടുകളുള്ള 7 മണ്ഡലങ്ങളും കേന്ദ്രീകരിച്ചാവും പ്രവർത്തനം ശക്തിപ്പെടുത്തുക

കെ-ടെറ്റ് , പുതിയ ഉത്തരവ് ഇറങ്ങിയതോടെ പ്രതിഷേധത്തിൽ അധ്യാപക സംഘടനകൾ

തിരുവനന്തപുരം. കെ-ടെറ്റ് യോഗ്യതയിൽ പുതിയ ഉത്തരവ് ഇറങ്ങിയതോടെ പ്രതിഷേധത്തിൽ അധ്യാപക സംഘടനകൾ. സിപിഐഎമ്മിന്റെ അധ്യാപക സംഘടനയായ KSTA അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി.

65,000ത്തിലധികം അധ്യാപകരുടെ ഭാവിയെ ബാധിക്കുന്ന ഉത്തരവാണെന്നാണ് വിലയിരുത്തൽ. നടപടി സർക്കാർ പുനർ പരിശോധിക്കണമെന്നും കോടതിയിൽ റിവ്യൂപെറ്റീഷൻ നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും KSTA ആവശ്യപ്പെട്ടു. നിലവിൽ നിയമനാംഗീകാരം ലഭിച്ചതും സർവ്വീസിൽ തുടരുന്നതുമായ അധ്യാപകരെ കെ-ടെറ്റിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് AHSTA നിലപാട്.

ആന്റണി രാജു എംഎൽഎ പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസിൽ വിധി ഇന്ന്..


തിരുവനന്തപുരം. മയക്കുമരുന്നുമായി പിടിയിലായ വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തി  എന്ന കേസിലാണ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയുന്നത്.



കോടതി ജീവനക്കാരനായിരുന്ന കെ എസ് ജോസും അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവും യഥാക്രമം ഒന്നും രണ്ടും പ്രതികളായ കേസിൽ മൂന്നര പതിറ്റാണ്ടിനു ശേഷമാണ് വിധി വരുന്നത്. നിലവിൽ ആന്റണി രാജു എംഎൽഎയാണ്. കേസിന്റെ വിചാരണ കഴിഞ്ഞമാസം 16ന് പൂർത്തിയായി. 29 സാക്ഷികളിൽ 19 പേരെ വിസ്തരിച്ചു. മരണം, രോഗം എന്നിവ മൂലം എട്ടു പേരെ ഒഴിവാക്കി മറ്റു രണ്ടുപേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു…
1990ലാണ് കേസിന് ആസ്പദമായ സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഒരു വിദേശി പിടിയിലായി. ഇയാളെ തിരുവനന്തപുരം ജില്ലാ കോടതി പത്തുവർഷത്തേക്ക് ശിക്ഷക്ക് വിധിച്ചു. കേസിൽ ഹൈക്കോടതിയിൽ അപ്പീൽ എത്തുമ്പോഴാണ് തിരുമറികൾ നടന്നത്.
വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ അഭിഭാഷകൻ ആന്റണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. ഹൈക്കോടതിയിൽ എത്തിയപ്പോൾ തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് ചേരുന്നതായിരുന്നില്ല. തൊണ്ടിമുതലിൽ കൃത്രിമം വരുത്തിയതോടെ
പ്രതിയെ കേസിൽ നിന്ന് ഒഴിവാക്കി. പിന്നാലെ മറ്റൊരു കേസിൽ വിദേശത്തു ശിക്ഷിക്കപ്പെട്ട് ജയിലിൽ ആയ ഇയാൾ സഹ തടവുകാരോട് സത്യാവസ്ഥ വെളിപ്പെടുത്തി.. സഹ തടവുകാരന്റെ വെളിപ്പെടുത്തലിനെ തുടർന്ന് 1994 ലാണ് കേസെടുത്തത്. ഇന്റർ പോൾ സിബിഐയെ അറിയിക്കുകയും സിബിഐ കേരള പോലീസിന് വിവരം കൈമാറുകയും ആയിരുന്നു.. അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവും
കോടതി ജീവനക്കാരനായിരുന്ന ജോസും ചേർന്ന് തൊണ്ടിമുതലിൽ തിരുമുറി നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. 2014 ലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സുപ്രീംകോടതിയേ വരെ സമീപിച്ചു. എന്നാൽ കേസിൽ വിചാരണ നടക്കട്ടെ എന്ന് കോടതി നിർദ്ദേശിച്ചു. തുടർന്നാണ് വഞ്ചിയൂർ കോടതിയിൽ നിന്ന് കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റിയാണ് വിചാരണ പൂർത്തിയാക്കിയത്. വിചാരണയ്ക്കിടെ വീണ്ടും 10 വർഷം വരെ തടവ് ലഭിക്കാവുന്ന ചില വകുപ്പുകൾ കൂടി കൂട്ടിച്ചേർത്തു. ഈ വകുപ്പുകളിലും വാദം  കേട്ടശേഷമാണ് ഇന്ന് കോടതി വിധി പറയുന്നത്.. കേസിൽ ആന്റണി കുറ്റക്കാരനാണോ എന്ന് കോടതി ഇന്ന് പ്രഖ്യാപിക്കും..

UDFന്റെ അനധികൃത വെടിക്കെട്ട് പൊലീസ് തടഞ്ഞു

കോട്ടക്കൽ .നഗരസഭയിൽ UDF ന്റെ വിജയാരവം പരിപാടിയിലെ വെടിക്കെട്ട് ആണ് തടഞ്ഞത്.

യാതൊരു അനുമതിയില്ലാതെയായിരുന്നു വെടിക്കെട്ടിന് ശ്രമം.

സോഷ്യൽ മീഡിയകളിൽ ഇന്ന് ഉച്ചമുതൽ  വെടിക്കെട്ട് ഉണ്ട് എന്ന് പ്രചരണം നടത്തിയിരുന്നു

ജില്ലക്ക് പുറത്തുള്ളവരുൾപ്പെടെ ആയിരക്കണക്കിനാളുകൾ വെടിക്കെട്ട് കാണാൻ കോട്ടക്കലിൽ കാത്തു നിൽക്കുന്നു

വയോധികക്കു നേരെ  ലൈംഗികാതിക്രമം ,ബിജെപി പ്രവർത്തകനെതിരെ കേസ്

പാലക്കാട്.കാവശേരി പാടൂർ സ്വദേശി സുര എന്ന സുരേഷിനെതിരെയാണ് ആലത്തൂർ പൊലീസ്  കേസെടുത്തത്

ആലത്തൂരിൽ പുറന്പോക്കിൽ കഴിയുന്ന 65കാരിക്കുനേരെയായിരുന്നു അതിക്രമം

സംഭവം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുന്പ് പ്രതി സുരേഷും മറ്റു മൂന്നുപേരും പാടൂർ അങ്ങാടിയിൽ പരസ്യമദ്യപാനം നടത്തിയതിന്റെ  ദൃശ്യങ്ങളും പുറത്തുവന്നു

സിപിഐ ഇടതുമുന്നണി വിടണമെന്ന് മുസ്ലിംലീഗ് നേതാവ് എം കെ മുനീർ

കോഴിക്കോട് .രാഷ്ട്രീയ വഞ്ചനയുടെ പര്യായമായ സി.പി.ഐ എമ്മിന്റെ കൂടാരം വിടാന്‍ സി.പി.ഐ ഇനിയും വൈകരുതെന്ന് മുസ്ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപ നേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ.

കേരള ചരിത്രത്തില്‍ സി.പി.ഐക്ക് മാന്യമായ സ്ഥാനമുണ്ട്

അച്യുതമേനോനെ മുഖ്യമന്ത്രിയാക്കി ബാഫഖി തങ്ങള്‍ ആ ഇടതുപക്ഷ ധാരയെ പരിപോഷിപ്പിക്കാന്‍ ശ്രമിച്ചത് കേരള മോഡലിന്റെ പിറവിക്ക് കാരണമായി.

പത്തു വര്‍ഷത്തോളം നീണ്ട അക്കാലത്തെ ഭരണമാണ് സംസ്ഥാനത്തിന്റെ തലവര മാറ്റിയത്.

എന്നാല്‍, സി.പി.എമ്മിന്റെ വഞ്ചനയില്‍ വീണു പോയ സി.പി.ഐ ആ കൂടാരത്തിലേക്ക് പോയതോടെ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാന്‍  പെടാപാട് പെടുകയാണ്

എല്ലാ കാലത്തും വഞ്ചന സി.പി.എമ്മിന്റെ കൂടെപ്പിറപ്പാണ്

സംഘപരിവാറുമായി ഇരട്ടപ്പാതയുള്ള സ്ഥിരം പാലമായി സിപിഐ എം മാറി

പി.എം ശ്രീ കരാറിലും യൂണിവേഴ്‌സിറ്റി വി.സി ഒത്തുതീര്‍പ്പിലുമെല്ലാം സി.പി.എമ്മിന്റെ ചതിക്കെതിരെ സി.പി.ഐ സ്വീകരിച്ച നിലപാട് ശ്ലാഖനീയം

ഇതിന്റെ പകപോക്കാന്‍ പിണറായിയുടെ മെഗാഫോണായ വെള്ളാപ്പള്ളി നടേശനെ വരെ ഇറക്കിയാണ് സി.പി.ഐയെ കൊട്ടുന്നതെന്നും എം കെ മുനീർ

പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ചു

അടൂർ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ചു

23 വയസ്സുകാരനായ പത്തനാപുരം മാങ്കോട് സ്വദേശി അജീഷ് എസ് അറസ്റ്റിൽ

പെൺകുട്ടിയെ കാണാനില്ല എന്ന് കാട്ടി മാതാവ് കഴിഞ്ഞദിവസം പോലീസിൽ പരാതി നൽകിയിരുന്നു

അന്വേഷണത്തിൽ പെൺകുട്ടിയെയും പ്രതിയെയും കരുവാറ്റയ്ക്ക് സമീപം കണ്ടെത്തുകയായിരുന്നു

പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്

ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ടതാണ് പ്രതി

കഴിഞ്ഞദിവസം രാത്രി വീട്ടുകാർ അറിയാതെ പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ട് പോവുകയായിരുന്നു

പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തു

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു